[smc-discuss] malayalam autocorrect released for Libre/Open Office

manoj k manojkmohanme03107 at gmail.com
Mon Oct 25 08:57:42 PDT 2010


സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പുതിയ ഒരു സംരഭം ആണ് മലയാളത്തിനു വേണ്ടി
ഒരു ഓട്ടോകറക്റ്റ് . ഭാഷ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുമ്പോള്‍ സാധാരണയായി വരുന്ന
അക്ഷരതെറ്റുകള്‍ യാന്ത്രികമായി തിരുത്തുക എന്നതാണ് ഓട്ടോകറക്റ്റ് എന്ന
സങ്കേത്തിന്റെ ധര്‍മ്മം. നിലവില്‍ ഇംഗ്ലീഷ്, റുമാനിയന്‍, പിന്നെ
മറാത്തിയ്ക്കുമാണ് ഓപ്പണ്‍ ഓഫീസില്‍ ഓട്ടോകറക്റ്റ്  സംവിധാനം ഉള്ളത്. ഇപ്പോള്‍
നമ്മളും ലിബ്രേ/ഓപ്പണ്‍ ഓഫീസിനു വേണ്ടിയിട്ടുള്ള മലയാളം ഓട്ടോ കറക്റ്റ്
പ്ലഗ്ഗിന്റെ ആദ്യപതിപ്പ്  പുറത്തിറക്കുകയാണ്.

ഈ പ്ലുഗ്ഗിനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
http://wiki.smc.org.in/Autocorrect
[ഉപയോഗിച്ച് നോക്കാന്‍ ഈ ഫയല്‍
acor_ml-IN.dat<https://savannah.nongnu.org/task/download.php?file_id=21784>ഡൌണ്‍ലോഡ്
ചെയ്തു. /Home/User
Name/.openoffice.org/3/user/autocorr ലേക്ക് പകര്‍ത്തി ഒട്ടിക്കുക. ശേഷം
ഓപ്പണ്‍/ലിബ്രേ ഓഫീസിന്റെ ഐച്ഛിക ഭാഷ മലയാളം ആക്കി ഈ
ഡാറ്റാബേസിലെ<http://wiki.smc.org.in/Autocorrect/1>ഏതെങ്കിലും വാക്ക്
ടൈപ്പ് ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ <http://wiki.smc.org.in/Autocorrect> വിക്കിയില്‍
ചിത്രസഹിതം ലഭ്യമാണ് .]

ആദ്യ പതിപ്പ് എന്ന നിലയില്‍  ഇതില്‍ +1000 വാക്കുകളാണ് ഉള്‍കൊള്ളിക്കാന്‍
കഴിഞ്ഞിരിക്കുന്നത്. ഒരു ഉപഭോക്താവിന് സഹായകരമാകുന്ന വിധത്തില്‍ ഈ ടൂള്‍
എത്തണമെങ്കില്‍ ഇനിയും വളരേണ്ടതുണ്ട്. തെറ്റുകളുടെയും ശരികളുടെയും ഒരു വലിയ
ഡാറ്റാബേസ് ഇതിനുവേണ്ടി ശാസ്ത്രീയമായി നിര്‍മിക്കണം.

നിലവിലെ മറാത്തി ഓട്ടോകറക്ടില്‍ 44,000 വാക്കുകള്‍ ഉണ്ട് . ഇതുപോലെ ഒരു
ഡാറ്റാബേസ് ഉണ്ടാക്കുക വിഷമം പിടിച്ച കാര്യം ആണെങ്കിലും ഉണ്ടാക്കികഴിഞ്ഞാല്‍
അക്ഷരതെറ്റ്  വരുന്നിടതൊക്കെ അത് ഉപയോഗിക്കാം.

ഓഗസ്റ്റ്‌ 30 നു സന്തോഷ്‌ തോട്ടിങ്ങല്‍ മെയിലിംഗ്
ലിസ്റ്റില്‍<http://groups.google.com/group/smc-discuss/browse_thread/thread/175dcbc224d403bf>പറഞ്ഞ
ആശയം എത്ര പെട്ടെന്ന് ചെയ്യാന്‍ കഴിഞ്ഞത് SMC യിലെ മറ്റു കൂട്ടുകാരുടെ
സഹായം കൊണ്ടാണ് . ഇതിനു വേണ്ടി csv to xml convert script ശരിയാക്കിതന്ന ധനജയ്,
വാക്കുകളുടെ പട്ടിക തയ്യാറാക്കാന്‍ സഹായിച്ച അനീഷ്‌, ശ്രദ്ധയില്‍ പെടുന്ന
വാക്കുകള്‍ ശേഖരിച്ചു അയച്ചു തന്ന മഹേഷ്‌ മംഗലാട്ട്, കുടാതെ
ഡാറ്റാബേസ്<http://wiki.smc.org.in/Autocorrect-database>ഉണ്ടാക്കാന്‍
മുഖ്യ സംഭാവന നല്‍കിയ smc
camp at vidya <http://wiki.smc.org.in/Localisation_Camp/8_VAST> യില്‍
പങ്കെടുത്ത കൂട്ടുകാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേകം നന്ദി ഇവിടെ
രേഖപെടുത്തുന്നു.

PS:ഈ പ്ലുഗ്ഗിന്‍ ഉപയോഗിച്ച് അതിന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ദയവായി
നല്‍കാന്‍ ശ്രമിക്കുക. ഡാറ്റാബേസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വാക്കുകള്‍
സ്വയം പരിശോദിച്ചു ചേര്‍ത്തിട്ടുള്ളത്‌. തെറ്റുകള്‍ കാണുന്ന പക്ഷം
ചൂണ്ടിക്കാണിക്കുക .



*Manoj.K/മനോജ്.കെ
Mechanical Engineering Student,Vidya Academy of Science & Technology*
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101025/2484d3d7/attachment-0002.htm>


More information about the discuss mailing list