[smc-discuss] സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെയും മലയാളഭാഷയെയും അപമാനിക്കരുതേ

Anivar Aravind anivar.aravind at gmail.com
Sun Sep 19 09:14:35 PDT 2010


ഒരു ന്യൂസുകണ്ടത് താഴെച്ചേര്‍ക്കുന്നു. താഴെ പേരു കണ്ട പലരും ഈ
ലിസ്റ്റിലെ മെമ്പര്‍മാരായതുകൊണ്ടു പറയാനുള്ളതും ഇവിടെത്തന്നെപറയാം എന്നു
വെച്ചു

പറബോധചന്‌ദ്‌രന്‍ നായരെപ്പോലുള്ളവരൊക്കെ നിരവധി സര്‍ക്കാന്‍
കമ്മിറ്റികളിലിരുന്ന് പരമാവധി നശിപ്പിച്ച മലയാളത്തെയും മലയാളം
കമ്പ്യൂട്ടിങ്ങിനെ നിരവധി പേര്‍ ചേര്‍ന്ന് നിരവധി സ്വതന്ത്ര
സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകളിലൂടെയാണ് വീണ്ടെടുത്തതു് . അവസാനം
പാര്‍ട്ടിക്കാരുടെ വേദിയില്‍ വരുമ്പോള്‍ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ
ദിനത്തിന്റെ മുഖ്യപ്രഭാഷണം അതേ വൃദ്ധപടുക്കള്‍ തന്നെ ... കഷ്ടം ..
ആസ്ഥാന ഗവണ്‍മെന്റ് വിദഗ്ദ്ധരാല്‍ നശിപ്പിക്കപ്പെട്ട മലയാളഭാഷയെയും
അതിന്റെ ജൈവിക ഘടനയെയും  കമ്പ്യൂട്ടിങ്ങില്‍ തിരിച്ചു കൊണ്ടുവന്ന
കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന്റെ പ്രവര്‍ത്തനമാണ്
സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യദിനത്തില്‍  മലയാളഭാഷയെക്കുറിച്ചുള്ള
പരിപാടിയില്‍ മറന്നുപോകാന്‍ പാടില്ലാത്ത  ഏറ്റവും പ്രധാനപ്പെട്ടകാര്യം .
അതു മറന്നുപോകുക മാത്രമല്ല ഭാഷയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു
അധികാരക്കസേരകളിലിരുന്നു നേതൃത്വം നല്‍കിയ ഒരാളെത്തന്നെ
മുഖ്യാതിഥിയാക്കിയ  ഡിഎകെഫും വൈലോപ്പിള്ളി സാംസ്കാരിക കേന്ദ്രവും ഇനിയും
ഇത്തരത്തില്‍ മലയാള ഭാഷയെയും അതില്‍ പ്രവര്‍ത്തിക്കുന്ന
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരെയും അപമാനിക്കരുതെന്ന്
അപേക്ഷിക്കുന്നു .

അനിവര്‍  അരവിന്ദ്
-------------------------

http://www.boolokamonline.com/?p=9165
ഇന്റര്‍നെറ്റും മലയാള ഭാഷയും

18 നു വൈകിട്ട് വൈലോപ്പള്ളി സാംസ്കാരിക കേന്ദ്രത്തില്‍ സോഫ്റ്റ് വെയര്‍
സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. ലളിതവും കാര്യമാത്ര പ്രസക്തവുമായ ഈ
ചടങ്ങില്‍ സാഗതം ആശംസിച്ച ശ്രീ. പി എസ് രാജശേഖരന്‍ സ്വാഗതം ആശംസിക്കുകയും
ശ്രി. ആര്‍ ബൈജു അദ്ധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു.

ചടങ്ങിലെ മുഖ്യാതിഥി ശ്രി. വി ആര്‍ പ്രബോധചന്ദ്രന്‍ നായര്‍ ആയിരുന്നു.
അദ്ദേഹം  ഇന്റര്‍നെറ്റും മലയാള ഭാഷയും എന്ന വിഷയത്തെ ആധാരമാക്കി പ്രഭാഷണം
നടത്തി. ഭാഷ മലയാളം ബ്ളൊഗുകളിലൂടെ നശിക്കുന്നു എന്നു പറയുന്ന
പണ്ഡിതന്മാര്‍ക്ക് വ്യക്തമായ മറുപടി നല്‍കി സരസവും, പ്രൗഡവുമായ പ്രഭാഷണം
നടത്തുകയുണ്ടായി. സ്വന്തം ഭാഷയില്‍ പറയുന്നതിനനുസരിച്ച്
പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ഉണ്ടായിക്കണുവാനായി
ആഗ്രഹിക്കുന്നതായി പറഞ്ഞ അദ്ദേഹം ഫ്രിഡ്ജിനെ ബ്രിഡ്ജെന്നു പറയുന്ന
വയസ്സായ  ജോലിക്കു നില്‍ക്കുന്നവരെ ആക്ഷേപിക്കുന്നവരെ ഉപദേശിക്കനും
മറന്നില്ല, കാര്യം മനസ്സിലാക്കിയാല്‍ പോരെ എന്ന്.

തുടര്‍ന്ന്  ചടങ്ങില്‍ എസ് സുനില്‍ സം സാരിക്കുകയും ദിനാചരണത്തിന്റെ
പ്രത്യേകതകളെ സൂചിപ്പിക്കുകയും ചെയ്തു.

സ്വതന്ത്ര വിജ് ഞാന ജനാധിപത്യ സഖ്യത്തിന്റെ വാര്‍ത്താ പത്രികയായ അ യുടെ
പ്രകശനം ചടങ്ങില്‍ വച്ച് നടത്തപ്പെട്ടു.

തുടര്‍ന്ന് ശ്രീ ഏ ജെ സെബിന്‍, ഡോ. സൂരജ് രാജന്‍ എന്നിവര്‍
സംസാരിക്കുകയും മലയാളം ബ്ലോഗര്‍ മാരുടെ സം ഭാവനകളെ കുറിച്ചു
പ്രകീര്‍ത്തിക്കുകയും ചെയ്തു.

ഡോ. സൂരജ് രാജന്‍ വിക്കി പീഡിയായിലെ മലയാള സന്നിദ്ധ്യത്തെ വിവരിച്ചു,
ലോകത്തിലെ മറ്റു ഭാഷകളില്‍ നിന്നും വ്യത്യസതമായി നമ്മുടെ ഭാഷ വിക്കി
എഡീഷനുകളില്‍ ആറാം സ്ഥാനത്തുണ്ടെന്ന വാര്‍ത്ത പലര്‍ക്കും
പുതുമയുള്ളതായിരുന്നു. മലയാളഭാഷയോടുള്ള അദ്ദേഹത്തിന്റെ കാഴചപ്പാടുകള്‍
പ്രചോദനം നല്‍കുന്നവയായിരുന്നു.

ശ്രീ ഏ ജെ സെബിന്‍ പുതിയ ട്രെന്റുകളാഅയ ഗൂഗില്‍ ബസ്, റ്റ്വിറ്റര്‍,
പേപ്പര്‍ ലീ എന്നിവയെക്കുറിച്ചയിരുന്നു സംസാരിച്ചത് .

തുടര്‍ന്ന് ശ്രീ എസ് ബി ബിജു കൃതഞ്ഞത ചൊല്ലി യോഗം അവസാനിപ്പിച്ചു


-- 
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth


More information about the discuss mailing list