[smc-discuss] Re: Gedit : Localization Review

V. Sasi Kumar sasi.fsf at gmail.com
Mon Jun 1 21:24:30 PDT 2009


On Tue, 2009-06-02 at 06:22 +0530, Jaisen Nedumpala wrote:

> എന്റെ അനുഭവം പറഞ്ഞാല്‍, ഒരു കൂട്ടത്തില്‍ നിന്നു് പറ്റിയതു്
> കണ്ടെത്തുന്നതിന് തെരച്ചിലും (എന്നു വച്ചാ തെരഞ്ഞെടുപ്പില്‍
> സംഭവിയ്ക്കുന്ന പോലെ.) അന്വേഷിച്ചു് കണ്ടെത്തുന്നതിനു് തിരച്ചിലും ആയാണു്
> ഞാനുപയോഗിയ്ക്കാറു്. ഇതു ശരിയാണോ എന്നൊന്നും എനിയ്ക്കറീല്യ. അറിവുള്ളവര്‍
> പറഞ്ഞാട്ടെ.

സത്യപാലന്‍ സാര്‍ നമ്മുടെ ലിസ്റ്റിലുള്ള വ്യക്തിയാണു്. അദ്ദേഹം പറയുന്നു
ശബ്ദതാരാവലി അനുസരിച്ചു് ഒരു കൂട്ടത്തില്‍ നിന്നു് ഒരെണ്ണം തപ്പുന്നതിനു്
തിരയുക എന്നും കളഞ്ഞുപോയ ഒരു വസ്തു അന്വേഷിക്കുന്നതിനു് തെരയുക എന്നുമാണു്
പറഞ്ഞിരുന്നതു് എന്നാണു്. പക്ഷെ ഇപ്പോള്‍ അങ്ങനെ വ്യത്യസ്ഥ അര്‍ത്ഥത്തോടെ
ഉപയോഗിക്കാറില്ലാത്തതുകൊണ്ടു് എങ്ങനെ വേണമെങ്കിലും ആകാം.

എവിടെ? എന്നതോടൊപ്പം സാറിന്റെ അഭിപ്രായം കാണട്ടെ എന്നോ കാണിക്കൂ എന്നോ ആകാം
എന്നാണു്.

-- 
V. Sasi Kumar
Free Software Foundation of India
Please visit http://swatantryam.blogspot.com 


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list