Re: [smc-discuss] Fwd: basic problem in malayalam, ഇതൊന്നു ശരിയാക്കാതെ മുന്നോട്ട് പോയാല് എങ്ങനെ ശരിയാകും

jinesh kj jinesh.k at gmail.com
Tue Jun 8 05:11:57 PDT 2010


ശ്യാം,

2010/6/8 syam <syamlalkv at gmail.com>:
> എല്ലാം ചെയ്തു, ശങ്കരന്‍ വീണ്ടും തെങ്ങേല്‍ തന്നെ, വെബ് സൈറ്റ് ഏതു
> ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ വായിക്കണം എന്ന് നമ്മള്‍ നിര്‍ദ്ദേശിക്കുക
> അത്രപ്രായോഗീകമല്ല,
അങ്ങനെ ചെയ്യാനാരും പറയാറുമില്ല. പക്ഷേ മലയാളം കൃത്യമായും വ്യക്തമായും
കാണുന്നില്ലെങ്കില്‍ ശരിയാക്കാന്‍ എന്തു ചെയ്യണം എന്നു വിവരിക്കുന്ന
സ്ഥലങ്ങളിലേക്ക് സപ്പോര്‍ട്ടില്‍ ഒരു ലിങ്ക് കൊടുക്കുകയാണ് പതിവ്(പ്രശ്നം
ഇപ്പോഴും ഉണ്ടാവാന്‍ വിന്‍ഡോസ് എക്സ്പിയില്‍ മാത്രമേ സാധ്യതയുള്ളൂ, അതു
തന്നെ ആ വിക്കിപീഡിയ ലിങ്കില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്താല്‍
പരിഹരിക്കപ്പെടുകയും ചെയ്യും).

 കംപ്യൂട്ടറില് മലയാളം ഉപയോഗിക്കാനുള്ള ശ്രമമാണ് ഈസംരഭം
> എന്നു തെറ്റിത്ധരിച്ചതാണ് അപകടകാരണം, സഹകരണത്തിന് നന്ദി, ചോദ്യം
> ഉപേക്ഷിക്കുന്നു, പ്രവര്‍ത്തകരുടെ വിലപ്പെട്ട സമയം ഇനിയും കളയുന്നില്ല്.

മലയാളം സ്വതന്ത്രമായും ശരിയായും ഉപയോഗിക്കാനുള്ള ശ്രമം തന്നെയാണ്
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്.
സ്വതന്ത്ര സിസ്റ്റങ്ങളിലെ പിഴവുകള്‍ മാത്രമേ ഇവിടെയുള്ള
ഡവലപ്പര്‍മാര്‍ക്ക് നേരിട്ടു തിരുത്താനാവൂ. അടച്ചു പൂട്ടിവച്ച
സിസ്റ്റങ്ങള്‍ ശരിയാക്കണം എന്നുള്ളവര്‍ക്ക് ഒരു ബഗ് റിപ്പോര്‍ട്ട് ചെയ്ത്
അടുത്ത വേര്‍ഷന്‍ റിലീസിലോ സര്‍വ്വീസ് പാക്കിലോ ശരിയാവും എന്നു
പ്രതീക്ഷിക്കാനല്ലേ ആവൂ(അതു പലരും ചെയ്യാറുമുണ്ട്). xp പോലെ സപ്പോര്‍ട്ട്
അവസാനിപ്പിച്ച സിസ്റ്റങ്ങളാണെങ്കില്‍ പിന്നെ അവരും
ശരിയാക്കലുണ്ടാവില്ല(പക്ഷെ, xpയിലും പ്രശ്നങ്ങളൊന്നുമില്ലെന്നാണ് എന്റെ
അറിവ്).


Regards
Jinesh K J
-- 
My Feelings,Expressions-
http://logbookofanobserver.blogspot.com

My scribblings-
http://logbookofanobserver.wordpress.com

SMC : My computer, My language http://smc.org.in
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list