Re: [smc-discuss] Fwd: basic problem in malayalam, ഇതൊന്നു ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും

syam syamlalkv at gmail.com
Tue Jun 8 04:52:32 PDT 2010


എല്ലാം ചെയ്തു, ശങ്കരന്‍ വീണ്ടും തെങ്ങേല്‍ തന്നെ, വെബ് സൈറ്റ് ഏതു
ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ വായിക്കണം എന്ന് നമ്മള്‍ നിര്‍ദ്ദേശിക്കുക
അത്രപ്രായോഗീകമല്ല, കംപ്യൂട്ടറില് മലയാളം ഉപയോഗിക്കാനുള്ള ശ്രമമാണ് ഈസംരഭം
എന്നു തെറ്റിത്ധരിച്ചതാണ് അപകടകാരണം, സഹകരണത്തിന് നന്ദി, ചോദ്യം
ഉപേക്ഷിക്കുന്നു, പ്രവര്‍ത്തകരുടെ വിലപ്പെട്ട സമയം ഇനിയും കളയുന്നില്ല്.

On 08/06/2010, Praveen A <pravi.a at gmail.com> wrote:
> 2010, ജൂണ്‍ 8 11:31 am നു, syam <syamlalkv at gmail.com> എഴുതി:
> > അതായത് മലയാളം പത്രക്കാര്‍ക്ക് യാതൊരു പ്രശ്നവും കൂടാതെ ഏതു
> > കംപ്യൂട്ടറിലും ഡിസ്പളേ ലഭിക്കുന്നുണ്ട്, പക്ഷേ മലയാളം സാധാരണ ബ്ളോഗിലും
>
> കാണാന്‍ മാത്രമേ അതു് പറ്റൂ. ഗൂഗിളില്‍ തെരഞ്ഞു് അങ്ങനെ വല്ല പത്രത്തിലെ
> വാര്‍ത്തയും കണ്ടതോര്‍ക്കുന്നുണ്ടോ?
>
> > സാധാരണ സൈറിറിലും ചില്ല് അക്ഷരങ്ങള്‍ പിരിഞ്ഞ് കാണുന്നു ണ്ട ന്റെ
> > മുതലായവയും പിര്ഞ്ഞു വരുന്നു, മലയാളം എണേബിള്‍ ചെയ്യാത്ത കംപ്യുട്ടറിലും
> > പത്രങ്ങള്‍ കൃത്യമായി വരുന്നു, പക്ഷേ സാധാരണക്കാരന് എല്ലാവര്ക്കും
> > ഒരുപോലെ കൃത്യമായ മലയാളം ലഭിക്കുന്നില്ല്, ഉദാഹരണത്തിനി ഞാന്‍ ചെയ്ത
> > സൈറ്റ് ചിലര്ക്ക് അക്ഷരം പിരിയാതെയും ചിലര്‍ക്ക് പിരിഞ്ഞും ലഭിക്കുന്നു,
> > ഒരുപാട് പേരോട് ചോദീച്ചു നേരത്തെ ഇവിടെയും ചോദീച്ചു ആര്‍ക്കും ഉത്തരം
> > നല്കാന്‍ കഴ്ഞ്ഞില്ല.
>
> പിരിഞ്ഞു് കാണുന്നതിന്റെ സ്ക്രീന്‍ഷോട്ട് അയയ്ക്കൂ.
>
> > നേരത്തെ കുറ്റപ്പെടുത്തിയതായി തോന്നിയതില് ക്ഷമിക്കുക, പറഞ്ഞു മടുത്തതാണ്
കാരണം.
>
> ശ്യം ഒന്നു് കൂടി ഈ ഗ്രൂപ്പിന്റെ പേരു് നോക്കുക. ഇതു് സ്വതന്ത്ര മലയാളം
> കമ്പ്യൂട്ടിങ്ങ് സംഘത്തിന്റെ താളാണു്. ഇവിടെ പലരും മറ്റു് പല
> ജോലിയുടേയുമൊപ്പമാണു് മലയാളം പിന്തുണയ്ക്കായി പ്രവര്‍ത്തിയ്ക്കുന്നതു്.
> ശ്യാമിനു് ഉത്തരം തരാനുള്ള ജോലി ഇവിടെ ആരും ഏറ്റെടുത്തിട്ടില്ല. ഒരു
> സഹായം ചോദിയ്ക്കുന്നതിനു് ഒരു രീതിയൊക്കെയില്ലേ. പോരാത്തതിനു് വിന്‍ഡോസ്
> പ്രചരിപ്പിയ്ക്കണമെന്നു് ആര്‍ക്കും ആഗ്രഹവുമില്ല, സ്വതന്ത്ര
> സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിയ്ക്കാനുള്ളൊരു സംഘമാണിതു്. പിന്നെ പലരും
> വിന്‍ഡോസിലെ പ്രശ്നങ്ങള്‍ക്കും ഉത്തരം തരാറുണ്ടെന്നു് കരുതി അതൊരു
> അധികാരമായി കണക്കാക്കേണ്ട. എന്തു് കൊണ്ട് നിങ്ങള്‍ മൈക്രോസോഫ്റ്റിന്റെ
> അടുത്തു് പോയി ഇതു് ശരിയാക്കാന്‍ ആവശ്യപ്പെടുന്നില്ല?
>
> നേരത്തെ പ്രതീഷും സെബിനും സന്തോഷും മറുപടി നല്‍കിയിരുന്നു. അതിനു് ശേഷം
> നിങ്ങള്‍ അവര്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ചെയ്തു് നോക്കിയതായോ. അതു്
> ചെയ്യാന്‍ സാധിയ്ക്കാത്തതായോ പറഞ്ഞില്ല.
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100608/3a2c21e4/attachment-0001.htm>


More information about the discuss mailing list