[smc-discuss] CDAC goes ahead with 5.1 Inscript Keyboard

Hiran Venugopalan hiran.v at gmail.com
Mon May 10 09:44:13 PDT 2010


2010/5/10 Sebin Jacob <sebinajacob at gmail.com>:
>
> സിഡാക്ക് നേരത്തെ ഡ്രാഫ്റ്റില്‍ പ്രഖ്യാപിച്ചിരുന്ന യൂണിക്കോഡ് 5.1 പ്രകാരമുള്ള
> enhanced inscript keyboard layout- മായി മുന്നോട്ടു പോവുകയാണു്.
>
> http://www.cdac.in/html/gist/down/download.asp?id=Enhanced_INSCRIPT_keyboard_layout_5.1.zip
>
> എന്ന ലിങ്കില്‍ ഫൈനല്‍ ലേഔട്ട് ലഭിക്കും. രജിസ്റ്റര്‍ ചെയ്താലേ ഡൌണ്‍ലോഡ്
> ചെയ്യാനാവൂ.
>
> ഈ കീബോര്‍ഡിനെ കുറിച്ച് എസ്എംസി തയ്യാറാക്കിയ വിമര്‍ശനം
> http://wiki.smc.org.in/CDAC-Inscript-Critique എന്ന ലിങ്കിലുണ്ടു്. ഇതിനു്
> സിഡാക്‍ മറുപടി തന്നിരുന്നില്ല. അത്രയ്ക്കുണ്ട് അവരുടെ ഡെമോക്രാറ്റിക്‍
> പാര്‍ട്ടിസിപ്പേഷന്‍. ഇതുസംബന്ധിച്ച ഈ മെയിലിങ് ലിസ്റ്റില്‍ നടന്ന ചര്‍ച്ചകള്‍
> ഇവിടെ നിന്നു് ആക്സസ് ചെയ്യാം.
>
> മറ്റൊന്ന്, കഴിഞ്ഞ ബുധനാഴ്ച സിഡാക്കിന്റെ ഒരു ഫോണ്ട് റിവ്യൂ വര്‍ക്‍ഷോപ്പ്
> നടന്നിരുന്നതായി അറിഞ്ഞു. എസ്എംസിയെ പ്രതിനിധീകരിച്ച് ഹിരണ്‍ വേണുഗോപാല്‍
> പങ്കെടുത്തിരുന്നുവെന്നും ഇടയ്ക്കു് വച്ച് ഇറങ്ങിപ്പോന്നെന്നുമാണു് അറിയാന്‍
> കഴിഞ്ഞതു്. ഫോണ്ട് ഡവലപ്പര്‍മാരെയൊന്നും നേരിട്ടു് ക്ഷണിച്ചില്ലെന്നാണു്
> അറിവു്. ഹിരണാവുമ്പോ പയ്യനായതുകൊണ്ടു മൈന്‍ഡ് ചെയ്യാതെ വിടാം. എല്ലാവരേയും
> അങ്ങനെ പറ്റില്ലല്ലോ!

ഇറങ്ങി വരണ്ടി വന്നില്ല. പെട്ടന്നു സംഭവം തീര്‍ന്നു.

>
> (നോട്ട്പാഡു പോലുള്ള എഡിറ്ററുകളില്‍ ഫോണ്ട് നേരാംവിധം കാണുന്നുണ്ടോ എന്നാണത്രേ,
> സിഡാക്കിന്റെ ഫോണ്ട് ടെസ്റ്റിങ് രീതി. റെന്‍ഡറിങ്, ഓപ്പണ്‍ടൈപ്പ്, ഹിന്റിങ്,
> പാംഗോ തുടങ്ങിയ വാക്കുകളൊക്കെ അവര്‍ കേട്ടിട്ടുണ്ടോ എന്തോ? ഏതായാലും റെന്‍ഡറിങ്
> എഞ്ചിനും ഫോണ്ടും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാന്‍ എംടെക്‍
> പഠിക്കേണ്ടതില്ല. )
>
> ML-Nila, Anjali old lipi, rachana, meera എന്നീ നാലു ഫോണ്ടുകള്‍ മാത്രമാണു്
> റിവ്യൂവിനു് വിധേയമാക്കിയിരിക്കുന്നതു്.  വിന്‍ഡോസ് 07, വിസ്റ്റ, XP
> എന്നിവകളിലും ഡെബിയന്‍ 5, ഫെഡോറ 10, 11, ഉബുണ്ടു 8, 9.04, റെഡ് ഹാറ്റ് വര്‍ക്
> സ്റ്റേഷന്‍ 5.1 എന്നിവയാണു് ടെസ്റ്റ് ചെയ്ത OSകളായി പറഞ്ഞിട്ടുള്ളതു്. ഉബുണ്ടു
> 8 എന്താണെന്നു് പിടികിട്ടിയില്ല. 8.10 ആണോ 8.04 ആണോ? അതില്‍ നിന്നൊക്കെ എത്ര
> മുമ്പോട്ടു പോന്നു? ഫെഡോറ 12 ഒക്കെ ഇറങ്ങിയതു് സിഡാക്കുകാര്‍
> അറിഞ്ഞിട്ടില്ലെന്നാണു് തോന്നുന്നതു്. സര്‍ക്കാര്‍ എന്തിനാണിങ്ങനെ ഒരു
> വെള്ളാനയെ തീറ്റിപ്പോറ്റുന്നതു് എന്നാണു് മനസ്സിലാകാത്തതു്.
>

വിവിധ ലിനക്സുകളല്ലാ മറിച്ച് റെന്ററിങ്ങ് എഞ്ചിനാണു് നോക്കേണ്ടത് എന്നു
ഞാന്‍ പറഞ്ഞപ്പൊ ആരും ഒന്നും തിരിച്ചു പറഞ്ഞില്ല. എന്തു Qt, Pango, ICU,
Uniscribe. പിന്നയല്ലേ  hurfbuzz!

നോ ടെസ്റ്റിങ്ങ് ഓണ്‍ ബ്രൌസേര്‍സ്സ്! നോട്ട് ദ പോയിന്റ്!

രചനയിലും മീരയിലും ഒരുപാടു "അക്ഷരങ്ങള്‍" ഉണ്ടെങ്കിലും അവയൊന്നും
വിന്‍ഡോസിലും ലിനക്സിലും കാണില്ല എന്നായിരുന്നു ആദ്യ ദുഃഖം.!

ഓപ്പണോഫിസിലെ മലയാളം എന്നു പറഞ്ഞു അവര്‍ കാണിച്ച തെറ്റുകള്‍
നൊസ്റ്റാള്‍ജിക്ക് ആയിരുന്നു! പഴയ കാര്‍ക്കോടകന്‍ തമിഴ്നാട് എന്നീ
പ്രശ്നങ്ങള്‍! അതിനിടയില്‍ ആരോ ഹെന്‍റി എന്നു എങ്ങനെയെഴുതുമെന്നു
ചോദിച്ചു. (ന്‍! കഥ)

>
> ന് + പ = മ്പ  എന്ന പുതിയ പ്രൊപ്പോസിഷന്‍ സിഡാക്ക് മുന്നോട്ടുവയ്ക്കുന്നതായും
> കേട്ടു.
>

 ന് + പ = മ്പ. അമ്മയേയും ഹുസൈന്‍മാഷീം ഫോണ്‍ ചെയ്തു പറയണം എന്നു
വിചാരിച്ചതാ. ഞാന്‍ മറന്നു.!

എറ്റവും സങ്കടം തോന്നിയ ചര്‍ച്ചാവിഷയം മീരയില്‍ അനാവശ്യമായ ഒരു പാടു
അക്ഷരങ്ങള്‍ (glyph ആണ് അവര്‍ ഉദ്ദേശിക്കുന്നതു്) ഉണ്ടെന്നും മലയാള
ഫോണ്ടിനു ഒരു സ്റ്റാന്റേര്‍ഡ് വേണമെന്നും ഒരു വാദം വന്നു. ഞാന്‍
ചിരിച്ചു!

ആകെയുള്ള ആശ്വാസം "കാര്‍ത്തിക" ടെസ്റ്റ് ചെയ്തില്ലാ എന്നതു മാത്രമാണു്!


-- 
Hiran Venugopalan
Usability / IxD Geek, Ubiqurio
IRC : HFactor | Phone : 09496346709 | W : http://hiran.in

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list