Re: [smc-discuss] Re: പ്രാദേശികവത്കരണം

Ershad K ershad92 at gmail.com
Fri May 28 08:53:36 PDT 2010


On ശനി 29 മെയ് 2010 01:35 രാവിലെ, Ershad K wrote:
> പരിഭാഷപ്പെടുത്തിയ ഫയല്‍ എങ്കിനെയാണ് ടെസ്റ്റ് ചെയ്യേണ്ടതെന്ന് ചെറുതായൊന്ന്
> വിശദീകരിക്കാമോ ?

കിട്ടിപ്പോയ്! സന്തോഷേട്ടന് ഒരായിരം നന്ദി.

ആദ്യം po ഫയല്‍ mo ഫയലിലേക്ക് compile ചെയ്യണം. അതിനായ് poedit അല്ലെങ്കില്‍ Msgfmt
ഉപയോഗിക്കാവുന്നതാണ്. poedit -ല്‍ po ഫയല്‍ സേവ് ചെയ്യുമ്പോള്‍ '.mo' ഫയല്‍ തനിയെ
ഉണ്ടാവുമെന്നാണ് ഞാന്‍ ഓര്‍ക്കുന്നത്. ഇല്ലെങ്കില്‍ Msgfmt എന്ന പേള്‍ സ്ക്രിപ്റ്റ് ഉപയോഗിക്കാം.
അതിനായ് ടെര്‍മിനലില്‍ 'msgfmt.pl <path-to-po-file>' റണ്‍ ചെയ്താല്‍ മതി [0].

അടുത്ത പടി mo ഫയല്‍ /usr/share/locale/ml/LC_MESSAGES/ -ലേക്ക് കോപ്പിചെയ്യുക.
സംങ്ങതി ക്ലീന്‍! ഇനി അപ്പ്ളിക്കേഷനില്‍ തിരുത്തലുകളെല്ലം കണാം!

-- ഇര്‍ഷാദ്

[0] msgfmt ഇന്സ്റ്റാള്‍ ചെയ്തിട്ടുണ്ടന്ന് ഉറപ്പുവരുത്തുക. ഇന്‍സ്റ്റാള്‍ ചെയ്യാനായ് പാക്കേജ്
മാനേജര്‍ ഉപയോഗിക്കാവുന്നതാണ്.

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list