[smc-discuss] malayalam autocorrect released for Libre/Open Office

Sebin Jacob sebinajacob at gmail.com
Sun Oct 31 02:16:01 PDT 2010


2010/10/31 Sebin Jacob <sebinajacob at gmail.com>

>
>
> On 31 October 2010 00:21, Sooraj Kenoth <sooraj.kenoth at zyxware.com> wrote:
>
>> > I know. But i have seen this as a error in many places. just
>> > remembered it.  ഏകാന്ധത എന്നൊരു വാക്കില്ലല്ലോ
>>
>> അങ്ങനെ ഒരു വാക്കുണ്ടാക്കരുത് എന്നുണ്ടോ?
>>
>
> ഏകാന്ധത എന്ന വാക്കു് ജൈവികമല്ല. അതൊരു വാക്കിലെ കളി എന്നല്ലാതെ
> നിലനില്‍പ്പില്ല. എന്തര്‍ത്ഥമാണു് അതിനു പറയുവാന്‍ കഴിയുക? അല്ലെങ്കില്‍,
> എങ്ങനെയാണു് അതിനെ വിഗ്രഹിച്ചെഴുതാന്‍ കഴിയുക? മലയാളത്തിലെ പദയോഗങ്ങള്‍
> (compound words) എല്ലാംതന്നെ വിഗ്രഹിച്ചെഴുതാന്‍ കഴിയുന്നവയാണു്. ഒരു വാക്കിനെ
> രണ്ടുതരത്തില്‍ വിഗ്രഹിക്കാനാവില്ല. വിഘടിപ്പിച്ചു് ഗ്രഹിക്കുമ്പോള്‍
> വിഘടിച്ചുണ്ടായ രണ്ടുപദങ്ങളും വെവ്വേറെനിര്‍ത്തി കൂട്ടിവായിച്ചാലും
> അര്‍ത്ഥമുണ്ടാവണം. ഏകമായ അന്ധത (ഏകം, അന്ധത) എന്നു പറയുമ്പോള്‍ വല്ല അര്‍ത്ഥവും
> ധ്വനിക്കുന്നുണ്ടോ? വര്‍ണ്ണാന്ധതയും (colour blindness)
> ഭാഗികവര്‍ണ്ണാന്ധതയുമുണ്ടു് (partial colour blindness). Single blindness എന്ന
> ഒന്നു് നിലവിലില്ല. അങ്ങനെ ഒരു യോഗത്തിനു് യുക്തിയില്ല. ആ ലേഖനത്തിലെ "ഏകാന്ധത"
> ഒരു satirical composition മാത്രമാണു്. അതിനപ്പുറം ആ
> വാക്കുനിലനില്‍ക്കണമെങ്കില്‍ ഇതിനെ ഒറ്റവാക്കായി പരിഗണിച്ചു് ആളുകള്‍ പൊതുവില്‍
> സ്വീകരിക്കേണ്ടതുണ്ടു്. അതുണ്ടാവാന്‍ കാരണങ്ങളില്ല.
>

BTW, ലേഖനത്തില്‍ ഏകനായി അനുഭവിച്ച അന്ധത എന്നാണു് ഏകാന്ധതയെ
വിഗ്രഹിച്ചിരിക്കുന്നതു്. ഏതായാലും മൂന്നുവാക്കുകള്‍ കൂടിച്ചേരുമ്പോള്‍ അതിലെ
ഒരു വാക്കും അതിന്റെ ആശയവും പരിപൂര്‍ണ്ണമായും ലോപിച്ചുകൊണ്ടു് ഒരു സന്ധി
മലയാളത്തിലുണ്ടാവില്ല. അതുകൊണ്ടു് ആ വിഗ്രഹം മുമ്പുപറഞ്ഞതുപോലെ വാക്കിലെ കളി
എന്ന നിലയില്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. വ്യാകരണപരമായി നിലനില്‍ക്കുകയില്ല.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101031/a1c625f9/attachment-0003.htm>


More information about the discuss mailing list