[smc-discuss] എസ് എം സി ക്യാമ്പ് @ വിദ്യ

sooraj kenoth soorajkenoth at gmail.com
Mon Oct 4 11:44:05 PDT 2010


വിട്ടു പോയ ഒരു കാര്യം ഞാന്‍ ആദ്യമേ പറഞ്ഞോട്ടേ,

‍‍>special congrats to Sooraj Kenoth, for organising the Camp Series
>Where we are planning to organise next one?

അങ്ങനെയെങ്കില്‍ എന്നെക്കാള്‍മുന്നേ അഭിനന്ദനമറിയിക്കേണ്ടത് Zyxware
Technologies - നെയാണ്. കാരണം എന്നെ ഈ ജോലി ഏല്പിച്ചത്, കൂടാതെ സോഫ്റ്റ്
വെയറിന്റെ പ്രചാരണത്തിനും പരിശീലനകളരി ഒരുക്കുന്നതിനും, എനിക്ക് ശമ്പളം
തരുന്നത്  Zyxware ആണ്. ഞാന്‍ സോഫ്റ്റ്​വെയറിനെ സ്നേഹിക്കുകയും അതിനായി
പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നത് രണ്ടാമതേയുള്ളൂ.


@സന്തോഷ്

>ഈ മാസം 15 മുതല്‍ 19 വരെ ഞാന്‍ കേരളത്തിലുണ്ടാവും. ആ ആഴ്ച
>എന്തെങ്കിലും പ്ലാന്‍ ചെയ്താല്‍ ഞാനുണ്ടാവും.

ശ്രമം തുടങ്ങിക്കഴിഞ്ഞു. പക്ഷെ, മാഷേ, ആ സമയം പൂജയ്ക്കുള്ള അവധിയല്ലേ?


@അനിവര്‍

‍‍‍>Today Hussain sir told me KKTM College, Kodungallor
>is  interested in hosting a camp. please contact hussain sir for that

ഹുസൈന്‍ സാറുമായി സംസാരിച്ചു. സംസാരിച്ചതില്‍ നിന്നും മനസ്സിലായത് അവിടെ
‌നമ്മുടെ ക്യാമ്പ് നടത്താനല്ല സാര്‍ ഉദ്ദേശിച്ചത്. സ്വതന്ത്ര സോഫ്റ്റ്
വെയറിനെ കുറിച്ചും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ കുറിച്ചും Arts
subject വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ക്ലാസ് എടുക്കണം എന്നാണ് ഞാന്‍
മനസ്സിലാക്കിയത്. ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട്
കൂട്ടായ്മയിലേക്ക് contribute ചെയ്യുമ്പോള്‍, ഇവിടെ നേരിട്ടുള്ള
contribution ഇല്ല. കൂടാതെ, സാധാരണ ക്യാമ്പില്‍ നിന്നും വ്യത്യസ്തമായി,
ക്ലാസ് എടുക്കുവരുടെ ചിലവുകള്‍ പൂര്‍ണ്ണമായും കോളേജ് ഏറ്റെടുക്കും
എന്നാണ് മനസ്സിലാക്കിയത്.


@പ്രവീണ്‍

>സന്തോഷമായി :) എട്ടാമത്തെ ക്യാമ്പിലെങ്കിലും പൂനെയെ മറികടക്കാന്‍
>സാധിച്ചല്ലോ! (പക്ഷേ ഞങ്ങളിവിടെ സ്ഥല പരിമിതി കാരണം രെജിസ്ട്രേഷന്‍ 25
>ല്‍ ഒതുക്കിയിരുന്നു)

എട്ടാമത്തേതോ? ഇങ്ങനെ എണ്ണം ചുരുക്കാതെ എന്റെ ചങ്ങായീ... :)

പിന്നെ സ്വതന്ത്ര സോഫ്റ്റ്ണവെയറില്‍ ജനിച്ച്, സ്വതന്ത്ര സോഫ്റ്റ്
വെയറില്‍ ജീവിക്കുന്ന കമ്പനിയില്‍ രെജിസ്ട്രേഷന്‍ 25 ആയപ്പോഴേക്കും സ്ഥല
പരിമിതിയോ?!!! അവിടെ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ഉപയോക്താക്കള്‍ തന്നെ
25-ല്‍ കൂടില്ലേ? ഇവിടത്തെ ക്യാമ്പില്‍ പലരും സ്വതന്ത്ര സോഫ്റ്റ്
വെയറില്‍ പുതുമുഖങ്ങളാണ്.

@ഡോ. ഇക്ബാല്‍

 >മലയാള ഭാഷാ സമൂഹവുമായി എസ് എം സിയെ ബന്ധപ്പെടുത്താന്‍ ശ്രമിക്കണം.
>കോളേജുകളിലെ/സര്‍വകലാശാലകളിലെ  മലയാളം ഡിഗ്രീ പിജി വിദ്യാര്‍ഥികള്‍,
>അധ്യാപകര്‍, സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെ കൂടി ക്യാമ്പുകളില്‍ പങ്കെടുപ്പിക്കാന്‍ >ശ്രമിക്കുമല്ലോ. പലര്‍ക്കും എസ് എം സി യുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ
>മലയാളം കബൂട്ടിങ്ങിനെ പറ്റിയോ തീരെ അറിഞ്ഞു കൂടാ.

ഞാങ്ങള്‍ വളരെ ശക്തിയായി ശ്രമിക്കുന്ന ഒരു കാര്യമാണിത്. തിരുവനന്തപുരത്തു
വച്ചു നടന്ന ക്യാമ്പില്‍ ഇത്തരത്തില്‍ പരമാവധിപ്പേരെ ഉള്‍പ്പെടുത്താന്‍
ശ്രമിച്ചിരുന്നു. വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ നിന്ന് മൂന്നു പേരും,
കേരളാ യൂണിവേര്‍സിറ്റിയിലെ മലയാളം വിഭാഗത്തില്‍ നിന്നും ഏതാനും
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാത്രമാണ് സഹകരിച്ചത്.

ഒരു വിവാദത്തിന് വേണ്ടി പറയുകയല്ല. ഞാന്‍ ഉദ്ദേശിക്കുന്ന വ്യക്തി ഈ
മെയിലിങ്ങ് ഗ്രൂപ്പില്‍ ഉണ്ടെങ്കില്‍ ഒന്നറിയിക്കാന്‍ വേണ്ടിയും, ഞങ്ങള്‍
നടത്തി ശ്രമങ്ങള്‍ വിശദീകരിക്കാന്‍ വേണ്ടിയും മാത്രം പറയുന്നതാണ്.

അവിടുത്തെ ഒരു മലയാളം ബാലസാഹിത്യകാരനെ(എന്നവകാശപ്പെടുന്നയാള്‍ എന്നു
പറയാനാണെനിക്കിഷ്ടം) അവിടെ വച്ചു നടത്തിയ ക്യാമ്പില്‍ ക്ഷണിക്കാനായി
വീട്ടില്‍ ചെന്ന എന്നെ പൂര്‍ണ്ണമായും ആക്ഷേപിച്ചിറക്കിവിട്ടു. അലിവു
തോന്നിയ അവിടെയുള്ള അയല്‍ക്കാരിയായ അമ്മൂമ്മ പറഞ്ഞത്, "മോന്‍
വിഷമിക്കേണ്ട, അയാള്‍ ഇങ്ങനെയാ..." എന്നാണ്. അന്നേ ദിവസം വൈകിട്ട്
വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ മലയാളം കഥാകൃത്തുക്കളുടെ ഒരു കൂട്ടായ്മ
ഉണ്ടായിരുന്നു. കൂടുതല്‍ മലയാളം സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരെ
കാണുകയും ക്ഷണിക്കുകയും ചെയ്യമല്ലോ എന്ന് വിചാരിച്ച് ഞാനും അവിടെ
ചെന്നിരുന്നു. നേരത്തേ ഞാന്‍ പറഞ്ഞ "ബാലസാഹിത്യകാരനും" അവിടെ
ഉണ്ടായിരുന്നു. മൈക്കിന്റെ മുന്നിലുള്ള "ബാലസാഹിത്യകാരന്റെ" മലയാളഭാഷ,
ക്ഷമിക്കണം, മാതൃഭാഷ സ്നേഹംകണ്ടിട്ട് കരയണോ അതോ ചിരിക്കണോ എന്ന് ഇന്നും
എനിക്ക് നിശ്ചയമില്ല.

മേല്‍ വിവരിച്ച സംഭവത്തിനും മുന്നേയും മലയാളം ഡിഗ്രീ പിജി
വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍
തുടങ്ങിയവരെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറിച്ചിരുന്നു, ഇപ്പൊഴും
ശ്രമിക്കുന്നുണ്ട്. ഇതുവരെയും കാര്യമായി വിജയിച്ചിട്ടില്ലെന്ന് മാത്രം.
ഇക്കാര്യത്തില്‍ താങ്കളുടെയും സഹായം പ്രതീക്ഷിക്കുന്നു.

-- 
Regards
Sooraj Kenoth
Zyxware Technologies
"Be the Change You Wish to See in the World", M. K. Gandhi


More information about the discuss mailing list