[smc-discuss] [RFC]Project: Malayalam Autocorrect in openoffice

V. Sasi Kumar sasi.fsf at gmail.com
Tue Sep 7 08:42:26 PDT 2010


ഇവിടെ നമുക്കൊരു പോളിസി വേണ്ടിവരുമെന്നു തോന്നുന്നു. ഉദാഹരണമായി, ചെലവു്
എന്നതാണു് ശരിയായ പദം എന്നു് ഭാഷാപണ്ഡിതര്‍ പറയുന്നു. എന്നാല്‍ ചിലവു് എന്ന
പദം ഉപയോഗംകൊണ്ടു് സാധാരണമായിരിക്കുന്നു. അതുപോലെ പഴയതും പുതിയതും
തമ്മിലുള്ള വ്യത്യാസങ്ങളുണ്ടു്. ഉദാഹരണമായി, അദ്ധ്യാപകന്‍ - അധ്യാപകന്‍.
ഒരര്‍ത്ഥത്തില്‍ രണ്ടും ഇപ്പോള്‍ ശരിയാണു്.

ഇതിനൊരു സ്റ്റൈല്‍ഷീറ്റ് SCERT തയാറാക്കിയിട്ടുണ്ടു് എന്നു്
മനസിലാക്കുന്നു. അതുപോലെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സാഹിത്യ അക്കാദമിയും
തയാറാക്കിയിട്ടുണ്ടത്രെ. SCERTയുടേതു് ഞാന്‍ സംഘടിപ്പിക്കാം. ഒരുപക്ഷെ ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതും. എങ്ങനെവേണം എഴുതാന്‍ എന്നതിനെപ്പറ്റി ക്രമേണ
ഒരു ധാരണയില്‍ എത്താനാണു് ഉദ്ദേശിക്കുന്നതത്രെ. നമുക്കും ക്രമേണ ഒരൊറ്റ
രീതിയിലേക്കു് എത്താം. നമ്മുടെ ഈ പരിപാടി അതിനു് സഹായിക്കുകയും ചെയ്യും.

ശശി

-- 
V. Sasi Kumar
Free Software Foundation of India
http://swatantryam.blogspot.com

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list