[smc-discuss] malayalam autocorrect released for Libre/Open Office

V K Adarsh adarshpillai at gmail.com
Sun Oct 31 02:20:19 PDT 2010


വാക്കിലെ കളി എന്ന നിലയില്‍ ഏകാന്ധത നന്നായിട്ടുണ്ട്.
ഇത്തരം പുതിയ വാക്കുകളാണ് ഭാഷയുടെ സജീവത നിലനിര്‍ത്തുന്നതും

2010/10/31 Sebin Jacob <sebinajacob at gmail.com>

>
>
> 2010/10/31 Sebin Jacob <sebinajacob at gmail.com>
>
>>
>>
>> On 31 October 2010 00:21, Sooraj Kenoth <sooraj.kenoth at zyxware.com>wrote:
>>
>>> > I know. But i have seen this as a error in many places. just
>>> > remembered it.  ഏകാന്ധത എന്നൊരു വാക്കില്ലല്ലോ
>>>
>>> അങ്ങനെ ഒരു വാക്കുണ്ടാക്കരുത് എന്നുണ്ടോ?
>>>
>>
>> ഏകാന്ധത എന്ന വാക്കു് ജൈവികമല്ല. അതൊരു വാക്കിലെ കളി എന്നല്ലാതെ
>> നിലനില്‍പ്പില്ല. എന്തര്‍ത്ഥമാണു് അതിനു പറയുവാന്‍ കഴിയുക? അല്ലെങ്കില്‍,
>> എങ്ങനെയാണു് അതിനെ വിഗ്രഹിച്ചെഴുതാന്‍ കഴിയുക? മലയാളത്തിലെ പദയോഗങ്ങള്‍
>> (compound words) എല്ലാംതന്നെ വിഗ്രഹിച്ചെഴുതാന്‍ കഴിയുന്നവയാണു്. ഒരു വാക്കിനെ
>> രണ്ടുതരത്തില്‍ വിഗ്രഹിക്കാനാവില്ല. വിഘടിപ്പിച്ചു് ഗ്രഹിക്കുമ്പോള്‍
>> വിഘടിച്ചുണ്ടായ രണ്ടുപദങ്ങളും വെവ്വേറെനിര്‍ത്തി കൂട്ടിവായിച്ചാലും
>> അര്‍ത്ഥമുണ്ടാവണം. ഏകമായ അന്ധത (ഏകം, അന്ധത) എന്നു പറയുമ്പോള്‍ വല്ല അര്‍ത്ഥവും
>> ധ്വനിക്കുന്നുണ്ടോ? വര്‍ണ്ണാന്ധതയും (colour blindness)
>> ഭാഗികവര്‍ണ്ണാന്ധതയുമുണ്ടു് (partial colour blindness). Single blindness എന്ന
>> ഒന്നു് നിലവിലില്ല. അങ്ങനെ ഒരു യോഗത്തിനു് യുക്തിയില്ല. ആ ലേഖനത്തിലെ "ഏകാന്ധത"
>> ഒരു satirical composition മാത്രമാണു്. അതിനപ്പുറം ആ
>> വാക്കുനിലനില്‍ക്കണമെങ്കില്‍ ഇതിനെ ഒറ്റവാക്കായി പരിഗണിച്ചു് ആളുകള്‍ പൊതുവില്‍
>> സ്വീകരിക്കേണ്ടതുണ്ടു്. അതുണ്ടാവാന്‍ കാരണങ്ങളില്ല.
>>
>
> BTW, ലേഖനത്തില്‍ ഏകനായി അനുഭവിച്ച അന്ധത എന്നാണു് ഏകാന്ധതയെ
> വിഗ്രഹിച്ചിരിക്കുന്നതു്. ഏതായാലും മൂന്നുവാക്കുകള്‍ കൂടിച്ചേരുമ്പോള്‍ അതിലെ
> ഒരു വാക്കും അതിന്റെ ആശയവും പരിപൂര്‍ണ്ണമായും ലോപിച്ചുകൊണ്ടു് ഒരു സന്ധി
> മലയാളത്തിലുണ്ടാവില്ല. അതുകൊണ്ടു് ആ വിഗ്രഹം മുമ്പുപറഞ്ഞതുപോലെ വാക്കിലെ കളി
> എന്ന നിലയില്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. വ്യാകരണപരമായി നിലനില്‍ക്കുകയില്ല.
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
sincerely yours

*V K Adarsh*
<http://twitter.com/VKadarsh>http://twitter.com/VKadarsh
http://facebook.com/vkadarsh

+++++
Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101031/568a3beb/attachment-0003.htm>


More information about the discuss mailing list