[smc-discuss] Gedit : Localization Review

Santhosh Thottingal santhosh.thottingal at gmail.com
Mon Jun 1 09:13:12 PDT 2009


നമുക്കു് ജീഎഡിറ്റിനെ ആദ്യം അറ്റാക്കു് ചെയ്യാം.
 ഒരു ഗ്നോം അപ്ലിക്കേഷന്‍, ഒരു കെ.ഡിഇ എന്ന രീതിയില്‍ പോയാലോ?
ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട വസ്തുത, അപ്ലിക്കേഷനെയാണു് നമ്മള്‍ വിശകലനം
ചെയ്യുന്നതു് , po ഫയലിനെയല്ല എന്നുള്ളതാണു്
po ഫയല്‍ ശരിയാക്കാന്‍ ആരെങ്കിലും മുന്നോട്ടുവരണം. അയാളായാരിക്കും gedit
ന്റെ ഇനിയുള്ള പതിപ്പുകളുടെ primary owner. ബാക്കപ്പും വേണം.. അതൊക്കെ
ആണു് കളിയിലെ നിയമങ്ങള്‍.

പ്രശ്നങ്ങള്‍ (സ്ക്രീന്‍ഷോട്ട് ഈ മെയിലിന്റെ കൂടെയുണ്ടു്):
1. ജീയെഡിറ്റാണോ, ജീഎഡിറ്റാണോ? ജിഎഡിറ്റാണോ ? :) About Dialogue
ബോക്സില്‍ GNOME ഡസ്ക്-ടോപ്പിനുളള ഒരു ചെറിയ ലൈറ്റ് വെയിറ്റ് ടെകസ്റ്റ്
എഡിറ്റര്‍ ആണ് gedit എന്നു ഒരുമാതിരി ഭാഷയിലുണ്ടു്. സഹായം മെനുവില്‍
"സംബന്ധിച്ചുള്ള" എന്നതു മാറ്റി "ജിഎഡിറ്റിനെക്കുറിച്ചു്"
എന്നാക്കിക്കൂടെ?
2. ഡോക്യുമെന്റ്, രചനകള്‍, ആധാരങ്ങള്‍ - എന്നീ മൂന്നുതരം തര്‍ജ്ജമ
ഉപയോഗിച്ചിരിക്കുന്നു. ഇതെല്ലാം ഒരൊറ്റ വാക്കിലേക്കു മാറ്റണം.
വാക്കേതെന്നു ചര്‍ച്ചയിലൂടെ തീരുമാനിക്കുകയും ബന്ധപ്പെട്ട po ഫയല്‍
തിരുത്തുകയും, ഗ്ലോസറി പുതുക്കുകയും വേണം.
3. ചെയ്ത പ്രവര്‍ത്തി വേണ്ടേന്നു വയ്ക്കുക , വേണ്ടെന്നു വെച്ചതു് വീണ്ടും
ചെയ്യുക എന്നതു് undo, redo എന്നിവ വിശദീകരിച്ചു തര്‍ജ്ജമ
ചെയ്തിരിക്കുന്നു. ടൂള്‍ബാറില്‍ , ഇവ ആവശ്യത്തിലധികം സ്ഥലമെടുത്തു്
വൃത്തികേടാക്കുന്നു. കുറേകാലം മുമ്പു് ഇവയെ "വേണ്ട", "വീണ്ടും"
എന്നിങ്ങനെ കൊടുത്താല്‍ മതിയെന്നു തീരുമാനമായിരുന്നു. ടൂള്‍ടിപ്പില്‍
വിശദീകരണം ഉണ്ടായാല്‍ മാത്രം മതി.
4. 1 ന്റെ 1,  1 ന്റെ താള്‍ 1 ,  1 താളിലെ   1 മത്തെ എന്നീ തമാശകളെ
എങ്ങനെ ഒഴിവാക്കാം?
5. Search/Find എന്നതിനു മെനുവില്‍ തെരച്ചില്‍ എന്നും ടൂള്‍ബാറില്‍
കണ്ടെത്തുക എന്നും കൊടുത്തിരിക്കുന്നതു് ഒരു വാചകം ആക്കണം/ആക്കണോ?
6. തെരച്ചിലും തിരച്ചിലും ഇനി സംശയമുണ്ടാകാത്ത രീതിയില്‍ ഏതാ
വേണ്ടതെന്നു് ഉറപ്പിക്കണം

ഞാന്‍ ഇനിയും കുറ്റം പറയും. ബാക്കി പിന്നാലെ.. അപ്പോള്‍ നമുക്കു്
ഏതെല്ലാം പരിഹരിച്ചു  , ഏതെല്ലാം പരിഹരിച്ചില്ല എന്നു നോക്കാന്‍ വിക്കി
ഉപയോഗിച്ചാലോ?
നിങ്ങളും gedit ഉപയോഗിച്ചു് സ്ക്രീന്‍ഷോട്ട് സഹിതം പ്രശ്നങ്ങളുന്നയിക്കുക.
മുഴുവന്‍ സ്ക്രീന്‍ന്‍ഷോട്ട് വേണ്ടമെന്നില്ല. ഓപറേഷന്‍ നടത്തേണ്ട ഭാഗം
മാത്രം എടുത്താലും മതി.


-സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
A non-text attachment was scrubbed...
Name: gedit-l10n-problems.png
Type: image/png
Size: 154619 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090601/20b191e8/gedit-l10n-problems.png>


More information about the discuss mailing list