[smc-discuss] malayalam autocorrect released for Libre/Open Office

manoj k manojkmohanme03107 at gmail.com
Tue Oct 26 02:12:31 PDT 2010


2010, ഒക്ടോബര്‍ 26 2:02 വൈകുന്നേരം ന്, Sebin Jacob <sebinajacob at gmail.com>എഴുതി:

> മനോജ്,
>
> ഒരുപകാരം ചെയ്യുമോ? മനോജ് ഇട്ട അനൌണ്‍സ്മെന്റ് മെയില്‍ ഓട്ടോകറക്ട്
> ഉപയോഗിച്ചു് കറക്ട് ചെയ്തിട്ടു് അതിന്റെ റിസല്‍റ്റുകൂടി ഇവിടെ ഇടാമോ? വ്യത്യാസം
> അറിയാനായിരുന്നു. ഇതു് കളിയാക്കാന്‍ ചോദിക്കുന്നതല്ലെന്നു് പ്രത്യേകം പറയട്ടെ.

ഒരു ഉപഭോക്താവിന് ഉപകരപെടുന്ന വിധത്തില്‍ ഇതിന്റെ ഡാറ്റാബേസ് എത്തിയിട്ടില്ല.
ആയിരത്തോളം വാക്കുകള്‍ മാത്രമാണ് ഇതില്‍ ഇപ്പോള്‍ ഉള്ളത്.


> നമ്മള്‍ ദാ ഇവിടെ
> <http://www.google.com/buzz/113802473597883245288/NzmDMThtiKr/%E0%B4%92%E0%B4%B0-%E0%B4%B8-%E0%B4%B9-%E0%B4%A4-%E0%B4%A4-%E0%B4%A8-%E0%B4%B1-%E0%B4%9A-%E0%B4%A6-%E0%B4%AF>ഇക്കാര്യം
> കുറേ സംസാരിച്ചിരുന്നതാണു്. ഓപ്പണിങ് മെയിലില്‍ അക്ഷരത്തെറ്റുകള്‍ എന്നതിനു്
> അക്ഷരതെറ്റുകള്‍ എന്നാണു് മനോജ് എഴുതിയിരിക്കുന്നതു്. ഇരട്ടിപ്പു് വേണ്ട ധാരാളം
> സ്ഥലങ്ങളില്‍ അതുപയോഗിക്കാതെയാണു് മനോജിന്റെ തലമുറ മലയാളം എഴുതിപ്പഠിച്ചതു്
> എന്നതാണു് അതിനു കാരണം. ഓട്ടോകറക്ടില്‍ ഉപയോഗിക്കുന്നതു് ഏതുമലയാളമാണെന്നു്
> അറിയാന്‍ സ്വാഭാവികമായും താത്പര്യമുണ്ടു്.
>

ഇതില്‍ ഇപ്പോള്‍ തിരുത്താന്‍ ഉപയോഗിച്ചിരിക്കുന്ന മലയാളം പരിശോധിച്ചിരിക്കുനത്
എന്റെ വീക്ഷണത്തിലുടെ ആണ്‌. അതിനാല്‍ അതിന്റെ ഭാഷ ശുദ്ധിയുടെ അതിനനുസരിച്ചേ
കാണു. അതിലെ വാക്കുകളില്‍ തെറ്റുണ്ടെന്ന് ചുണ്ടികാണിക്കുന പക്ഷം അത് തിരുത്താം
എന്നു എന്റെ ആദ്യ മെയിലില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇത് പരിശോദിക്കാന്‍ ഭാഷ
ശാത്രീയമായി  അറിയുന്നവരുടെ, അത് ജീവിതത്തില്‍ കൂടുതല്‍  ഉപയോഗിക്കുനവരുടെ
സഹായം ആവശ്യമാണ്‌. ഇപ്പോള്‍ ഈ പതിപ്പില്‍ ശ്രദ്ധിച്ചിരിക്കുനത് ഇത്
സാങ്കേതികമായി സദ്യമാണ് എന്നു ശ്രമിക്കാനാണ്‌.

ഈ പറയുന്ന അക്ഷരതെറ്റുകള്‍ നമുക്ക് തിരുത്താവുന്നത്തെ ഉള്ളു . ഒരു പ്രാവശ്യം
ഇത് കമ്പ്യൂട്ടറിനെ പഠിപ്പിച്ചാല്‍ പിന്നെ മറ്റു സന്ദര്‍ഭങ്ങളിലും ടൈപ്പ്
ചെയ്യമ്പോള്‍ ശരിയെ വരൂ . നല്ലൊരു ഡാറ്റാബേസ് നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ അത്
മലയാളഭാഷയുടെ ശുദ്ധിയും ഓജസ്സും നിലനിര്‍ത്താന്‍ ഇതൊരു ഉത്തമ സഹായി ആയിരിക്കും.

ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചതിനെക്കാള്‍ കൂടുതല്‍ സമയം
ചിലവായത് ഭാഷയിലെ ശരിയായ വാക്ക് ഏതാണെന്ന്  കണ്ടെത്താന്‍
ശ്രമിച്ചപ്പോളായിരുന്നു. കെ എന്‍ ഗോപാലപിള്ളയുടെ '''അപശബ്ദശോധിനി''',
ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ '''ശബ്ദതാരാവലി''' തുടങ്ങിയ ഗ്രന്ഥങ്ങള്‍
ഇതിനു വേണ്ടി പരിശോദിക്കുകയുണ്ടായി. ഈ പരിശോധന ഞാന്‍ നിര്‍വഹിക്കുനതിനെക്കാള്‍
ഉചിതമാവുക നമ്മുടെ ഗ്രൂപ്പിലെ ഭാഷയെ കൂടുതല്‍ അറിയുന്നവരെ ആശ്രയിക്കുക
എന്നതാണെന്ന് തോന്നി.

സെബിന്‍ ചേട്ടാ, നിര്‍ദ്ദേശത്തിനു നന്ദി. ഇനി ഡാറ്റാബേസ് പരിശോദിക്കുമ്പോള്‍
ഇത് കൂടി ശ്രദ്ധിക്കാം. :)

മനോജ്‌. കെ <http://wiki.smc.org.in/User:Manojk>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101026/62d173cd/attachment-0003.htm>


More information about the discuss mailing list