[smc-discuss] എസ് എം സി ക്യാമ്പ് @ വിദ്യ

Anivar Aravind anivar.aravind at gmail.com
Mon Oct 4 07:34:23 PDT 2010


2010/10/4 Dr.B.Ekbal <ekbalb at gmail.com>

> മലയാള ഭാഷാ സമൂഹവുമായി എസ് എം സിയെ ബന്ധപ്പെടുത്താന്‍ ശ്രമിക്കണം.
> കോളേജുകളിലെ/സര്‍വകലാശാലകളിലെ  മലയാളം ഡിഗ്രീ പിജി വിദ്യാര്‍ഥികള്‍,
> അധ്യാപകര്‍, സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെ കൂടി ക്യാമ്പുകളില്‍
> പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമല്ലോ. പലര്‍ക്കും എസ് എം സി യുടെ
> പ്രവര്‍ത്തനങ്ങളെ കുറിച്ചോ മലയാളം കബൂട്ടിങ്ങിനെ പറ്റിയോ തീരെ അറിഞ്ഞു കൂടാ
> ഇക്ബാല്‍
>

http://wiki.smc.org.in/Main_Page ലെ അറിയിപ്പുകള്‍ എന്ന ഭാഗം നോക്കൂ.
ഇതുവരെ എട്ടു സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പുകള്‍ കേരളത്തില്‍ പല
ജില്ലകളിലുമായി നടന്നുകഴിഞ്ഞു.
താല്‍പ്പര്യമുള്ളവര്‍ ഈ ലിസ്റ്റില്‍ അറിയിച്ചാല്‍ നമുക്കു കൂടുതല്‍
ക്യാമ്പുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സംഘടിപ്പിക്കാവുന്നതാണ് .
സൂരജുമായി ബന്ധപ്പെട്ടാലും മതി
ഭാഷാകമ്പ്യൂട്ടിങ്ങിലും സ്വതന്ത്രസോഫ്റ്റ്‌വെയറിലും താല്‍പ്പര്യമുള്ളവരെ
താങ്കളും ഇതുമായി ബന്ധപ്പെടുത്തുമല്ലോ.
ക്യാമ്പുകള്‍ക്കു  പുറമേ  പാലക്കാട് മേഴ്സികോളേജ് , തൃശ്ശൂര്‍ സെന്റ് തോമസ്
എന്നിടങ്ങളിലെല്ലാം സ്വതന്ത്ര മലയാളം കമ്പ്യൂടിങ്ങിനെക്കുറിച്ച്
ഭാഷാവിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ നടന്നിട്ടുണ്ട്
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങുമായി അടുത്തു ബന്ധമുള്ള പലരുടെയും ശ്രമഫലമായി,
ഭാഷാകമ്പ്യൂട്ടിങ്ങുമായുള്ള പരിചയം.  ഇപ്പോള്‍ കോഴിക്കോട് സര്‍വ്വകലാശാലയുടെ
സിലബസ്സിന്റെ ഭാഗമായിട്ടുണ്ട്

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101004/1f53d5f6/attachment-0003.htm>


More information about the discuss mailing list