[fsug-tvm] Fwd: [smc-discuss] ടക്സ് പെയിന്റിന് മലയാളം മെനു

sooraj kenoth soorajkenoth at gmail.com
Sat May 15 22:20:13 PDT 2010


---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: sanalkumar mr <sanalmadatheth at gmail.com>
തിയതി: 2010, മേയ് 15 7:25 am
വിഷയം: [smc-discuss] ടക്സ്​പെയിന്റിന് മലയാളം മെനു
സ്വീകര്‍ത്താവ്: smc-discuss at googlegroups.com


പ്രിയരേ,
          ഇരുമ്പനം ഹൈസ്കൂളിലെ സ്വതന്ത്രസോഫ്റ്റ്വെയര്‍ കൂട്ടായ്മയിലെ
അംഗങ്ങളായ കുട്ടികള്‍ (5, 6, 7 ,8 എന്നീ ക്ലാസുകളിലെ കുട്ടികള്‍)
ടക്സ്പെയിന്റിന്റെ മലയാളവല്ക്കരണത്തിനായി സ്കൂളില്‍ ഒരുമിക്കുന്നു.മെയ്
17, 18 തീയതികളിലായാണ്.ടക്സ്പെയിന്റിന്റെ പ്രാദേശികവത്കരണം നടക്കുന്നത്.
ടക്സ്പെയിന്റില്‍ കേരളത്തിലെ പൂക്കളുടെയും പഴങ്ങളുടെയും ചിത്രങ്ങള്‍
സ്റ്റാമ്പുകളായി ഉള്‍പ്പെടുത്താനുള്ള ശ്രമവും ഇവര്‍
നടത്തിയിരുന്നു.ടക്സ്പെയിന്റിന്റെ ലീഡ് ഡെവലപ്പറായ ബില്‍ കെന്റിക്ക്
കുട്ടികള്‍ രൂപപ്പെടുത്തിയ സ്റ്റാമ്പുകള്‍ വരാനിരിക്കുന്ന പതിപ്പില്‍
ഉള്‍പ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ്
മലയാളവത്കരണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ് സമൂഹത്തിലെ ഭാഷാസ്നേഹികളായ എല്ലാവരുടെയും സാന്നിധ്യവും
സഹകരണവും പ്രതീക്ഷിക്കുകയാണ്.
           ടക്സ്പെയിന്റ് സ്റ്റാമ്പുകള്‍ സ്കൂള്‍ വെബ്സൈറ്റില്‍ നിന്നും
ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയും നിങ്ങളുടെ അഭിപ്രായങ്ങള്‍
രേഖപ്പെടുത്തുകയും ചെയ്യണമെന്നഭ്യര്‍ത്ഥിക്കുകയാണ്.


                               സനല്‍കുമാര്‍


                                മലയാളം അദ്ധ്യാപകന്‍


                                വി.എച്ച്.എസ്.എസ്.ഇരുമ്പനം


                                തൃപ്പൂണിത്തുറ, എറണാകുളം


                                ഫോണ്‍: 9496449969

--
പറയാതെ പരിഭവം നീയൊന്നു മുടി കോതി-
ക്കഴിയുമ്പൊഴായുസ്സു തീരും
പറയാതെ പരിഭവം ഞാനൊന്നു നെടുവീര്‍പ്പിട്ടു-
കഴിയുമ്പോള്‍ ലോകവും തീരും..........

--
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to ilug-tvm at googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscribe at googlegroups.com



For details visit the google group page: http://groups.google.com/group/ilug-tvm?hl=en


More information about the discuss mailing list