[smc-discuss] students localised tuxpaint

V. Sasi Kumar sasi.fsf at gmail.com
Wed Jun 2 08:33:48 PDT 2010


നല്ല കാര്യം. സ്ക്കൂള്‍ കുട്ടികള്‍ക്കു പോലും സ്വതന്ത്ര
സോഫ്റ്റ്‌വെയറിലേക്കു് സംഭാവനകള്‍ നല്കാവുന്നതാണു് എന്നു് ഇതു്
തെളിയിക്കുന്നു. മറ്റു് സ്ക്കൂളുകള്‍ക്കും ഇതു് ഉത്തേജനമാകും എന്നു്
കരുതുന്നു. അവിടത്തെ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍.

തര്‍ജമയെപ്പറ്റി ചില അഭിപ്രായങ്ങള്‍:
1. Pink എന്നതിനു് റോസ് നിറം എന്നു പറയാവുന്നതല്ലേ?
2. Click to start drawing a line. Let go to complete it എന്നതിനു്
"വരയ്ക്കാന്‍ തുടങ്ങാനായി ക്ലിക് ചെയ്തു പിടിക്കുക. വരച്ചു നിര്‍ത്താനായി
കൈ വിടുക" എന്നായാലോ?
3. Click to pick the center, drag, then let go when it is the size you
want എന്നതിനു് "കേന്ദ്രം കിട്ടാനായി മൗസ് ബട്ടണ്‍ അമര്‍ത്തുക. വലുപ്പം
മാറ്റാനായി വലിക്കുക. ആവശ്യമായ വലുപ്പമാകുമ്പോള്‍ മൌസ് ബട്ടണ്‍ വിടുക"
എന്നായാലോ?
4. Let go of the button to complete the line. എന്നതു് തെറ്റായിട്ടാണു്
തര്‍ജമ ചെയ്തിരിക്കുന്നതു്. "വര പൂര്‍ത്തിയാക്കാനായി മൌസ് ബട്ടണ്‍ വിടുക"
എന്നല്ലേ വേണ്ടതു്?
5. Sorry! Your picture could not be printed! എന്നതിനു് "ക്ഷമിക്കണം.
നിങ്ങളുടെ ചിത്രം അച്ചടിക്കാനായില്ല" എന്നല്ലേ വേണ്ടതു്?
6. You can’t print yet! എന്നതു് "താങ്കള്‍ക്കു് ഇപ്പോഴും
അച്ചടിക്കാനാവില്ല" എന്നാണെന്നു തോന്നു വേണ്ടതു്.
7. Remember to use the left mouse button! എന്നതിനു് "മൗസിന്റെ ഇടത്തേ
ബട്ടണ്‍ ഉപയോഗിക്കാന്‍ ഓര്‍മ്മിക്കണേ!" എന്നാവും നല്ലതു് എന്നു തോന്നുന്നു.

മുഴുവനും സൂക്ഷ്മമായി നോക്കാനായില്ല. കണ്ടതു് എഴുതി എന്നേയുള്ളൂ.
എന്തായാലും നല്ല സംരംഭം. കൊച്ചു കൂട്ടുകാര്‍ക്കു് അഭിനന്ദനങ്ങള്‍.

ശശി


-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com


-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list