Re: [smc-discuss] Fwd: basic problem in malayalam, ഇതൊന്നു ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും

syam syamlalkv at gmail.com
Mon Jun 7 23:01:00 PDT 2010


അതായത് മലയാളം പത്രക്കാര്‍ക്ക് യാതൊരു പ്രശ്നവും കൂടാതെ ഏതു
കംപ്യൂട്ടറിലും ഡിസ്പളേ ലഭിക്കുന്നുണ്ട്, പക്ഷേ മലയാളം സാധാരണ ബ്ളോഗിലും
സാധാരണ സൈറിറിലും ചില്ല് അക്ഷരങ്ങള്‍ പിരിഞ്ഞ് കാണുന്നു ണ്ട ന്റെ
മുതലായവയും പിര്ഞ്ഞു വരുന്നു, മലയാളം എണേബിള്‍ ചെയ്യാത്ത കംപ്യുട്ടറിലും
പത്രങ്ങള്‍ കൃത്യമായി വരുന്നു, പക്ഷേ സാധാരണക്കാരന് എല്ലാവര്ക്കും
ഒരുപോലെ കൃത്യമായ മലയാളം ലഭിക്കുന്നില്ല്, ഉദാഹരണത്തിനി ഞാന്‍ ചെയ്ത
സൈറ്റ് ചിലര്ക്ക് അക്ഷരം പിരിയാതെയും ചിലര്‍ക്ക് പിരിഞ്ഞും ലഭിക്കുന്നു,
ഒരുപാട് പേരോട് ചോദീച്ചു നേരത്തെ ഇവിടെയും ചോദീച്ചു ആര്‍ക്കും ഉത്തരം
നല്കാന്‍ കഴ്ഞ്ഞില്ല.

നേരത്തെ കുറ്റപ്പെടുത്തിയതായി തോന്നിയതില് ക്ഷമിക്കുക, പറഞ്ഞു മടുത്തതാണ് കാരണം.

On 07/06/2010, Santhosh Thottingal <santhosh.thottingal at gmail.com> wrote:
> 2010/6/7 syam <syamlalkv at gmail.com>:
> > സുഹൃത്തേ
> >
> >  ന് ,ല്  ,ന്െറ,  ഇവിടെ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയല് നോക്കു, ഇതൊന്നു
> > ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും, അടിസ്ഥാനം ശരിയാക്കാന്
> > ആരും ശ്രമിക്കുന്നില്ല, വലിയ കാര്യങ്ങളുടെ പുറകേയാണ്, ഏതു കംപ്യൂട്ടറിലും
> > കൃത്യമായി മലയാളം വരുത്തുവാന് കാശുള്ള
> > പത്രക്കാര്ക്ക് സാധിക്കുന്നുണ്ട് പാവപ്പെട്ടവന് സാധിക്കുന്നില്ല.
> >
>
> ഈ മെയിലില്‍ നിന്നും ഒന്നും മനസ്സിലായില്ല. കൂടെയുള്ള ഇമേജ് ഏതോ ഒരു
> യുണിക്കോഡല്ലാത്ത ഫോണ്ടില്‍ ആണു്.
> ന്റ, ചില്ലക്ഷരങ്ങള്‍ എന്നിവ നിങ്ങള്‍ക്കു ടൈപ്പു ചെയ്യാന്‍
> ബുദ്ധിമുട്ടാണെന്നാണോ പറഞ്ഞുവരുന്നതു്?
> ഇന്‍സ്ക്രിപ്റ്റ് ആണു് ഉപയോഗിക്കുന്ന രീതിയെന്നുള്ള അനുമാനത്തിന്റെ
> മുകളില്‍  ഈ ലിങ്കു ഉപകാരപ്പെടുമോന്നു നോക്കൂ
> http://malayalam.kerala.gov.in/index.php/InputMethods
>
> കൂടുതല്‍ സഹായം വേണമെങ്കില്‍ മെയിലയക്കുക. പക്ഷേ കുറ്റപ്പെടുത്തലിനു
> പകരം, എന്താണു് പ്രശ്നമെന്നുള്ള വ്യക്തമായ വിവരണവും, ഓപ്പറേറ്റിങ്ങ്
> സിസ്റ്റമേതു്, അതിന്റെ പതിപ്പേതു്,  തുടങ്ങിയ കാര്യങ്ങള്‍ പറയുക.
>
> -സന്തോഷ്
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list