[smc-discuss] Fwd: [DAKF] Re: Democratic Alliance with Prabodhachandran Nair

Manilal K M libregeek at gmail.com
Mon Sep 20 23:43:49 PDT 2010


Forwarding to SMC mailing list, since the mailing list address is
changed to discuss at lists.smc.org.in


---------- Forwarded message ----------
From: Joseph Thomas <thomasatps at gmail.com>
Date: 2010/9/21
Subject: [DAKF] Re: Democratic Alliance with Prabodhachandran Nair
To: Hussain KH <hussain.rachana at gmail.com>
Cc: "Dr.B.Ekbal" <ekbalb at gmail.com>, Ashok S <ashokan.nkl at gmail.com>,
DAKF Ekm <dakf at googlegroups.com>, Anivar Aravind
<anivar.aravind at gmail.com>, Anivar Aravind <anivar at gnu.org.in>,
smc-discuss at googlegroups.com, "Dr.Mahesh Mangalat"
<mangalat at yahoo.com>, MAHESH MANGALAT <maheshmangalat at gmail.com>


പ്രബോധചന്ദ്രന്‍ നായരേപ്പോലെ പലരേയും ഇനിയും ഇത്തരം വേദികളില്‍
കൊണ്ടുവരേണ്ടതുണ്ടു് എന്നാണു് എന്റെ അഭിപ്രായം. എതിരഭിപ്രായമുള്ളവരുമായി
സംവാദം നടക്കണം. അതിനുള്ള ശ്രമമായി ഇത്തരം ഔദ്യോഗിക വേദികളെ കണ്ടാല്‍
മതി.

അവിടെ സ്വാതന്ത്ര്യത്തേക്കുറിച്ചും ജനാധിപത്യത്തേക്കുറിച്ചും ചര്‍ച്ച
നടക്കുകയും പ്രബോധചന്ദ്രന്‍ നായര്‍ അതു് കേള്‍ക്കുകയും ചെയ്തല്ലോ ?

നമ്മുടെ ധാരണകളില്‍ നമുക്കു് ബോധ്യമുണ്ടെങ്കില്‍ നാമെന്തിനു് അഭിപ്രായ
വ്യത്യാസം പറയുന്നവരെ ഓടിക്കണം. അവരെ നമ്മുടെ വേദികളില്‍ കൊണ്ടുവന്നു്
സംവാദം നടത്തുകയല്ലേ വേണ്ടതു്.

ഇന്നു് കേരളത്തെ വിവര സാങ്കേതിക രംഗത്തു് പിന്നോക്കം തളച്ചിടാന്‍
കാരണക്കാരായ വളരെയേറെ അളുകളുണ്ടു്. അവരേയും ഇത്തരത്തില്‍ മാറ്റിക്കൊണ്ടും
തിരുത്തിക്കൊണ്ടുമേ സമൂഹത്തിനു് മുന്നേറാനാവൂ.

അതിനുള്ള ശ്രമത്തെ ശരി ചെയ്തവര്‍ക്കും ക്രീയാത്മക സംഭാവന ചെയ്തവര്‍ക്കും
എതിരായ നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ല.

എസ്എംസിയുടെ സംഭാവനകളെ DAKF മഹത്തരമായി തന്നെയാണു് കാണുന്നതും വിലയിരുത്തുന്നതും.
അതിന്റെ കഴിഞ്ഞ യോഗത്തില്‍ എസ്എംസിയെക്കുറിച്ചു് ഏക കണ്ഠമായ പ്രശംസയാണു് ഉണ്ടായതു്.

ജോസഫ് തോമസ്.

.


2010, സെപ്റ്റംബര്‍ 20 10:39 വൈകുന്നേരം ന്, Hussain KH
<hussain.rachana at gmail.com> എഴുതി:
>
> Democratic Alliance with Prabodhachandran Nair
>
> What this DAKF stands for?
> Any hidden agenda for misdirecting Malayalam computing further?
>
> - Hussain KH (Rachana)
>
>
> ---------------------------------------------------------------------
> From അനിവര്‍  അരവിന്ദ്
>
> ഒരു ന്യൂസുകണ്ടത് താഴെച്ചേര്‍ക്കുന്നു. താഴെ പേരു കണ്ട പലരും ഈ
> ലിസ്റ്റിലെ മെമ്പര്‍മാരായതുകൊണ്ടു പറയാനുള്ളതും ഇവിടെത്തന്നെപറയാം എന്നുവെച്ചു
>
> പറബോധചന്‌ദ്‌രന്‍ നായരെപ്പോലുള്ളവരൊക്കെ നിരവധി സര്‍ക്കാന്‍
> കമ്മിറ്റികളിലിരുന്ന് പരമാവധി നശിപ്പിച്ച മലയാളത്തെയും മലയാളം
> കമ്പ്യൂട്ടിങ്ങിനെ നിരവധി പേര്‍ ചേര്‍ന്ന് നിരവധി സ്വതന്ത്ര
> സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകളിലൂടെയാണ് വീണ്ടെടുത്തതു് . അവസാനം
> പാര്‍ട്ടിക്കാരുടെ വേദിയില്‍ വരുമ്പോള്‍ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ
> ദിനത്തിന്റെ മുഖ്യപ്രഭാഷണം അതേ വൃദ്ധപടുക്കള്‍ തന്നെ ... കഷ്ടം ..
> ആസ്ഥാന ഗവണ്‍മെന്റ് വിദഗ്ദ്ധരാല്‍ നശിപ്പിക്കപ്പെട്ട മലയാളഭാഷയെയും
> അതിന്റെ ജൈവിക ഘടനയെയും  കമ്പ്യൂട്ടിങ്ങില്‍ തിരിച്ചു കൊണ്ടുവന്ന
> കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന്റെ പ്രവര്‍ത്തനമാണ്
> സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യദിനത്തില്‍  മലയാളഭാഷയെക്കുറിച്ചുള്ള
> പരിപാടിയില്‍ മറന്നുപോകാന്‍ പാടില്ലാത്ത  ഏറ്റവും പ്രധാനപ്പെട്ടകാര്യം .
> അതു മറന്നുപോകുക മാത്രമല്ല ഭാഷയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു
> അധികാരക്കസേരകളിലിരുന്നു നേതൃത്വം നല്‍കിയ ഒരാളെത്തന്നെ
> മുഖ്യാതിഥിയാക്കിയ  ഡിഎകെഫും വൈലോപ്പിള്ളി സാംസ്കാരിക കേന്ദ്രവും ഇനിയും
> ഇത്തരത്തില്‍ മലയാള ഭാഷയെയും അതില്‍ പ്രവര്‍ത്തിക്കുന്ന
> സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരെയും അപമാനിക്കരുതെന്ന്
> അപേക്ഷിക്കുന്നു .
> ---------------------------------------
>
> The News
>
> http://www.boolokamonline.com/?p=9165
> ഇന്റര്‍നെറ്റും മലയാള ഭാഷയും
>
> 18 നു വൈകിട്ട് വൈലോപ്പള്ളി സാംസ്കാരിക കേന്ദ്രത്തില്‍ സോഫ്റ്റ് വെയര്‍
> സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. ലളിതവും കാര്യമാത്ര പ്രസക്തവുമായ ഈ
> ചടങ്ങില്‍ സാഗതം ആശംസിച്ച ശ്രീ. പി എസ് രാജശേഖരന്‍ സ്വാഗതം ആശംസിക്കുകയും
> ശ്രി. ആര്‍ ബൈജു അദ്ധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു.
>
> ചടങ്ങിലെ മുഖ്യാതിഥി ശ്രി. വി ആര്‍ പ്രബോധചന്ദ്രന്‍ നായര്‍ ആയിരുന്നു.
> അദ്ദേഹം  ഇന്റര്‍നെറ്റും മലയാള ഭാഷയും എന്ന വിഷയത്തെ ആധാരമാക്കി പ്രഭാഷണം
> നടത്തി. ഭാഷ മലയാളം ബ്ളൊഗുകളിലൂടെ നശിക്കുന്നു എന്നു പറയുന്ന
> പണ്ഡിതന്മാര്‍ക്ക് വ്യക്തമായ മറുപടി നല്‍കി സരസവും, പ്രൗഡവുമായ പ്രഭാഷണം
> നടത്തുകയുണ്ടായി. സ്വന്തം ഭാഷയില്‍ പറയുന്നതിനനുസരിച്ച്
> പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ഉണ്ടായിക്കണുവാനായി
> ആഗ്രഹിക്കുന്നതായി പറഞ്ഞ അദ്ദേഹം ഫ്രിഡ്ജിനെ ബ്രിഡ്ജെന്നു പറയുന്ന
> വയസ്സായ  ജോലിക്കു നില്‍ക്കുന്നവരെ ആക്ഷേപിക്കുന്നവരെ ഉപദേശിക്കനും
> മറന്നില്ല, കാര്യം മനസ്സിലാക്കിയാല്‍ പോരെ എന്ന്.
>
> തുടര്‍ന്ന്  ചടങ്ങില്‍ എസ് സുനില്‍ സം സാരിക്കുകയും ദിനാചരണത്തിന്റെ
> പ്രത്യേകതകളെ സൂചിപ്പിക്കുകയും ചെയ്തു.
>
> സ്വതന്ത്ര വിജ് ഞാന ജനാധിപത്യ സഖ്യത്തിന്റെ വാര്‍ത്താ പത്രികയായ അ യുടെ
> പ്രകശനം ചടങ്ങില്‍ വച്ച് നടത്തപ്പെട്ടു.
>
> തുടര്‍ന്ന് ശ്രീ ഏ ജെ സെബിന്‍, ഡോ. സൂരജ് രാജന്‍ എന്നിവര്‍
> സംസാരിക്കുകയും മലയാളം ബ്ലോഗര്‍ മാരുടെ സം ഭാവനകളെ കുറിച്ചു
> പ്രകീര്‍ത്തിക്കുകയും ചെയ്തു.
>
> ഡോ. സൂരജ് രാജന്‍ വിക്കി പീഡിയായിലെ മലയാള സന്നിദ്ധ്യത്തെ വിവരിച്ചു,
> ലോകത്തിലെ മറ്റു ഭാഷകളില്‍ നിന്നും വ്യത്യസതമായി നമ്മുടെ ഭാഷ വിക്കി
> എഡീഷനുകളില്‍ ആറാം സ്ഥാനത്തുണ്ടെന്ന വാര്‍ത്ത പലര്‍ക്കും
> പുതുമയുള്ളതായിരുന്നു. മലയാളഭാഷയോടുള്ള അദ്ദേഹത്തിന്റെ കാഴചപ്പാടുകള്‍
> പ്രചോദനം നല്‍കുന്നവയായിരുന്നു.
>
> ശ്രീ ഏ ജെ സെബിന്‍ പുതിയ ട്രെന്റുകളാഅയ ഗൂഗില്‍ ബസ്, റ്റ്വിറ്റര്‍,
> പേപ്പര്‍ ലീ എന്നിവയെക്കുറിച്ചയിരുന്നു സംസാരിച്ചത് .
>
> തുടര്‍ന്ന് ശ്രീ എസ് ബി ബിജു കൃതഞ്ഞത ചൊല്ലി യോഗം അവസാനിപ്പിച്ചു
> ------------------------------------------------------------------------------
>
>
> From Sebin Jacob
>
> അനിവര്‍,
>
> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നില്ല, സെമിനാര്‍. ഇന്റര്‍നെറ്റും മലയാളഭാഷയും എന്നതായിരുന്നു വിഷയം. (ഇന്റര്‍നെറ്റും മലയാളസാഹിത്യവും എന്നതായിരുന്നു, നേരത്തെ നിശ്ചയിച്ചിരുന്ന വിഷയം. അതു് പിന്നീടു് ഇങ്ങനെ മാറ്റുകയായിരുന്നു.)
>
> പ്രബോധചന്ദ്രന്‍നായര്‍ ഇന്റര്‍നെറ്റിനെ കുറിച്ചു് കാര്യമായി ഒന്നും സംസാരിച്ചില്ല. (പറബോധചന്‌ദ്‌രന്‍ നായര്‍ വന്യവനികയെകുറിച്ചു് സംസാരിച്ചോ? - ഹുസൈന്‍) പകരം ഭാഷയുടെ പരിണാമത്തെ കുറിച്ചും പുതിയ പ്രയോഗങ്ങളും ശൈലികളും ഉള്‍ക്കൊള്ളുന്നതിനെകുറിച്ചും മറ്റുമാണു് സംസാരിച്ചതു്. ടൈപ്പ്റൈറ്റര്‍ മലയാളത്തിനുവേണ്ടി ചിഹ്നങ്ങള്‍‌ കുറയ്ക്കാന്‍ നടന്ന അഭ്യാസവും അതുമായി ബന്ധപ്പെട്ടു് അദ്ദേഹമുയര്‍ത്തിയ പഴയ വാദങ്ങളുമൊന്നും ഇപ്പോള്‍ അതേ അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതല്ലെന്നു് അദ്ദേഹത്തിനു് തന്നെ അറിയാവുന്നതാവണമല്ലോ. അത്തരം കാര്യങ്ങളില്‍ സാങ്കേതികവിദഗ്ദ്ധര്‍ക്കു് ഉള്ള എതിര്‍പ്പു് നിലനിര്‍ത്തുമ്പോള്‍ തന്നെ, ഭാഷാശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ പാടേ അവഗണിക്കണം എന്ന നിലപാടിനോടു് വിയോജിക്കേണ്ടിവരും.
>
> ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നതിനെ കുറിച്ചു്, വിവിധ കാലങ്ങളില്‍ ഉപയോഗത്തില്‍ വന്ന ടൂളുകളെ കുറിച്ചു്, അവ ഉപയോഗിക്കുന്നതിലെ രാഷ്ട്രീയത്തെ കുറിച്ചു് ഒക്കെയാണു് ഞാന്‍ സംസാരിച്ചതു്. വാര്‍ത്തയില്‍ പറയുന്നതുപോലെ മലയാളം ബ്ലോഗര്‍മാരുടെ സംഭാവനകളെ പ്രകീര്‍ത്തിക്കുകയായിരുന്നില്ല. തുടര്‍ന്നു് വിക്കിപ്പീഡിയയെക്കുറിച്ചും അറിവിന്റെ ജനാധിപത്യവത്കരണത്തെ കുറിച്ചും ഡോ. സൂരജ് രാജന്‍ സംസാരിച്ചു. എല്ലാത്തരം അധികാരങ്ങളേയും ചോദ്യം ചെയ്യുന്ന, അല്ലെങ്കില്‍ ഒരു അധികാര കേന്ദ്രത്തേയും വച്ചുപൊറുപ്പിക്കാത്ത ഇടമായാണു് ഇന്റര്‍നെറ്റിനെ സമീപിച്ചതു്. അതില്‍ കക്ഷിരാഷ്ട്രീയമല്ല, മുഴച്ചുനിന്നതു്.
>
> ബൂലോകം ഓണ്‍ലൈനിനെ കുറിച്ചു് സംസാരിച്ച ആരും ഒരു വരി പോലും പറയാതിരുന്നതിനാലാവും, റിപ്പോര്‍ട്ടും അത്തരത്തിലായതു്. ഇന്റര്‍നെറ്റ് മലയാളത്തിന്റെ ചരിത്രത്തില്‍ തങ്ങള്‍ക്കു് എന്തോ വലിയ സ്ഥാനമുണ്ടെന്ന തെറ്റിദ്ധാരണയുടെ പുറത്തു്, അതു് അടയാളപ്പെടുത്താതെ പോയവരോടുള്ള കലിപ്പു് അവര്‍ നിശബ്ദമായി തീര്‍ത്തതായാണു് ആ വാര്‍ത്ത വായിച്ചപ്പോള്‍ എനിക്കു് അനുഭവപ്പെട്ടതു്.
>
> ------------------------------------------
>
> from Hussain
>
>
>
>
> From Dr.Mahesh Mangalat
>
> പ്രബോധചന്ദ്രന്‍നായര്‍ക്ക് ഭാഷാശാസ്ത്രത്തില്‍ എന്തെങ്കിലും സംഭാവനയുണ്ടെന്ന ധാരണ തെറ്റാണ്. അദ്ദേഹം കേരള സര്‍വ്വകലാശാലയിലെ ഭാഷാശാസ്ത്രവകുപ്പ് മേധാവിയായിരുന്നു. പുസ്തകവും എഴുതിയിട്ടുണ്ട്. പ്രതികൂലസംഭാവനയല്ലാതെ നല്ല അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സംഭാവന എന്തെന്ന് ഗവേഷണം ചെയ്ത് കണ്ടെത്തേണ്ടിവരും
> ------------------------------------------------------------------------
>
> From  അനിവര്‍,
>
> അറ്റാച്ചു ചെയ്തിരിക്കുന്ന വേദിയുടെ ചിത്രങ്ങള്‍ പറയുന്നതു്
> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാചരണമെന്നാണ് . എന്തു തീരുമാനിച്ചു
> എന്നും എങ്ങനെ മാറിപ്പോയി എന്നുമൊന്നുമല്ലല്ലോ ജനങ്ങളറിയുന്നതു് .
>
> സംഭാവനകളോ ? മഹേഷ് മംഗലാട്ട് മറ്റൊരു മെയില്‍ പറഞ്ഞപോലെ
> രബോധചന്ദ്രന്‍നായര്‍ക്ക് ഭാഷാശാസ്ത്രത്തില്‍ എന്തെങ്കിലും
> സംഭാവനയുണ്ടെന്ന ധാരണ തെറ്റാണ്.
> ------------------------------------------------------
>  from ranjith.sajeev at gmail.com
> ഈ പ്രബോധ ചന്ദ്രന്‍ നായരെക്കൊണ്ട് ഇപ്പോള്‍ എന്താണ് നേട്ടം. വിക്കിപ്പീഡിയയിലോ SMC ലോ അദ്ദേഹം കാര്യമായി സംഭാവന ചെയ്യുന്നുണ്ടോ? അദ്ദേഹം സരസവും, പ്രൗഡവുമായ പ്രഭാഷണം നടത്തുകയുണ്ടായി. എന്നു പറയുന്നു എന്നാല്‍ നമ്മുടെ കേരള ഫാര്‍മറുടെ അത്രയെങ്കിലും സംഭാവന അദ്ദേഹം ചെയ്യുന്നുണ്ടോ?
>
> ഇതിനെപ്പറ്റി ചുമ്മാ നമ്മള്‍ ചര്‍ച്ച ചെയ്തിട്ടെന്താണ് കാര്യം? അദ്ദേഹം ഈ ലിസ്റ്റിലുണ്ടെങ്കില്‍ തക്കതായ മറുപടി പ്രതീക്ഷിക്കുന്നു.
>
>



--
 With warm greetings.

                  Joseph Thomas,
  thomasatps at gmail.com/thomas at fsmi.in,
Mob : +91-9447738369/Res : 04842792369

It is one thing to understand and another to act upon this understanding.

--
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (Democratic Alliance for Knowledge Freedom)

To unsubscribe, email to dakf+unsubscribe at googlegroups.com
Visit : http://groups.google.com/group/dakf?hl=en


-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com


More information about the discuss mailing list