[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Mon Jun 1 17:52:31 PDT 2009


2009/6/2 Praveen A <pravi.a at gmail.com>:
> 1 June 2009 9:13 AM നു, Santhosh Thottingal
> <santhosh.thottingal at gmail.com> എഴുതി:
>> നമുക്കു് ജീഎഡിറ്റിനെ ആദ്യം അറ്റാക്കു് ചെയ്യാം.
>>  ഒരു ഗ്നോം അപ്ലിക്കേഷന്‍, ഒരു കെ.ഡിഇ എന്ന രീതിയില്‍ പോയാലോ?
>
> ആക്രമിയ്ക്കുന്നവരുടെ ഇഷ്ടം പോലെ.
>
>> ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട വസ്തുത, അപ്ലിക്കേഷനെയാണു് നമ്മള്‍ വിശകലനം
>> ചെയ്യുന്നതു് , po ഫയലിനെയല്ല എന്നുള്ളതാണു്
>> po ഫയല്‍ ശരിയാക്കാന്‍ ആരെങ്കിലും മുന്നോട്ടുവരണം. അയാളായാരിക്കും gedit
>> ന്റെ ഇനിയുള്ള പതിപ്പുകളുടെ primary owner. ബാക്കപ്പും വേണം.. അതൊക്കെ
>> ആണു് കളിയിലെ നിയമങ്ങള്‍.
>>
>> പ്രശ്നങ്ങള്‍ (സ്ക്രീന്‍ഷോട്ട് ഈ മെയിലിന്റെ കൂടെയുണ്ടു്):
>> 1. ജീയെഡിറ്റാണോ, ജീഎഡിറ്റാണോ? ജിഎഡിറ്റാണോ ? :)
>
> ജിഎഡിറ്റ് പോരെ?

നല്ലതു് ജിഎഡിറ്റു് തന്നെ. പക്ഷേ പറയുമ്പോ ജീയെഡിറ്റായിപ്പോവും :)
>
> About Dialogue
>> ബോക്സില്‍ GNOME ഡസ്ക്-ടോപ്പിനുളള ഒരു ചെറിയ ലൈറ്റ് വെയിറ്റ് ടെകസ്റ്റ്
>> എഡിറ്റര്‍ ആണ് gedit എന്നു ഒരുമാതിരി ഭാഷയിലുണ്ടു്. സഹായം മെനുവില്‍
>> "സംബന്ധിച്ചുള്ള" എന്നതു മാറ്റി "ജിഎഡിറ്റിനെക്കുറിച്ചു്"
>> എന്നാക്കിക്കൂടെ?
>
> "അണിയറ വിശേഷങ്ങള്‍" എന്നായോലോ?
> വളരെ കുളിര്‍മ്മയേകുന്നൊരു സംഗതിയായി എനിയ്ക്കു് തോന്നുന്നു. അണിയറ
> പ്രവര്‍ത്തകരെക്കുറിച്ചാണല്ലോ അവിടെ പ്രതിപാദിയ്ക്കുന്നതു്.
>
നല്ല പ്രയോഗം. നാട്ടിലെ ഉത്സവപ്പറമ്പില്‍ എത്തിയ പ്രതീതി.

>> 2. ഡോക്യുമെന്റ്, രചനകള്‍, ആധാരങ്ങള്‍ - എന്നീ മൂന്നുതരം തര്‍ജ്ജമ
>> ഉപയോഗിച്ചിരിക്കുന്നു. ഇതെല്ലാം ഒരൊറ്റ വാക്കിലേക്കു മാറ്റണം.
>> വാക്കേതെന്നു ചര്‍ച്ചയിലൂടെ തീരുമാനിക്കുകയും ബന്ധപ്പെട്ട po ഫയല്‍
>> തിരുത്തുകയും, ഗ്ലോസറി പുതുക്കുകയും വേണം.
>
> document - പ്രമാണം?
>
പ്രമാണത്തേക്കാള്‍ നല്ലതായിത്തോന്നുന്നതു് രചന ആണെന്നാ എനിയ്ക്കു
തോന്നുന്നെ. ഡോക്യുമെന്റിനു് മലയാളിത്തമില്ല. ആധാരം എന്നു കേള്‍ക്കുമ്പോ
പറമ്പിന്റെയും വസ്തുവിന്റെയും ആധാരമാണു പെട്ടെന്നോര്‍മ്മയില്‍ വരുന്നെ.
ഒരു സമയം ഞാനൊരു 'പഞ്ചായത്തന്‍' ആയതോണ്ടാവും.. :) പ്രമാണത്തിനും ഇതേ
പ്രശ്നം തന്നെ. പ്രമാണത്തിന്റെ സാധാരണ ഉപയോഗം ഒരു തെളിവുരേഖ എന്ന
അര്‍ത്ഥത്തിലാണു്. രചനയാവുമ്പോ ഏതു തരം രേഖയുമാവാമല്ലോ. പക്ഷേ, creative
writing നാണു് രചന സാധാരണ ഉപയോഗിച്ചു വരാറു്. അല്ലെങ്കില്‍ 'രേഖ' തന്നെ
ആയാലെന്താ? ആളുടെ പേരാണെന്നു കരുതിപ്പോയേയ്ക്കുമോ?

>> 3. ചെയ്ത പ്രവര്‍ത്തി വേണ്ടേന്നു വയ്ക്കുക , വേണ്ടെന്നു വെച്ചതു് വീണ്ടും
>> ചെയ്യുക എന്നതു് undo, redo എന്നിവ വിശദീകരിച്ചു തര്‍ജ്ജമ
>> ചെയ്തിരിക്കുന്നു. ടൂള്‍ബാറില്‍ , ഇവ ആവശ്യത്തിലധികം സ്ഥലമെടുത്തു്
>> വൃത്തികേടാക്കുന്നു. കുറേകാലം മുമ്പു് ഇവയെ "വേണ്ട", "വീണ്ടും"
>> എന്നിങ്ങനെ കൊടുത്താല്‍ മതിയെന്നു തീരുമാനമായിരുന്നു. ടൂള്‍ടിപ്പില്‍
>> വിശദീകരണം ഉണ്ടായാല്‍ മാത്രം മതി.
>
> ജിഎഡിറ്റിന്റെ po ഫയലില്‍ അതു് കാണുന്നില്ല. grep വഴി എപ്പിഫാനി
> മാത്രമാണിതുവരെ കണ്ടുകിട്ടിയതു്.

"വേണ്ട", "വീണ്ടും" - ഞാനും കൈപൊക്കി. :)

>> 4. 1 ന്റെ 1,  1 ന്റെ താള്‍ 1 ,  1 താളിലെ   1 മത്തെ എന്നീ തമാശകളെ
>> എങ്ങനെ ഒഴിവാക്കാം?
>
> അതു് മൊത്തം താളുകളുടെ എണ്ണവും അവിടെ കാണിയ്ക്കുന്ന താളിന്റെ
> സ്ഥാനവുമാണു്. ഇതിനൊപ്പം കൊടുത്ത ചിത്രം നോക്കൂ.
>
> 1 -ാം താള്‍, മൊത്തം 85
>
> എന്നായാലോ? അതു് പറഞ്ഞപ്പോഴാണു് -ാം എന്നതു് വട്ടപ്പുള്ളികളില്ലാതെ
> കാണിയ്ക്കുന്നതെങ്ങനെ? ഇങ്ങനൊരു കൂട്ടക്ഷരം അക്ഷരസഞ്ചയത്തില്‍
> ചേര്‍ത്താല്‍ പോരേ?
>
അതാണോ ശരിയ്ക്കും വേണ്ടെ? സാധാരണ ഉപയോഗത്തില്‍ തന്നെ ഇതൊരു
പ്രശ്നമായിത്തോന്നിയിട്ടുണ്ടു്. സര്‍ക്കാര്‍ point of view ആണേ.. എന്നു
വച്ചാ, ഒരാള്‍ക്കു് ഒരു നോട്ടീസ്സയയ്ക്കണമെന്നു കരുതുക: "2009 മാര്‍ച്ചു്
31-ാം തിയ്യതിയ്ക്കുള്ളില്‍ താങ്കളുടെ വീട്ടുകരം അടച്ചു് രശീതു്
കൈപ്പറ്റിയിരിയ്ക്കേണ്ടതാണു്." ഇങ്ങനെ ടൈപ്പു ചെയ്തു പോവാന്‍ ഇപ്പോ
പറ്റാത്ത സ്ഥിതിയാണു്. ആവശ്യമില്ലാത്തിടത്തു് വട്ടപ്പുള്ളികള്‍ വലിഞ്ഞു
കയറി വരുന്നു. ഇതൊഴിവാക്കാന്‍ "മുപ്പത്തൊന്നാം തിയ്യതി" എന്നൊക്കെ
വലിച്ചു നീട്ടണം ഇപ്പോ. ആസ്കിയില്‍ ഇതു പ്രശ്നമല്ല താനും. ഇതിനു് ഒരു
സ്ഥിരം പരിഹാരം വേണ്ടതാണു്.

>> 5. Search/Find എന്നതിനു മെനുവില്‍ തെരച്ചില്‍ എന്നും ടൂള്‍ബാറില്‍
>> കണ്ടെത്തുക എന്നും കൊടുത്തിരിക്കുന്നതു് ഒരു വാചകം ആക്കണം/ആക്കണോ?
>
> search - തെരച്ചില്‍
> find - കണ്ടെത്തുക
>> 6. തെരച്ചിലും തിരച്ചിലും ഇനി സംശയമുണ്ടാകാത്ത രീതിയില്‍ ഏതാ
>> വേണ്ടതെന്നു് ഉറപ്പിക്കണം
>
> തെരച്ചില്‍ തന്നെ.
>
എന്റെ അനുഭവം പറഞ്ഞാല്‍, ഒരു കൂട്ടത്തില്‍ നിന്നു് പറ്റിയതു്
കണ്ടെത്തുന്നതിന് തെരച്ചിലും (എന്നു വച്ചാ തെരഞ്ഞെടുപ്പില്‍
സംഭവിയ്ക്കുന്ന പോലെ.) അന്വേഷിച്ചു് കണ്ടെത്തുന്നതിനു് തിരച്ചിലും ആയാണു്
ഞാനുപയോഗിയ്ക്കാറു്. ഇതു ശരിയാണോ എന്നൊന്നും എനിയ്ക്കറീല്യ. അറിവുള്ളവര്‍
പറഞ്ഞാട്ടെ.

>> ഞാന്‍ ഇനിയും കുറ്റം പറയും. ബാക്കി പിന്നാലെ.. അപ്പോള്‍ നമുക്കു്
>> ഏതെല്ലാം പരിഹരിച്ചു  , ഏതെല്ലാം പരിഹരിച്ചില്ല എന്നു നോക്കാന്‍ വിക്കി
>> ഉപയോഗിച്ചാലോ?
>
> ബഗ് ട്രാക്കറായിരിയ്ക്കും കൂടുതല്‍ എളുപ്പം എന്നു് തോന്നുന്നു.
>
>> നിങ്ങളും gedit ഉപയോഗിച്ചു് സ്ക്രീന്‍ഷോട്ട് സഹിതം പ്രശ്നങ്ങളുന്നയിക്കുക.
>> മുഴുവന്‍ സ്ക്രീന്‍ന്‍ഷോട്ട് വേണ്ടമെന്നില്ല. ഓപറേഷന്‍ നടത്തേണ്ട ഭാഗം
>> മാത്രം എടുത്താലും മതി.
>
> check the latest file here
> http://l10n.gnome.org/vertimus/gedit/master/po/ml
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list