[smc-discuss] ഇന്ദുലേഖ മലയാളം വിക്കിഗ്രന്ഥശാല യില്‍

santhosh00 at gmail.com santhosh00 at gmail.com
Tue May 11 20:59:49 PDT 2010


മലയാളത്തിലെ ആദ്യ നോവല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന "ഇന്ദുലേഖ"
വിക്കിഗ്രന്ഥശാലയിലെത്തി : http://ml.wikisource.org/wiki/Indulekha

പീഡിഎഫ് ഫയലില്‍ നിന്നും യൂണിക്കോഡിലേക്ക് കണ്‍വെര്‍ട്ട് ചെയ്തതു്
"പയ്യന്‍സ്" ആണു്. പയ്യന്‍സ് പ്രൊജക്ടില്‍ എന്റെ കൂടെ പ്രവര്‍ത്തിച്ചവര്‍ക്കു
നന്ദി.

ചില അക്ഷരത്തെറ്റുകള്‍ തിരുത്തല്‍ , ഫോര്‍മാറ്റിങ്ങ് എന്നിവയ്ക്കു്
സഹായമാവശ്യമുണ്ടു്.ഷിജുവിന്റെ മെയില്‍ താഴെ കൊടുത്തിരിക്കുന്നു

-സന്തോഷ്

---------------------------- Original Message ----------------------------
Subject: [Wikiml-l] ഇന്ദുലേഖ മലയാളം വിക്കിഗ്രന്ഥശാലയില്‍
From:    "Shiju Alex" <shijualexonline at gmail.com>
Date:    Tue, May 11, 2010 11:11 am
To:      "Malayalam wiki project mailing list" <wikiml-l at lists.wikimedia.org>
--------------------------------------------------------------------------

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവല്‍ എന്നു് വിശെഷിപ്പിക്കപ്പെടുന്ന
*ഇന്ദുലേഖ
* മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് ചേര്‍ത്തിരിക്കുന്നു. അതിലേക്കുള്ള ലിങ്ക്
ഇതാ:
http://ml.wikisource.org/wiki/Indulekha


എസ്.എം.സി. <http://wiki.smc.org.in/> വികസിപ്പിച്ചെടുത്ത പയ്യന്‍സ് എന്ന ആസ്കി
ടു യൂണിക്കൊഡ് കണ്‍‌വെര്‍ട്ടര്‍ <http://wiki.smc.org.in/Payyans> ഉപയോഗിച്ചു്,
*ഇന്ദുലേഖ
എന്ന നോവലിന്റെ* പിഡി‌എഫ് മലയാളം യൂണീക്കോഡാക്കി മാറ്റുകയായിരുന്നു. അതിനു്
സഹായിച്ച സന്തോഷ് തോട്ടിങ്ങലിനു് <http://thottingal.in/> പ്രത്യേക നന്ദി.

അങ്ങനെ മലയാളത്തിലെ ആദ്യത്തെ നോവല്‍ യൂണീക്കോഡ് മലയാളത്തില്‍ മലയാളം
വിക്കിഗ്രന്ഥശാലയില്‍ എത്തിയെങ്കിലും, ആസ്കിയില്‍ നിന്നു് യൂണിക്കോഡിലേക്ക്
മാറ്റിയപ്പോഴുണ്ടായ ചില കണ്‍‌വേര്‍ഷന്‍ പ്രശ്നങ്ങള്‍ മൂലം എല്ലാം തികഞ്ഞ ഒരു
പതിപ്പല്ല
ഇപ്പോള്‍ വിക്കിഗ്രന്ഥശാലയില്‍ കിടക്കുന്നതു്. കണ്‍‌വേര്‍ഷന്‍ പ്രശ്നങ്ങള്‍
മൂലം ചിലയിടത്ത്
അക്ഷരത്തെറ്റുകള്‍ ഉണ്ടാവാം. ചില ഫോര്‍മാറ്റിങ്ങ് പ്രശ്നങ്ങളും ഉണ്ടു്.

അതിനാല്‍ 20 അദ്ധ്യായങ്ങള്‍ ഉള്ള മലയാളഭാഷയിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലിനെ,
തെറ്റുകളൊക്കെ തിരുത്തി മലയാളം വിക്കിഗ്രന്ഥശാലയിലെ ലക്ഷണമൊത്ത ഗ്രന്ഥമാക്കി
മാറ്റാന്‍ മലയാളം വിക്കിഗ്രന്ഥശാല പ്രവര്‍ത്തകര്‍ ഇതില്‍ താല്പര്യമുള്ളവരുടെ
സഹായം
അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ ചെയ്യേണ്ടതു് ഇത്ര മാത്രം. ഇന്ദുലേഖയുടെ
പി.ഡി‌എഫ്.
ഇവിടെ നിന്നു് ഡൗണ്‍‌ലോഡ്
ചെയ്ത്<http://upload.wikimedia.org/wikisource/ml/3/33/Indulekha.pdf>മലയാളം
വിക്കിഗ്രന്ഥശാലയിലെ ഇന്ദുലേഖ
എന്ന പുസ്ത്കത്തിലെ <http://ml.wikisource.org/wiki/Indulekha> ഒരോ
അദ്ധ്യായത്തിന്റേയും വിക്കിതാളുകള്‍ എടുത്ത് പ്രൂഫ് റീഡ് ചെയ്ത് തെറ്റുകള്‍
തിരുത്തുക.

സ്വന്തമായി എഴുതിയാല്‍ ശരിയാവുമോ എന്ന പേടിയാല്‍ മലയാളം
വിക്കിപീഡിയയില്‍<http://ml.wikipedia.org/>എഴുതാതെ മാറി നില്‍ക്കുന്ന നിരവധി
പേരുണ്ടു്. അങ്ങനെ മാറി നില്‍ക്കുന്നവര്‍ക്ക്
അത്തരം പേടിയൊന്നും ഇല്ലാതെ ഈ സം‌രംഭത്തില്‍ പങ്കു് ചേരാം. വിക്കിഗ്രന്ഥശാലയില്‍
നമ്മള്‍ സ്വന്തമായി എഴുതുക അല്ല, മറ്റുള്ളവര്‍ എഴുതിയ ശ്രദ്ധേയമായ കൃതികള്‍
ചേര്‍ക്കുകമാത്രമാണു് ചെയ്യുന്നതു്. അതിനാല്‍ യാതൊരു പേടിയും കൂടാതെ പ്രൂഫ് റീഡ്
ചെയ്ത് ഈ ഗ്രന്ഥത്തിലെ തെറ്റുകള്‍ തിരുത്തി ഇതു് മലയാളം വിക്കിഗ്രന്ഥശാലയിലെ
ലക്ഷണമൊത്ത ഗ്രന്ഥമാക്കി മാറ്റാന്‍ സഹായിക്കുക.ഇതിന്റെ ഒപ്പം നിങ്ങള്‍ക്ക്
വിക്കി
എഡിറ്റിംങ്ങും പഠിക്കാം.

ഇതു് സംബന്ധിച്ച് കൂടുതല്‍ മാര്‍ഗ്ഗനിര്‍‌ദ്ദേശങ്ങള്‍/സഹായങ്ങള്‍ ആവശ്യമെങ്കില്‍
shijualexonline at gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കുക. എല്ലാവരുടേയും
സഹായം പ്രതീക്ഷിക്കുന്നു.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l at lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l


-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list