[smc-discuss] Fwd: Democratic Alliance with Prabodhachandran Nair

Anivar Aravind anivar.aravind at gmail.com
Mon Sep 20 23:50:03 PDT 2010


Manilal , Can you forward this response to DAKF?


---------- Forwarded message ----------
From: Anivar Aravind <anivar.aravind at gmail.com>
Date: 2010/9/21
Subject: Re: Democratic Alliance with Prabodhachandran Nair
To: Joseph Thomas <thomasatps at gmail.com>
Cc: Hussain KH <hussain.rachana at gmail.com>, "Dr.B.Ekbal"
<ekbalb at gmail.com>, Ashok S <ashokan.nkl at gmail.com>, DAKF Ekm
<dakf at googlegroups.com>, smc-discuss at googlegroups.com, "Dr.Mahesh
Mangalat" <mangalat at yahoo.com>, MAHESH MANGALAT
<maheshmangalat at gmail.com>


ജോസഫ് തോമസ് കാര്യമായി വിഷയം മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതെന്നു തോന്നുന്നു.

ഇന്ന് ഇന്ത്യന്‍ ഭാഷകളില്‍ ഏകീകൃതമായ ലിപി ഇല്ലാത്ത ഒരേയൊരു ഭാഷ മലയാളമാണ് .
മലയാളത്തിന്റെ തനിമയും ഘടനയും തകര്‍ത്ത 1968ലെ ലിപി പരിഷ്കരണം ഭാഷയോടുള്ള
ഏതൊരു ഗവണ്‍മെന്റിന്റെയും ഏറ്റവും വലിയ ക്രൂരതയായിരുന്നു. 900ല്‍ പരം
അക്ഷരങ്ങളെ 90 അക്ഷരങ്ങളിലേക്കു ചുരുക്കിയതായിരുന്നു ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും വലിയ ഭാഷാ സേവനം .
ഇന്‍സ്റ്റിറ്റ്യൂട്ട് പണ്ഡിതന്മാരുടെ ലീനിയര്‍ യുക്തിക്കു മുന്നില്‍
സ്വരവ്യജ്ഞനങ്ങളുടെ സ്വാഭാവികമായ രൂപങ്ങള്‍ മുറിഞ്ഞ് എഴുത്തിന്റെ
ഒഴുക്കിനെ നഷ്ടപ്പെടുത്തി .

1997 ല്‍ ലിപി പരിഷ്കരണം വിചിത്രമായ മറ്റൊരു ഘട്ടത്തിലേക്ക് കടന്നു .
പ്രബോധചന്ദ്രന്‍  നായരുടെ നേതൃത്വത്തിലുള്ള ഈ പരിഷ്കരണങ്ങള്‍
മലയാളമെഴുതുന്നതു് പ്‌റബോധചന്‌ദ്‌രന്‍ നായര്‍ , ക്‌റ്‌ത്‌റിമം എന്നൊക്കെ
എഴുതുന്ന രീതിയിലാക്കി

1999 ല്‍ തുടങ്ങിയ ലിപിയുടെ തനിമയും ജൈവികതയും സംരക്ഷിക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍ രചന അക്ഷരവേദിയെന്ന ഭാഷാസാങ്കേതികവിദ്യാ രംഗത്തെ
കേരളത്തിലെ ആദ്യത്തെ  സിവില്‍സമൂഹ പ്രസ്ഥാനത്തിനു ജന്മം നല്‍കി . രചന
തനതുലിപിയെ കമ്പ്യൂട്ടറില്‍ തിരികെക്കൊണ്ടുവന്നു കാണിച്ചപ്പോഴെല്ലാം ഒരു
confrontation tone ആയിരുന്നു അന്നൊക്കെ പ്രബോധചന്ദ്രന്‍ നായര്‍
സ്വീകരിച്ചത്

ഭാഷ പിന്നീട് യൂണിക്കോഡ് കാലഘട്ടത്തിലെത്തി. കെവിനും ഹുസ്സൈന്‍ മാഷും
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങുമൊക്കെച്ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഭാഷയുടെ
തനിമയെ യൂണിക്കോഡ് കാലഘട്ടത്തില്‍ പുന:സ്ഥാപിച്ചു . എന്നിട്ടും
പ്രബോധചന്ദ്രന്‍ നായരുടെ ഉപദ്രവങ്ങള്‍ തുടര്‍ന്നു . മലയാളം കീബോര്‍ഡ്
സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ കമ്മിറ്റിയിലും യൂണിക്കോഡ് കമ്മിറ്റികളിലും ഒക്കെ
 ഇദ്ദേഹം നടത്തിയ ഇടപെടലുകളുടെ പ്രത്യാഘാതങ്ങളില്‍ കിടന്നു നട്ടം
തിരിയുകയാണിന്നും മലയാളം . ചില്ലക്ഷരങ്ങള്‍ക്കു പ്രത്യേക കോഡ് പോയന്റ്
നല്‍കാന്‍ കേരള ഗവണ്‍മെന്റിന്റേതായി യൂണിക്കോഡിനു പോയ
നിര്‍ദ്ദേശങ്ങള്‍ക്കു പിന്നില്‍ പ്രബോധചന്ദ്രന്‍ നായര്‍ അടക്കമുള്ളവര്‍
അടങ്ങിയ കമ്മിറ്റിയായിരുന്നു. (പിജി , സിഡാകിലെ സുലോചന തുടങ്ങിയവരടക്കം)

യൂണിക്കോഡ് മലയാളത്തില്‍ യൂണിക്കോഡ് 5.0 നു ശേഷമുള്ള വെര്‍ഷനുകളിലെ
അവ്യവസ്ഥകള്‍ക്ക് കാരണം ആണവചില്ലുകള്‍ എന്നറിയപ്പെടുന്ന
മൂലാക്ഷരങ്ങളുമായി ബന്ധം നഷ്ടപ്പെട്ട ചില്ലക്ഷരങ്ങളാണ് . ഇപ്പോള്‍
യൂണിക്കോഡ്  5.0 യ്ക്ക് ശേഷമുള്ള വെര്‍ഷനുകളുപയോഗിച്ചാല്‍ മലയാളത്തില്‍
Search and Retrieval systems സാധ്യമാവുകയില്ല . ഈ കാരണം കൊണ്ടുതന്നെ
മലയാളം ഈ ആണചില്ലു കുടുക്കില്‍ കുടുങ്ങിക്കിടക്കുകയാണ് . ഇപ്പോള്‍ ന്റ
മൂന്നിലധികം എന്‍കോഡിങ്ങുകളില്‍ എഴുതാം ചില്ലുകള്‍  രണ്ടു തരത്തിലെഴുതാം

ഇരുപതു വര്‍ഷം കഴിഞ്ഞു മലയാളിയുടെ മേശപ്പുറത്ത് കമ്പ്യൂട്ടര്‍
എത്തിയിട്ട് . ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയും അഭിമുഖീകരിക്കാത്ത
പ്രശ്നങ്ങളാണ് കേരളത്തില്‍ കമ്പ്യൂട്ടര്‍ പ്രയോഗങ്ങളിലുണ്ടായത് .
തനതുലിപിയ്ക്കുവേണ്ടിയുള്ള കാമ്പൈന്‍ 1999ല്‍ ചിത്രജകുമാര്‍ സാറിന്റെയും
ഹുസ്സൈന്‍ മാഷിന്റെയും നേതൃത്വത്തില്‍ ആരംഭിക്കുമ്പോഴാണ് വഴിതെറ്റിയ
മലയാളം കമ്പ്യൂട്ടിങ്ങ് നേര്‍ദിശയിലേക്ക് തിരിച്ചു വരുന്നത് .
ഭാഷാകമ്പ്യൂട്ടിങ്ങും ഭാഷാസാങ്കേതികതയും മലയാളിയുടെ പ്രധാനപ്പെട്ടൊരു
സാമൂഹ്യപ്രശ്നമാണ് എന്നൊരു തിരിച്ചറിവ് ഇന്നുണ്ട് .

ഭാഷയുടെ തനിമയെ കമ്പ്യൂടിങ്ങില്‍ പുനസ്ഥാപിച്ചത് രചന മുതല്‍
സ്വതന്ത്രമലയാളം കമ്പ്യൂടിങ്ങ് വരെയുള്ള നിരവധിപേരുടെ  നിസ്വാര്‍ത്ഥ
പ്രവര്‍ത്തനമാണ് .  മലയാള ഭാഷ പ്രമേയമായ ഒരു സോഫ്റ്റ്‌വെയര്‍
സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഈ ചരിത്രങ്ങള്‍ മുഴുവന്‍ വിസ്മരിച്ച്
ഭാഷാസ്വതന്ത്രകമ്പ്യൂട്ടിങ്ങിന്റെ നേരെ എതില്‍ പന്തിയില്‍ നില്‍ക്കുകയും
ഇത്രയും ദോഷങ്ങള്‍ ചെയ്തുകൂട്ടുകയും വീണ്ടും കൂടുതല്‍ ഗൗരവതരമായ
പ്രശ്നങ്ങള്‍ ഭാഷയ്ക്കുണ്ടാക്കുകയും ചെയ്യുന്ന ഒരാളെ
മുഖ്യാതിഥിയാക്കിയതിനെയാണ് ഞാന്‍ എതിര്‍ത്തത്

12 വര്‍ഷത്തോളമെടുത്തു ഇവരുണ്ടാക്കിയ ആദ്യത്തെ സെറ്റ് പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണാന്‍ . പിന്നെ ഇവരുണ്ടാക്കിയ പുതിയ പ്രശ്നങ്ങള്‍
ഭാഷാകമ്പ്യൂട്ടിങ്ങില്‍ പരിഹാരമില്ലാതെ നില്‍ക്കുന്നു . ഈ  രംഗത്ത്
പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ ഇങ്ങനെയുള്ള
ഏറ്റെടുക്കലുകല്‍ കാണുമ്പോള്‍  ചിലപ്പോഴൊക്കെ outburst ചെയ്തെന്നിരിക്കും
. അത്രമാത്രമേ ഇവിടെയും സംഭവിച്ചുള്ളൂ


ഞാന്‍ ഡിഎകെ.എഫ് ലിസ്റ്റിലില്ല . ഉള്ള ആരെങ്കിലും ഇതങ്ങോട്ടു ഫോര്‍വേദ്
ചെയ്താല്‍ കൊള്ളാം

അനിവര്‍


2010/9/21 Joseph Thomas <thomasatps at gmail.com>:
> പ്രബോധചന്ദ്രന്‍ നായരേപ്പോലെ പലരേയും ഇനിയും ഇത്തരം വേദികളില്‍
> കൊണ്ടുവരേണ്ടതുണ്ടു് എന്നാണു് എന്റെ അഭിപ്രായം. എതിരഭിപ്രായമുള്ളവരുമായി സംവാദം
> നടക്കണം. അതിനുള്ള ശ്രമമായി ഇത്തരം ഔദ്യോഗിക വേദികളെ കണ്ടാല്‍ മതി.
>
> അവിടെ സ്വാതന്ത്ര്യത്തേക്കുറിച്ചും ജനാധിപത്യത്തേക്കുറിച്ചും ചര്‍ച്ച
> നടക്കുകയും പ്രബോധചന്ദ്രന്‍ നായര്‍ അതു് കേള്‍ക്കുകയും ചെയ്തല്ലോ ?
>
> നമ്മുടെ ധാരണകളില്‍ നമുക്കു് ബോധ്യമുണ്ടെങ്കില്‍ നാമെന്തിനു് അഭിപ്രായ
> വ്യത്യാസം പറയുന്നവരെ ഓടിക്കണം. അവരെ നമ്മുടെ വേദികളില്‍ കൊണ്ടുവന്നു് സംവാദം
> നടത്തുകയല്ലേ വേണ്ടതു്.
>
> ഇന്നു് കേരളത്തെ വിവര സാങ്കേതിക രംഗത്തു് പിന്നോക്കം തളച്ചിടാന്‍ കാരണക്കാരായ
> വളരെയേറെ അളുകളുണ്ടു്. അവരേയും ഇത്തരത്തില്‍ മാറ്റിക്കൊണ്ടും
> തിരുത്തിക്കൊണ്ടുമേ സമൂഹത്തിനു് മുന്നേറാനാവൂ.
>
> അതിനുള്ള ശ്രമത്തെ ശരി ചെയ്തവര്‍ക്കും ക്രീയാത്മക സംഭാവന ചെയ്തവര്‍ക്കും എതിരായ
> നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ല.
>
> എസ്എംസിയുടെ സംഭാവനകളെ DAKF മഹത്തരമായി തന്നെയാണു് കാണുന്നതും
> വിലയിരുത്തുന്നതും.
> അതിന്റെ കഴിഞ്ഞ യോഗത്തില്‍ എസ്എംസിയെക്കുറിച്ചു് ഏക കണ്ഠമായ പ്രശംസയാണു്
> ഉണ്ടായതു്.
>
> ജോസഫ് തോമസ്.
>
> .
>
>
> 2010, സെപ്റ്റംബര്‍ 20 10:39 വൈകുന്നേരം ന്, Hussain KH
> <hussain.rachana at gmail.com> എഴുതി:
>>
>> Democratic Alliance with Prabodhachandran Nair
>>
>> What this DAKF stands for?
>> Any hidden agenda for misdirecting Malayalam computing further?
>>
>> - Hussain KH (Rachana)
>>
>>
>> ---------------------------------------------------------------------
>> From അനിവര്‍  അരവിന്ദ്
>>
>> ഒരു ന്യൂസുകണ്ടത് താഴെച്ചേര്‍ക്കുന്നു. താഴെ പേരു കണ്ട പലരും ഈ
>> ലിസ്റ്റിലെ മെമ്പര്‍മാരായതുകൊണ്ടു പറയാനുള്ളതും ഇവിടെത്തന്നെപറയാം
>> എന്നുവെച്ചു
>>
>> പറബോധചന്‌ദ്‌രന്‍ നായരെപ്പോലുള്ളവരൊക്കെ നിരവധി സര്‍ക്കാന്‍
>> കമ്മിറ്റികളിലിരുന്ന് പരമാവധി നശിപ്പിച്ച മലയാളത്തെയും മലയാളം
>> കമ്പ്യൂട്ടിങ്ങിനെ നിരവധി പേര്‍ ചേര്‍ന്ന് നിരവധി സ്വതന്ത്ര
>> സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകളിലൂടെയാണ് വീണ്ടെടുത്തതു് . അവസാനം
>> പാര്‍ട്ടിക്കാരുടെ വേദിയില്‍ വരുമ്പോള്‍ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ
>> ദിനത്തിന്റെ മുഖ്യപ്രഭാഷണം അതേ വൃദ്ധപടുക്കള്‍ തന്നെ ... കഷ്ടം ..
>> ആസ്ഥാന ഗവണ്‍മെന്റ് വിദഗ്ദ്ധരാല്‍ നശിപ്പിക്കപ്പെട്ട മലയാളഭാഷയെയും
>> അതിന്റെ ജൈവിക ഘടനയെയും  കമ്പ്യൂട്ടിങ്ങില്‍ തിരിച്ചു കൊണ്ടുവന്ന
>> കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന്റെ പ്രവര്‍ത്തനമാണ്
>> സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യദിനത്തില്‍  മലയാളഭാഷയെക്കുറിച്ചുള്ള
>> പരിപാടിയില്‍ മറന്നുപോകാന്‍ പാടില്ലാത്ത  ഏറ്റവും പ്രധാനപ്പെട്ടകാര്യം .
>> അതു മറന്നുപോകുക മാത്രമല്ല ഭാഷയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു
>> അധികാരക്കസേരകളിലിരുന്നു നേതൃത്വം നല്‍കിയ ഒരാളെത്തന്നെ
>> മുഖ്യാതിഥിയാക്കിയ  ഡിഎകെഫും വൈലോപ്പിള്ളി സാംസ്കാരിക കേന്ദ്രവും ഇനിയും
>> ഇത്തരത്തില്‍ മലയാള ഭാഷയെയും അതില്‍ പ്രവര്‍ത്തിക്കുന്ന
>> സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരെയും അപമാനിക്കരുതെന്ന്
>> അപേക്ഷിക്കുന്നു .
>> ---------------------------------------
>>
>> The News
>>
>> http://www.boolokamonline.com/?p=9165
>> ഇന്റര്‍നെറ്റും മലയാള ഭാഷയും
>>
>> 18 നു വൈകിട്ട് വൈലോപ്പള്ളി സാംസ്കാരിക കേന്ദ്രത്തില്‍ സോഫ്റ്റ് വെയര്‍
>> സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. ലളിതവും കാര്യമാത്ര പ്രസക്തവുമായ ഈ
>> ചടങ്ങില്‍ സാഗതം ആശംസിച്ച ശ്രീ. പി എസ് രാജശേഖരന്‍ സ്വാഗതം ആശംസിക്കുകയും
>> ശ്രി. ആര്‍ ബൈജു അദ്ധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു.
>>
>> ചടങ്ങിലെ മുഖ്യാതിഥി ശ്രി. വി ആര്‍ പ്രബോധചന്ദ്രന്‍ നായര്‍ ആയിരുന്നു.
>> അദ്ദേഹം  ഇന്റര്‍നെറ്റും മലയാള ഭാഷയും എന്ന വിഷയത്തെ ആധാരമാക്കി പ്രഭാഷണം
>> നടത്തി. ഭാഷ മലയാളം ബ്ളൊഗുകളിലൂടെ നശിക്കുന്നു എന്നു പറയുന്ന
>> പണ്ഡിതന്മാര്‍ക്ക് വ്യക്തമായ മറുപടി നല്‍കി സരസവും, പ്രൗഡവുമായ പ്രഭാഷണം
>> നടത്തുകയുണ്ടായി. സ്വന്തം ഭാഷയില്‍ പറയുന്നതിനനുസരിച്ച്
>> പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ഉണ്ടായിക്കണുവാനായി
>> ആഗ്രഹിക്കുന്നതായി പറഞ്ഞ അദ്ദേഹം ഫ്രിഡ്ജിനെ ബ്രിഡ്ജെന്നു പറയുന്ന
>> വയസ്സായ  ജോലിക്കു നില്‍ക്കുന്നവരെ ആക്ഷേപിക്കുന്നവരെ ഉപദേശിക്കനും
>> മറന്നില്ല, കാര്യം മനസ്സിലാക്കിയാല്‍ പോരെ എന്ന്.
>>
>> തുടര്‍ന്ന്  ചടങ്ങില്‍ എസ് സുനില്‍ സം സാരിക്കുകയും ദിനാചരണത്തിന്റെ
>> പ്രത്യേകതകളെ സൂചിപ്പിക്കുകയും ചെയ്തു.
>>
>> സ്വതന്ത്ര വിജ് ഞാന ജനാധിപത്യ സഖ്യത്തിന്റെ വാര്‍ത്താ പത്രികയായ അ യുടെ
>> പ്രകശനം ചടങ്ങില്‍ വച്ച് നടത്തപ്പെട്ടു.
>>
>> തുടര്‍ന്ന് ശ്രീ ഏ ജെ സെബിന്‍, ഡോ. സൂരജ് രാജന്‍ എന്നിവര്‍
>> സംസാരിക്കുകയും മലയാളം ബ്ലോഗര്‍ മാരുടെ സം ഭാവനകളെ കുറിച്ചു
>> പ്രകീര്‍ത്തിക്കുകയും ചെയ്തു.
>>
>> ഡോ. സൂരജ് രാജന്‍ വിക്കി പീഡിയായിലെ മലയാള സന്നിദ്ധ്യത്തെ വിവരിച്ചു,
>> ലോകത്തിലെ മറ്റു ഭാഷകളില്‍ നിന്നും വ്യത്യസതമായി നമ്മുടെ ഭാഷ വിക്കി
>> എഡീഷനുകളില്‍ ആറാം സ്ഥാനത്തുണ്ടെന്ന വാര്‍ത്ത പലര്‍ക്കും
>> പുതുമയുള്ളതായിരുന്നു. മലയാളഭാഷയോടുള്ള അദ്ദേഹത്തിന്റെ കാഴചപ്പാടുകള്‍
>> പ്രചോദനം നല്‍കുന്നവയായിരുന്നു.
>>
>> ശ്രീ ഏ ജെ സെബിന്‍ പുതിയ ട്രെന്റുകളാഅയ ഗൂഗില്‍ ബസ്, റ്റ്വിറ്റര്‍,
>> പേപ്പര്‍ ലീ എന്നിവയെക്കുറിച്ചയിരുന്നു സംസാരിച്ചത് .
>>
>> തുടര്‍ന്ന് ശ്രീ എസ് ബി ബിജു കൃതഞ്ഞത ചൊല്ലി യോഗം അവസാനിപ്പിച്ചു
>>
>> ------------------------------------------------------------------------------
>>
>>
>> From Sebin Jacob
>>
>> അനിവര്‍,
>>
>> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നില്ല, സെമിനാര്‍.
>> ഇന്റര്‍നെറ്റും മലയാളഭാഷയും എന്നതായിരുന്നു വിഷയം. (ഇന്റര്‍നെറ്റും
>> മലയാളസാഹിത്യവും എന്നതായിരുന്നു, നേരത്തെ നിശ്ചയിച്ചിരുന്ന വിഷയം. അതു്
>> പിന്നീടു് ഇങ്ങനെ മാറ്റുകയായിരുന്നു.)
>>
>> പ്രബോധചന്ദ്രന്‍നായര്‍ ഇന്റര്‍നെറ്റിനെ കുറിച്ചു് കാര്യമായി ഒന്നും
>> സംസാരിച്ചില്ല. (പറബോധചന്‌ദ്‌രന്‍ നായര്‍ വന്യവനികയെകുറിച്ചു് സംസാരിച്ചോ? -
>> ഹുസൈന്‍) പകരം ഭാഷയുടെ പരിണാമത്തെ കുറിച്ചും പുതിയ പ്രയോഗങ്ങളും ശൈലികളും
>> ഉള്‍ക്കൊള്ളുന്നതിനെകുറിച്ചും മറ്റുമാണു് സംസാരിച്ചതു്. ടൈപ്പ്റൈറ്റര്‍
>> മലയാളത്തിനുവേണ്ടി ചിഹ്നങ്ങള്‍‌ കുറയ്ക്കാന്‍ നടന്ന അഭ്യാസവും അതുമായി
>> ബന്ധപ്പെട്ടു് അദ്ദേഹമുയര്‍ത്തിയ പഴയ വാദങ്ങളുമൊന്നും ഇപ്പോള്‍ അതേ
>> അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതല്ലെന്നു് അദ്ദേഹത്തിനു് തന്നെ
>> അറിയാവുന്നതാവണമല്ലോ. അത്തരം കാര്യങ്ങളില്‍ സാങ്കേതികവിദഗ്ദ്ധര്‍ക്കു് ഉള്ള
>> എതിര്‍പ്പു് നിലനിര്‍ത്തുമ്പോള്‍ തന്നെ, ഭാഷാശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ
>> സംഭാവനകള്‍ പാടേ അവഗണിക്കണം എന്ന നിലപാടിനോടു് വിയോജിക്കേണ്ടിവരും.
>>
>> ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നതിനെ കുറിച്ചു്, വിവിധ കാലങ്ങളില്‍
>> ഉപയോഗത്തില്‍ വന്ന ടൂളുകളെ കുറിച്ചു്, അവ ഉപയോഗിക്കുന്നതിലെ രാഷ്ട്രീയത്തെ
>> കുറിച്ചു് ഒക്കെയാണു് ഞാന്‍ സംസാരിച്ചതു്. വാര്‍ത്തയില്‍ പറയുന്നതുപോലെ മലയാളം
>> ബ്ലോഗര്‍മാരുടെ സംഭാവനകളെ പ്രകീര്‍ത്തിക്കുകയായിരുന്നില്ല. തുടര്‍ന്നു്
>> വിക്കിപ്പീഡിയയെക്കുറിച്ചും അറിവിന്റെ ജനാധിപത്യവത്കരണത്തെ കുറിച്ചും ഡോ. സൂരജ്
>> രാജന്‍ സംസാരിച്ചു. എല്ലാത്തരം അധികാരങ്ങളേയും ചോദ്യം ചെയ്യുന്ന, അല്ലെങ്കില്‍
>> ഒരു അധികാര കേന്ദ്രത്തേയും വച്ചുപൊറുപ്പിക്കാത്ത ഇടമായാണു് ഇന്റര്‍നെറ്റിനെ
>> സമീപിച്ചതു്. അതില്‍ കക്ഷിരാഷ്ട്രീയമല്ല, മുഴച്ചുനിന്നതു്.
>>
>> ബൂലോകം ഓണ്‍ലൈനിനെ കുറിച്ചു് സംസാരിച്ച ആരും ഒരു വരി പോലും
>> പറയാതിരുന്നതിനാലാവും, റിപ്പോര്‍ട്ടും അത്തരത്തിലായതു്. ഇന്റര്‍നെറ്റ്
>> മലയാളത്തിന്റെ ചരിത്രത്തില്‍ തങ്ങള്‍ക്കു് എന്തോ വലിയ സ്ഥാനമുണ്ടെന്ന
>> തെറ്റിദ്ധാരണയുടെ പുറത്തു്, അതു് അടയാളപ്പെടുത്താതെ പോയവരോടുള്ള കലിപ്പു് അവര്‍
>> നിശബ്ദമായി തീര്‍ത്തതായാണു് ആ വാര്‍ത്ത വായിച്ചപ്പോള്‍ എനിക്കു്
>> അനുഭവപ്പെട്ടതു്.
>>
>> ------------------------------------------
>>
>> from Hussain
>>
>>
>>
>>
>> From Dr.Mahesh Mangalat
>>
>> പ്രബോധചന്ദ്രന്‍നായര്‍ക്ക് ഭാഷാശാസ്ത്രത്തില്‍ എന്തെങ്കിലും സംഭാവനയുണ്ടെന്ന
>> ധാരണ തെറ്റാണ്. അദ്ദേഹം കേരള സര്‍വ്വകലാശാലയിലെ ഭാഷാശാസ്ത്രവകുപ്പ്
>> മേധാവിയായിരുന്നു. പുസ്തകവും എഴുതിയിട്ടുണ്ട്. പ്രതികൂലസംഭാവനയല്ലാതെ നല്ല
>> അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സംഭാവന എന്തെന്ന് ഗവേഷണം ചെയ്ത്
>> കണ്ടെത്തേണ്ടിവരും
>> ------------------------------------------------------------------------
>>
>> From  അനിവര്‍,
>>
>> അറ്റാച്ചു ചെയ്തിരിക്കുന്ന വേദിയുടെ ചിത്രങ്ങള്‍ പറയുന്നതു്
>> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാചരണമെന്നാണ് . എന്തു തീരുമാനിച്ചു
>> എന്നും എങ്ങനെ മാറിപ്പോയി എന്നുമൊന്നുമല്ലല്ലോ ജനങ്ങളറിയുന്നതു് .
>>
>> സംഭാവനകളോ ? മഹേഷ് മംഗലാട്ട് മറ്റൊരു മെയില്‍ പറഞ്ഞപോലെ
>> രബോധചന്ദ്രന്‍നായര്‍ക്ക് ഭാഷാശാസ്ത്രത്തില്‍ എന്തെങ്കിലും
>> സംഭാവനയുണ്ടെന്ന ധാരണ തെറ്റാണ്.
>> ------------------------------------------------------
>>  from ranjith.sajeev at gmail.com
>> ഈ പ്രബോധ ചന്ദ്രന്‍ നായരെക്കൊണ്ട് ഇപ്പോള്‍ എന്താണ് നേട്ടം.
>> വിക്കിപ്പീഡിയയിലോ SMC ലോ അദ്ദേഹം കാര്യമായി സംഭാവന ചെയ്യുന്നുണ്ടോ? അദ്ദേഹം
>> സരസവും, പ്രൗഡവുമായ പ്രഭാഷണം നടത്തുകയുണ്ടായി. എന്നു പറയുന്നു എന്നാല്‍ നമ്മുടെ
>> കേരള ഫാര്‍മറുടെ അത്രയെങ്കിലും സംഭാവന അദ്ദേഹം ചെയ്യുന്നുണ്ടോ?
>>
>> ഇതിനെപ്പറ്റി ചുമ്മാ നമ്മള്‍ ചര്‍ച്ച ചെയ്തിട്ടെന്താണ് കാര്യം? അദ്ദേഹം ഈ
>> ലിസ്റ്റിലുണ്ടെങ്കില്‍ തക്കതായ മറുപടി പ്രതീക്ഷിക്കുന്നു.
>>
>>
>
>
>
> --
>  With warm greetings.
>
>                   Joseph Thomas,
>   thomasatps at gmail.com/thomas at fsmi.in,
> Mob : +91-9447738369/Res : 04842792369
>
> It is one thing to understand and another to act upon this understanding.
>



--
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth



-- 
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth


More information about the discuss mailing list