[smc-discuss] Gedit : Localization Review

Praveen A pravi.a at gmail.com
Mon Jun 1 14:44:45 PDT 2009


1 June 2009 9:13 AM നു, Santhosh Thottingal
<santhosh.thottingal at gmail.com> എഴുതി:
> നമുക്കു് ജീഎഡിറ്റിനെ ആദ്യം അറ്റാക്കു് ചെയ്യാം.
>  ഒരു ഗ്നോം അപ്ലിക്കേഷന്‍, ഒരു കെ.ഡിഇ എന്ന രീതിയില്‍ പോയാലോ?

ആക്രമിയ്ക്കുന്നവരുടെ ഇഷ്ടം പോലെ.

> ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട വസ്തുത, അപ്ലിക്കേഷനെയാണു് നമ്മള്‍ വിശകലനം
> ചെയ്യുന്നതു് , po ഫയലിനെയല്ല എന്നുള്ളതാണു്
> po ഫയല്‍ ശരിയാക്കാന്‍ ആരെങ്കിലും മുന്നോട്ടുവരണം. അയാളായാരിക്കും gedit
> ന്റെ ഇനിയുള്ള പതിപ്പുകളുടെ primary owner. ബാക്കപ്പും വേണം.. അതൊക്കെ
> ആണു് കളിയിലെ നിയമങ്ങള്‍.
>
> പ്രശ്നങ്ങള്‍ (സ്ക്രീന്‍ഷോട്ട് ഈ മെയിലിന്റെ കൂടെയുണ്ടു്):
> 1. ജീയെഡിറ്റാണോ, ജീഎഡിറ്റാണോ? ജിഎഡിറ്റാണോ ? :)

ജിഎഡിറ്റ് പോരെ?

About Dialogue
> ബോക്സില്‍ GNOME ഡസ്ക്-ടോപ്പിനുളള ഒരു ചെറിയ ലൈറ്റ് വെയിറ്റ് ടെകസ്റ്റ്
> എഡിറ്റര്‍ ആണ് gedit എന്നു ഒരുമാതിരി ഭാഷയിലുണ്ടു്. സഹായം മെനുവില്‍
> "സംബന്ധിച്ചുള്ള" എന്നതു മാറ്റി "ജിഎഡിറ്റിനെക്കുറിച്ചു്"
> എന്നാക്കിക്കൂടെ?

"അണിയറ വിശേഷങ്ങള്‍" എന്നായോലോ?
വളരെ കുളിര്‍മ്മയേകുന്നൊരു സംഗതിയായി എനിയ്ക്കു് തോന്നുന്നു. അണിയറ
പ്രവര്‍ത്തകരെക്കുറിച്ചാണല്ലോ അവിടെ പ്രതിപാദിയ്ക്കുന്നതു്.

> 2. ഡോക്യുമെന്റ്, രചനകള്‍, ആധാരങ്ങള്‍ - എന്നീ മൂന്നുതരം തര്‍ജ്ജമ
> ഉപയോഗിച്ചിരിക്കുന്നു. ഇതെല്ലാം ഒരൊറ്റ വാക്കിലേക്കു മാറ്റണം.
> വാക്കേതെന്നു ചര്‍ച്ചയിലൂടെ തീരുമാനിക്കുകയും ബന്ധപ്പെട്ട po ഫയല്‍
> തിരുത്തുകയും, ഗ്ലോസറി പുതുക്കുകയും വേണം.

document - പ്രമാണം?

> 3. ചെയ്ത പ്രവര്‍ത്തി വേണ്ടേന്നു വയ്ക്കുക , വേണ്ടെന്നു വെച്ചതു് വീണ്ടും
> ചെയ്യുക എന്നതു് undo, redo എന്നിവ വിശദീകരിച്ചു തര്‍ജ്ജമ
> ചെയ്തിരിക്കുന്നു. ടൂള്‍ബാറില്‍ , ഇവ ആവശ്യത്തിലധികം സ്ഥലമെടുത്തു്
> വൃത്തികേടാക്കുന്നു. കുറേകാലം മുമ്പു് ഇവയെ "വേണ്ട", "വീണ്ടും"
> എന്നിങ്ങനെ കൊടുത്താല്‍ മതിയെന്നു തീരുമാനമായിരുന്നു. ടൂള്‍ടിപ്പില്‍
> വിശദീകരണം ഉണ്ടായാല്‍ മാത്രം മതി.

ജിഎഡിറ്റിന്റെ po ഫയലില്‍ അതു് കാണുന്നില്ല. grep വഴി എപ്പിഫാനി
മാത്രമാണിതുവരെ കണ്ടുകിട്ടിയതു്.
> 4. 1 ന്റെ 1,  1 ന്റെ താള്‍ 1 ,  1 താളിലെ   1 മത്തെ എന്നീ തമാശകളെ
> എങ്ങനെ ഒഴിവാക്കാം?

അതു് മൊത്തം താളുകളുടെ എണ്ണവും അവിടെ കാണിയ്ക്കുന്ന താളിന്റെ
സ്ഥാനവുമാണു്. ഇതിനൊപ്പം കൊടുത്ത ചിത്രം നോക്കൂ.

1 -ാം താള്‍, മൊത്തം 85

എന്നായാലോ? അതു് പറഞ്ഞപ്പോഴാണു് -ാം എന്നതു് വട്ടപ്പുള്ളികളില്ലാതെ
കാണിയ്ക്കുന്നതെങ്ങനെ? ഇങ്ങനൊരു കൂട്ടക്ഷരം അക്ഷരസഞ്ചയത്തില്‍
ചേര്‍ത്താല്‍ പോരേ?

> 5. Search/Find എന്നതിനു മെനുവില്‍ തെരച്ചില്‍ എന്നും ടൂള്‍ബാറില്‍
> കണ്ടെത്തുക എന്നും കൊടുത്തിരിക്കുന്നതു് ഒരു വാചകം ആക്കണം/ആക്കണോ?

search - തെരച്ചില്‍
find - കണ്ടെത്തുക
> 6. തെരച്ചിലും തിരച്ചിലും ഇനി സംശയമുണ്ടാകാത്ത രീതിയില്‍ ഏതാ
> വേണ്ടതെന്നു് ഉറപ്പിക്കണം

തെരച്ചില്‍ തന്നെ.

> ഞാന്‍ ഇനിയും കുറ്റം പറയും. ബാക്കി പിന്നാലെ.. അപ്പോള്‍ നമുക്കു്
> ഏതെല്ലാം പരിഹരിച്ചു  , ഏതെല്ലാം പരിഹരിച്ചില്ല എന്നു നോക്കാന്‍ വിക്കി
> ഉപയോഗിച്ചാലോ?

ബഗ് ട്രാക്കറായിരിയ്ക്കും കൂടുതല്‍ എളുപ്പം എന്നു് തോന്നുന്നു.

> നിങ്ങളും gedit ഉപയോഗിച്ചു് സ്ക്രീന്‍ഷോട്ട് സഹിതം പ്രശ്നങ്ങളുന്നയിക്കുക.
> മുഴുവന്‍ സ്ക്രീന്‍ന്‍ഷോട്ട് വേണ്ടമെന്നില്ല. ഓപറേഷന്‍ നടത്തേണ്ട ഭാഗം
> മാത്രം എടുത്താലും മതി.

check the latest file here
http://l10n.gnome.org/vertimus/gedit/master/po/ml
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
-------------- next part --------------
A non-text attachment was scrubbed...
Name: page_number.png
Type: image/png
Size: 7849 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20090601/34d2b8a4/page_number.png>


More information about the discuss mailing list