[smc-discuss] എസ് എം സി ക്യാമ്പ് @ വിദ്യ

Sreenath.N tacticiankerala at gmail.com
Sat Oct 2 09:58:11 PDT 2010


വിദ്യയിലെ സ്വതന്ത്രസോഫ്റ്റ്വെയര്‍ കൂട്ടയ്മയായ FOSSers @ VIDYA യുടെ
ആഭിമുഖ്യത്തില്‍ 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്' ക്യാമ്പ് ഒക്ടോബര്‍
2 ഗാന്ധി ജയന്തി ദിനത്തില്‍ കോളേജില്‍ വച്ച് സംഘടിക്കപ്പെട്ടു.

ക്യാമ്പ് രാവിലെ 9.30ന് തന്നെ ആരംഭിച്ചു. യൂണീകോഡിന്‍റെ ആവശ്യകതയില്‍
തുടങ്ങി, സ്വതന്ത്ര ഭാഷാ കമ്പ്യൂട്ടിങ്ങിന്‍റെ പ്രാധാന്യത്തെ കുറിച്ച്
വിശദമായി പ്രതിപാദിച്ച് കൊണ്ട് സൂരജ് കേണോത്ത് ഏകദിന ക്യാമ്പിന്‍റെ
ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. തുടര്‍ന്ന് മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള
വിദ്യകള്‍,Unicode മലയാളം ഫോണ്ടുകള്‍ എന്നിവ പരിചയപ്പെടുത്തുകയും ,പരിഭാഷ
ചെയ്യുനതിനുള്ള ഒരു ആമുഖം നല്‍കുകയും ചെയ്തു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്‍റെ സജീവ പ്രവര്‍ത്തകനും വിദ്യയിലെ
പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ഹിരണ്‍ വേണുഗോപാല്‍ എസ് എം സി യിലെ
ധ്വനി, ശാരിക,മലയാളം കാപ്ച,നിഘണ്ടു ,അക്ഷരത്തെറ്റ് പരിശോധന,പയ്യന്‍സും
ചാത്തന്‍സും തുടങ്ങിയ ഉപകരങ്ങളേയും ശില്‍പ്പ പ്രൊജക്റ്റിന്‍റെ
വിശദാംശങ്ങളും വളരെ സരസവും വിജ്ഞാനപ്രദവുമായ ശൈലിയില്‍ പരിചയപ്പെടുത്തി.
വിദ്യാര്‍ത്ഥികള്‍ വളരെ ആവേശപൂര്‍വ്വം സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങിനെ ഉള്‍ക്കൊണ്ടു.

ഉച്ചഭക്ഷണത്തിനു ശേഷം മലയാളം ഓട്ടോ കറക്ഷന്‍ പ്രൊജക്റ്റ്നു വേണ്ട
ഡാറ്റാബേസ് ശേഖരണം നടന്നു. ഏതാണ്ട് നാനൂറോളം വാക്കുകള്‍
വിദ്യാര്‍ത്ഥികള്‍ ഡാറ്റാബേസിലേക്ക് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന്
FOSSers @ VIDYA യുടെ ഭാവി പരിപാടികളുടെ ആസൂത്രണം നടന്നു. കോളേജില്‍
വച്ച് ഒരു സ്വതന്ത്രസോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നിര്‍മിച്ച സിനിമകളുടെ ഒരു
പ്രദര്‍ശനം സംഘടിപ്പിക്കണമെന്നും തൃശ്ശൂരിലെ സ്വതന്ത്രസോഫ്റ്റ്വെയര്‍
കൂട്ടായ്മയെ കൂടുതല്‍ സജീവമാക്കണമെന്നും കോളേജിളെ FOSSers ക്ലബ്
പ്രവര്‍ത്തനം വിപുലമാക്കണമെന്നും ഉള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നു.
പൂര്‍ണമായും സ്വതന്ത്രസോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നിര്‍മിച്ച 'സിന്‍റെല്‍'
എന്ന ആനിമേഷന്‍ ഫിലിം പ്രദര്‍ശനത്തോടെ ക്യാമ്പിനു അവസാനമായി.

ചിത്രങ്ങള്‍:

http://picasaweb.google.com/manojkmohanme03107/SMCCampVAST?fgl=true&pli=1#


പങ്കെടുത്തവ൪

1 Hiran V, Ubiqurio Consultancy Cochin
2 Sooraj Kenoth, ZYXWare
3 Kaushik M, CSE Dept VAST
4 Ranjith A.R, CSE S5, VAST
5 Mithun H, CSE S5, VAST
6 Vishnu Mohan, CSE S5,VAST
7 Unnikrishnan G, CSE S5, VAST
8 Deepak S, CSE S7, VAST
9 Sanjai K.C KUG-Cochin
10 Arjun K, PE S1-S2, VAST
11 Sarath Krishnan K, ME S1-S2, VAST
12 Midhun P.G, CSE S7, VAST
13 Levis Antony, CSE S7, VAST
14 Wilson C.J, CSE S7, VAST
15 Sreenath N, CSE S7, VAST
16 Swetha Ravi, CSE S7, VAST
17 Sujitha S, CSE S7, VAST
18 Shanija P, CSE S7, VAST
19 Neethu K.C, CSE S7, VAST
20 Sreejidh K.M, CSE S3, VAST
21 Arun Krishnan P, CSE S5, VAST
22 Surya T Rajan, CSE S3, VAST
23 Jeevana T Jose, MCA S4, VAST
24 Jeswin Saju, MCA S4, VAST
25 Jinesh P, MCA S4, VAST
26 Anoop S.M, MCA S4, VAST
27 Deepesh V.P, MCA S4, VAST
28 Arjun E.P, CSE S5, VAST
29 Sanker K.G, KSEB
30 Manoj K, ME S7, VAST
31 Nirmal E.P, SMC
32 Shali K.R, CSE Dept, VAST


More information about the discuss mailing list