[smc-discuss] Wiki: തിരിച്ചുവിടൽ അറിയിപ്പ് മറയ്ക്കാൻ

praveenp me.praveen at gmail.com
Wed Oct 6 20:02:23 PDT 2010


On Thursday 07 October 2010 01:44 AM, Anivar Aravind wrote:
>
> I mentioned the problem in your localhost installation screenshot.
>
>    
സ്ക്രീൻഷോട്ടിൽ നിന്നെങ്ങനാ എൻകോഡിങ് കണ്ടുപിടിക്കുന്നത്. :) മീഡിയവിക്കിയിൽ ഏതൊരു 
എൻകോഡിങ് ഉപയോഗിച്ച് ടൈപ്പ് ചെയ്താലും ഒരേ ലേഖനത്തിലോട്ട് ചെല്ലുക എന്ന ഉദ്ദേശത്തോടെയാണ് ആ 
ഫിക്സ് ചെയ്തിരിക്കുന്നത്.  ആൾക്കാർ ടൈപ്പ് ചെയ്യുന്ന എൻകോഡിങ്ങിന്റെ സ്ഥിതിവിവരക്കണക്ക് 
വിക്കിപീഡിയ ഉപയോഗിച്ച് എടുത്ത ശേഷമാണ്, ഡേറ്റാബേസിൽ ചെല്ലുന്ന എന്തും പുതിയ എൻകോഡിങ്ങിൽ 
ആയിരിക്കണമെന്ന് ബഗ് ഫയൽ ചെയ്തത്. പുതിയ എൻകോഡിങ് നിലവിൽ വന്ന് രണ്ടര വർഷത്തിനു ശേഷവും 
വിക്കിപീഡിയയിൽ പഴയ എൻകോഡിങിലുള്ള ടൈപ്പിങ് ടൂളുകളായിരുന്നു ബിൽറ്റ് ഇൻ ആയി നൽകിയിരുന്നത്. 
ആ അവസ്ഥയിൽ പോലും അമ്പത് ശതമാനത്തിലേറെ തിരുത്തലുകൾ പുതിയ എൻകോഡിങിൽ ആയിരുന്നു 
വന്നിരുന്നത്. മീഡിയവിക്കി സോഫ്റ്റ്‌വേറിന്റെ ഫീച്ചറായ ഇന്റർലിങ്കിങ് അന്ന് തകർന്ന് 
തരിപ്പണമായിരുന്നു. സേർച്ചിങ് അസാദ്ധ്യവും. ഡിസ്പ്ലേയിൽ ജോയ്നറുകൾ പ്രദർശിപ്പിക്കാത്തതു മൂലമുള്ള 
ഡിസ്പ്ലേ എററുകൾ വേറെയും. മീഡിയവിക്കിയുടെ ഡേറ്റാബേസിലെ വിവരങ്ങളും ഡേറ്റാബേസിൽ 
ചെല്ലുന്ന ക്വറികളും പുതിയ എൻകോഡിങിൽ ആയിരിക്കും (ഏത് എൻകോഡിങ് ഉപയോഗിച്ച് ടൈപ്പ് 
ചെയ്താലും) എന്നല്ലാതെ യാതൊരു ക്രാപ്പത്തരവും ആ ഫിക്സിൽ ചെയ്യുന്നില്ല. ഈ ഫിക്സ് സമ്പൂർണ്ണമാണ് 
എന്നല്ല, പക്ഷേ വിവിധ ആൾക്കാർ ഒരുമിച്ച് പ്രവർത്തിക്കുന്ന വിക്കികളിൽ പ്രവർത്തിക്കാൻ പാകമായ 
വിധത്തിൽ മുമ്പത്തേക്കാളും പ്രശ്നങ്ങൾ കുറവാണ്.

പക്ഷേ അത് റീഡിറക്റ്റ് മറയ്ക്കാനുള്ള സ്റ്റൈലിൽ എന്തെങ്കിലും ചെയ്യുന്നില്ല. ;-)
>>>
>>> SMC wiki is a working model not using the default options of malayalam
>>> mediawiki
>>>
>>>        
>> ഇരട്ട എൻകോഡിങിന്റെ എല്ലാ പ്രശ്നവും അതിൽ ഇപ്പോൾ ഇല്ലേ? എങ്കിൽ
>> എന്തുകൊണ്ടക്കാര്യം മറ്റൊരിടത്തും പങ്ക് വെച്ച് കണ്ടില്ല? ഇല്ലെങ്കിൽ എന്തിന്
>> Default language ഇംഗ്ലീഷ് ആയി സെറ്റ് ചെയ്തു? അതും ക്രാപ് അക്ഷരങ്ങളാണ്
>> പ്രശ്നമെങ്കിൽ അഞ്ച് control+h കൊണ്ട് അത് പരിഹരിക്കാമെന്നിരിക്കെ?
>>      
> I never said that Default languge is set as english. Default language
> SMC wiki is still malayalam. and it have only Unicode 5.0 compatible
> content.   But unwanted Atomic chillu enforcement by the new variable
> $wgFixMalayalamUnicode by default when selecting malayalam is an issue
> .
>
> http://www.mediawiki.org/wiki/Manual:$wgFixMalayalamUnicode
>
> SMC wiki is a perfect working solution with all content in Unicode 5.0
>
>
>
>
>    
>> (btw എന്തിനാണ് ഒരു സംശയം ചോദിക്കുന്നയുടനെ ബുദ്ധിജീവി കളിക്കുന്നത്, ഒപ്പം
>> മറുപടിയെയും അതുവഴി ചോദ്യത്തെ മുഴുവനും കൊണ്ട് പോയി യൂണീകോഡിൽ കെട്ടുന്നത്?)
>>      
> because Unicode issue was a part of the problem for which you seeked an answer
> Why branding me as a buji for answering your queries?
>    
ഒരു സ്റ്റൈൽ എസ്.എം.സി.യുടെ വിക്കിയിൽ പ്രവർത്തിക്കുന്നില്ല, അത് തന്നെ മറ്റ് വിക്കികളിൽ 
പ്രവർത്തിക്കുന്നു, എന്തുകൊണ്ട് എന്നു ചോദിച്ചപ്പോൾ അവിടെ ഒരു തരത്തിലും ബാധകമല്ലാത്ത കാര്യങ്ങൾ 
പറയുന്നതെന്തിനാണ്, കാര്യങ്ങൾ വ്യക്തമല്ലാതെ പറയുന്നതെന്തിനാണ്? മറ്റെന്തെങ്കിലും സ്റ്റൈൽ 
കസ്റ്റമൈസേഷൻ എസ്.എം.സി. വിക്കിയിൽ ചെയ്തിട്ടുണ്ടെങ്കിൽ അക്കാര്യം പറഞ്ഞാൽ പോരെ? എന്റെ 
വിക്കി ഇൻസ്റ്റലേഷനിൽ പ്രവർത്തിക്കുന്നു എന്നതാണോ ഇപ്പോൾ പ്രശ്നം ;-)

ചുമ്മാ ലൂപ് ചെയ്തോണ്ടിരിക്കുന്ന കാര്യങ്ങൾ പറഞ്ഞ് സമയം കളയുന്നതെന്തിന്? എന്തുകൊണ്ടാണ് സ്റ്റൈൽ 
പ്രവർത്തിക്കാത്തതെന്ന് കണ്ടു പിടിക്കാൻ ഞാൻ തന്നെ ശ്രമിച്ചോളാം.

I am out.



More information about the discuss mailing list