[smc-discuss] students localised tuxpaint

sanalkumar mr sanalmadatheth at gmail.com
Thu Jun 3 06:24:35 PDT 2010


ശശികുമാര്‍ സാര്‍ ചൂണ്ടിക്കാണിച്ച തെറ്റുകള്‍ തിരുത്തുന്നതാണ്. സാര്‍
നിര്‍ദ്ദേശിച്ച മാറ്റങ്ങളും വരുത്തുന്നതാണ്.....സനല്‍


2010/6/2 V. Sasi Kumar <sasi.fsf at gmail.com>

> നല്ല കാര്യം. സ്ക്കൂള്‍ കുട്ടികള്‍ക്കു പോലും സ്വതന്ത്ര
> സോഫ്റ്റ്‌വെയറിലേക്കു് സംഭാവനകള്‍ നല്കാവുന്നതാണു് എന്നു് ഇതു്
> തെളിയിക്കുന്നു. മറ്റു് സ്ക്കൂളുകള്‍ക്കും ഇതു് ഉത്തേജനമാകും എന്നു്
> കരുതുന്നു. അവിടത്തെ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍.
>
> തര്‍ജമയെപ്പറ്റി ചില അഭിപ്രായങ്ങള്‍:
> 1. Pink എന്നതിനു് റോസ് നിറം എന്നു പറയാവുന്നതല്ലേ?
> 2. Click to start drawing a line. Let go to complete it എന്നതിനു്
> "വരയ്ക്കാന്‍ തുടങ്ങാനായി ക്ലിക് ചെയ്തു പിടിക്കുക. വരച്ചു നിര്‍ത്താനായി
> കൈ വിടുക" എന്നായാലോ?
> 3. Click to pick the center, drag, then let go when it is the size you
> want എന്നതിനു് "കേന്ദ്രം കിട്ടാനായി മൗസ് ബട്ടണ്‍ അമര്‍ത്തുക. വലുപ്പം
> മാറ്റാനായി വലിക്കുക. ആവശ്യമായ വലുപ്പമാകുമ്പോള്‍ മൌസ് ബട്ടണ്‍ വിടുക"
> എന്നായാലോ?
> 4. Let go of the button to complete the line. എന്നതു് തെറ്റായിട്ടാണു്
> തര്‍ജമ ചെയ്തിരിക്കുന്നതു്. "വര പൂര്‍ത്തിയാക്കാനായി മൌസ് ബട്ടണ്‍ വിടുക"
> എന്നല്ലേ വേണ്ടതു്?
> 5. Sorry! Your picture could not be printed! എന്നതിനു് "ക്ഷമിക്കണം.
> നിങ്ങളുടെ ചിത്രം അച്ചടിക്കാനായില്ല" എന്നല്ലേ വേണ്ടതു്?
> 6. You can’t print yet! എന്നതു് "താങ്കള്‍ക്കു് ഇപ്പോഴും
> അച്ചടിക്കാനാവില്ല" എന്നാണെന്നു തോന്നു വേണ്ടതു്.
> 7. Remember to use the left mouse button! എന്നതിനു് "മൗസിന്റെ ഇടത്തേ
> ബട്ടണ്‍ ഉപയോഗിക്കാന്‍ ഓര്‍മ്മിക്കണേ!" എന്നാവും നല്ലതു് എന്നു തോന്നുന്നു.
>
> മുഴുവനും സൂക്ഷ്മമായി നോക്കാനായില്ല. കണ്ടതു് എഴുതി എന്നേയുള്ളൂ.
> എന്തായാലും നല്ല സംരംഭം. കൊച്ചു കൂട്ടുകാര്‍ക്കു് അഭിനന്ദനങ്ങള്‍.
>
> ശശി
>
>
> --
> V. Sasi Kumar
> Free Software Foundation of India
> http://swatantryam.blogspot.com
>
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>



-- 
പറയാതെ പരിഭവം നീയൊന്നു മുടി കോതി-
ക്കഴിയുമ്പൊഴായുസ്സു തീരും
പറയാതെ പരിഭവം ഞാനൊന്നു നെടുവീര്‍പ്പിട്ടു-
കഴിയുമ്പോള്‍ ലോകവും തീരും..........

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100603/ec5a9929/attachment-0002.htm>


More information about the discuss mailing list