Re: [smc-discuss] Fwd: basic problem in malayalam, ഇതൊന്നു ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും

Praveen A pravi.a at gmail.com
Tue Jun 8 05:10:21 PDT 2010


2010, ജൂണ്‍ 8 5:22 pm നു, syam <syamlalkv at gmail.com> എഴുതി:
> എല്ലാം ചെയ്തു, ശങ്കരന്‍ വീണ്ടും തെങ്ങേല്‍ തന്നെ, വെബ് സൈറ്റ് ഏതു
> ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ വായിക്കണം എന്ന് നമ്മള്‍ നിര്‍ദ്ദേശിക്കുക
> അത്രപ്രായോഗീകമല്ല, കംപ്യൂട്ടറില് മലയാളം ഉപയോഗിക്കാനുള്ള ശ്രമമാണ് ഈസംരഭം
> എന്നു തെറ്റിത്ധരിച്ചതാണ് അപകടകാരണം, സഹകരണത്തിന് നന്ദി, ചോദ്യം
> ഉപേക്ഷിക്കുന്നു, പ്രവര്‍ത്തകരുടെ വിലപ്പെട്ട സമയം ഇനിയും കളയുന്നില്ല്.

അതെ, അങ്ങോട്ടു് ചോദിയ്ക്കുന്നവയ്ക്കൊന്നും ഉത്തരമില്ല. കുറ്റം നമുക്കു്
തന്നെ. എല്ലാം എന്റെ മനസ്സിലുണ്ടെന്നാണോ? ഒരു കാര്യം ചോദിയ്ക്കുമ്പോള്‍,
ഒരു വഴി നിര്‍ദ്ദേശിയ്ക്കുമ്പോള്‍, അതു് നോക്കി ശരിയായോ ഇല്ലയോ
എന്നെങ്കിലും പറയാതെ മറ്റുള്ളവര്‍ എങ്ങനെ അറിയും പ്രശ്നം പരിഹരിച്ചോ
എന്നു്?

ശ്യാം ഒരു കാര്യം ഓര്‍ത്താല്‍ നന്നു്. ശ്യാമിനു് ഉത്തരം തന്നവര്‍ പലരും
വിന്‍ഡോസ് ഉപയോഗം തന്നെ പണ്ടേ നിര്‍ത്തിയവരാണു്. എന്നിട്ടും നെറ്റില്‍
തപ്പി ശരിയാക്കാനുള്ള വഴികള്‍ കണ്ടുപിടിച്ചു് തന്നു. ഇതു് തന്നെ കിട്ടണം.
ഞാന്‍ മുമ്പയച്ച കണ്ണി നോക്കിക്കാണില്ല എന്നുറപ്പു്. ഇവിടെയും
കുറ്റക്കാര്‍ എസ്എംസി തന്നെ.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)


More information about the discuss mailing list