[smc-discuss] Re: Gedit : Localization Review

Jaisen Nedumpala jaisuvyas at gmail.com
Tue Jun 2 18:35:56 PDT 2009


2009/6/3 Praveen A <pravi.a at gmail.com>:
> 2 June 2009 10:13 AM നു, Jaisen Nedumpala <jaisuvyas at gmail.com> എഴുതി:
>> 2009/6/2 Syam Krishnan <syamcr at gmail.com>:
>>> Jaisen Nedumpala wrote:
>>>> status bar ല്‍ കാണുന്ന 'വരി 1 കളം 1' എന്നതിലെ കളത്തിനെ നിര എന്നാക്കി
>>>> മാറ്റിയാലോ?
>>> അത് ശരിയാവില്ല. 'വരി' എന്നതും 'നിര' എന്നതും ഒരേ അര്‍ത്ഥം തോന്നിക്കുന്ന പദങ്ങളല്ലേ?
>>> 'രണ്ടാമത്തെ നിരയിലിരിക്കുന്നവര്‍' എന്നൊക്കെ പറയുമ്പോള്‍ 'രണ്ടാമത്തെ വരിയിലിരിക്കുന്നവര്‍'
>>> എന്ന അതേ അര്‍ത്ഥമല്ലേ വരുന്നത്?
>> അല്ല. വരികള്‍ എണ്ണുന്നതു് vertical ആയും നിരകള്‍  എണ്ണുന്നതു്
>> horizontal ആയുമാണു്. സാധാരണ സംഭാഷണത്തില്‍ പ്രയോഗത്തിലുള്ള വാക്കാണിതു്.
>> കടകള്‍ക്കു് (പീടിക മുറികള്‍ക്കു്) ഉള്ളതു് നിരപ്പലകകളാണു്, വരിപ്പലകകള്‍
>> അല്ല. ദന്തനിരയാണു്, ദന്തവരി അല്ല. ആനകളുടെ വന്‍നിരയാണു് ഉത്സവത്തിനു്.
>> വന്‍വരിയല്ല. എന്നാല്‍ ഞാന്‍ തീവണ്ടിട്ടിക്കറ്റെടുക്കാന്‍ വരിയില്‍
>> നിന്നിട്ടുണ്ടു്. നിരയില്‍ അല്ല. സ്കൂളില്‍ കുട്ടികള്‍ ഉച്ചക്കഞ്ഞിയ്ക്ക്
>> വരിയിലാണു് നില്ക്കാറു്, നിരയില്‍ അല്ല. എന്റെ പായിന്റു് മനസ്സിലായോ? :)
>
> മാഷേ, കണ്‍ഫ്യുഷനായല്ലോ :-( സ്കൂളിലെ അസംബ്ലി ഒന്നോര്‍ത്തു് നോക്കിയേ.
> വരി column അല്ലേ? നിര row യും?
>

സ്കൂള്‍ അസംബ്ലിയിലും പ്രശ്നമൊന്നുമില്ലല്ലോ?
ഓരോ ക്ലാസ്സിലെയും കുട്ടികളോടു് വരി തെറ്റിയ്ക്കാതെ നില്ക്കാന്‍ അവരുടെ
അദ്ധ്യാപകര്‍ പറയുന്നു, അങ്ങിനെ തന്നെ അവര്‍ നില്ക്കുകയും ചെയ്യുന്നു.
ഉച്ചക്കഞ്ഞിയ്ക്കു് വേണ്ടി അവര്‍ വരി തെറ്റിയ്ക്കാതെ നില്ക്കുന്നതു പോലെ
തന്നെ. അവര്‍ അവരുടെ നിരയല്ല തെറ്റാതെ സൂക്ഷിയ്ക്കുന്നതു്. ഓരോ
ക്ലാസ്സിലെയും കുട്ടികള്‍ നിരന്നു നില്ക്കുകയല്ലല്ലോ? ഒരു ക്ലാസ്സിലെ
കുട്ടികള്‍ അസംബ്ലിയില്‍ നില്ക്കുമ്പോള്‍ അവര്‍ ഒന്നിനു പുറകെ ഒന്നായി
വരിയിട്ടു തന്നെയല്ലേ നില്‍ക്കുന്നതു്? പക്ഷേ അസംബ്ലി മൊത്തമായിട്ടു
നോക്കുമ്പോള്‍ അവര്‍ കൂട്ടായി നിരയും തെറ്റിയ്ക്കുന്നില്ല എന്നു നമുക്കു
തോന്നുന്നു. ശരിയല്ലേ?

>
> a b c d
> e f g h
> i j k l
> m n o p
>
> First Row 'a b c d' എന്നതു് ആദ്യത്തെ നിരയല്ലേ? 'a e i m' എന്നതല്ലേ
> ആദ്യത്തെ വരി, ie First Column
>
> ??


> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>



-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
- നെടുമ്പാല ജയ്സെന്‍ -
http://cheruvannur.web4all.in/resources/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list