[smc-discuss] സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെയും മലയാളഭാഷയെയും അപമാനിക്കരുതേ

JeevZ jeevanism at gmail.com
Mon Sep 20 00:49:36 PDT 2010


>>
പ്രബോധചന്ദ്രന്‍നായര്‍ക്ക് ഭാഷാശാസ്ത്രത്തില്‍ എന്തെങ്കിലും
സംഭാവനയുണ്ടെന്ന ധാരണ തെറ്റാണ്. അദ്ദേഹം കേരള സര്‍വ്വകലാശാലയിലെ
ഭാഷാശാസ്ത്രവകുപ്പ് മേധാവിയായിരുന്നു. പുസ്തകവും എഴുതിയിട്ടുണ്ട്.
പ്രതികൂലസംഭാവനയല്ലാതെ നല്ല അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സംഭാവന
എന്തെന്ന് ഗവേഷണം ചെയ്ത് കണ്ടെത്തേണ്ടിവരും
>>

:D

On 9/20/10, Anivar Aravind <anivar.aravind at gmail.com> wrote:
> അറ്റച്ചു ചെയ്യാന്‍ വിട്ടുപോയതു് കൂട്ടിച്ചേര്‍ക്കുന്നു
>
> 2010/9/20 Anivar Aravind <anivar.aravind at gmail.com>:
>> 2010/9/20 Sebin Jacob <sebinajacob at gmail.com>:
>>> അനിവര്‍,
>>>
>>> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നില്ല, സെമിനാര്‍.
>>> ഇന്റര്‍നെറ്റും മലയാളഭാഷയും എന്നതായിരുന്നു വിഷയം. (ഇന്റര്‍നെറ്റും
>>> മലയാളസാഹിത്യവും എന്നതായിരുന്നു, നേരത്തെ നിശ്ചയിച്ചിരുന്ന വിഷയം. അതു്
>>> പിന്നീടു് ഇങ്ങനെ മാറ്റുകയായിരുന്നു.)
>>
>> അറ്റാച്ചു ചെയ്തിരിക്കുന്ന വേദിയുടെ ചിത്രങ്ങള്‍ പറയുന്നതു്
>> സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനാചരണമെന്നാണ് . എന്തു തീരുമാനിച്ചു
>> എന്നും എങ്ങനെ മാറിപ്പോയി എന്നുമൊന്നുമല്ലല്ലോ ജനങ്ങളറിയുന്നതു് .
>>
>>> പ്രബോധചന്ദ്രന്‍നായര്‍ ഇന്റര്‍നെറ്റിനെ കുറിച്ചു് കാര്യമായി ഒന്നും
>>> സംസാരിച്ചില്ല. പകരം ഭാഷയുടെ പരിണാമത്തെ കുറിച്ചും പുതിയ പ്രയോഗങ്ങളും
>>> ശൈലികളും
>>> ഉള്‍ക്കൊള്ളുന്നതിനെകുറിച്ചും മറ്റുമാണു് സംസാരിച്ചതു്. ടൈപ്പ്റൈറ്റര്‍
>>> മലയാളത്തിനുവേണ്ടി ചിഹ്നങ്ങള്‍‌ കുറയ്ക്കാന്‍ നടന്ന അഭ്യാസവും അതുമായി
>>> ബന്ധപ്പെട്ടു് അദ്ദേഹമുയര്‍ത്തിയ പഴയ വാദങ്ങളുമൊന്നും ഇപ്പോള്‍ അതേ
>>> അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതല്ലെന്നു് അദ്ദേഹത്തിനു് തന്നെ
>>> അറിയാവുന്നതാവണമല്ലോ. അത്തരം കാര്യങ്ങളില്‍ സാങ്കേതികവിദഗ്ദ്ധര്‍ക്കു് ഉള്ള
>>> എതിര്‍പ്പു് നിലനിര്‍ത്തുമ്പോള്‍ തന്നെ, ഭാഷാശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ
>>> സംഭാവനകള്‍ പാടേ അവഗണിക്കണം എന്ന നിലപാടിനോടു് വിയോജിക്കേണ്ടിവരും.
>>
>> സംഭാവനകളോ ? മഹേഷ് മംഗലാട്ട് മറ്റൊരു മെയില്‍ പറഞ്ഞപോലെ
>> രബോധചന്ദ്രന്‍നായര്‍ക്ക് ഭാഷാശാസ്ത്രത്തില്‍ എന്തെങ്കിലും
>> സംഭാവനയുണ്ടെന്ന ധാരണ തെറ്റാണ്. അദ്ദേഹം കേരള സര്‍വ്വകലാശാലയിലെ
>> ഭാഷാശാസ്ത്രവകുപ്പ് മേധാവിയായിരുന്നു. പുസ്തകവും എഴുതിയിട്ടുണ്ട്.
>> പ്രതികൂലസംഭാവനയല്ലാതെ നല്ല അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സംഭാവന
>> എന്തെന്ന് ഗവേഷണം ചെയ്ത് കണ്ടെത്തേണ്ടിവരും
>>
>>> ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നതിനെ കുറിച്ചു്, വിവിധ കാലങ്ങളില്‍
>>> ഉപയോഗത്തില്‍ വന്ന ടൂളുകളെ കുറിച്ചു്, അവ ഉപയോഗിക്കുന്നതിലെ രാഷ്ട്രീയത്തെ
>>> കുറിച്ചു് ഒക്കെയാണു് ഞാന്‍ സംസാരിച്ചതു്. വാര്‍ത്തയില്‍ പറയുന്നതുപോലെ
>>> മലയാളം
>>> ബ്ലോഗര്‍മാരുടെ സംഭാവനകളെ പ്രകീര്‍ത്തിക്കുകയായിരുന്നില്ല. തുടര്‍ന്നു്
>>> വിക്കിപ്പീഡിയയെക്കുറിച്ചും അറിവിന്റെ ജനാധിപത്യവത്കരണത്തെ കുറിച്ചും ഡോ.
>>> സൂരജ്
>>> രാജന്‍ സംസാരിച്ചു. എല്ലാത്തരം അധികാരങ്ങളേയും ചോദ്യം ചെയ്യുന്ന,
>>> അല്ലെങ്കില്‍
>>> ഒരു അധികാര കേന്ദ്രത്തേയും വച്ചുപൊറുപ്പിക്കാത്ത ഇടമായാണു് ഇന്റര്‍നെറ്റിനെ
>>> സമീപിച്ചതു്. അതില്‍ കക്ഷിരാഷ്ട്രീയമല്ല, മുഴച്ചുനിന്നതു്.
>>>
>>> ബൂലോകം ഓണ്‍ലൈനിനെ കുറിച്ചു് സംസാരിച്ച ആരും ഒരു വരി പോലും
>>> പറയാതിരുന്നതിനാലാവും, റിപ്പോര്‍ട്ടും അത്തരത്തിലായതു്. ഇന്റര്‍നെറ്റ്
>>> മലയാളത്തിന്റെ ചരിത്രത്തില്‍ തങ്ങള്‍ക്കു് എന്തോ വലിയ സ്ഥാനമുണ്ടെന്ന
>>> തെറ്റിദ്ധാരണയുടെ പുറത്തു്, അതു് അടയാളപ്പെടുത്താതെ പോയവരോടുള്ള കലിപ്പു്
>>> അവര്‍
>>> നിശബ്ദമായി തീര്‍ത്തതായാണു് ആ വാര്‍ത്ത വായിച്ചപ്പോള്‍ എനിക്കു്
>>> അനുഭവപ്പെട്ടതു്.
>>>
>>> _______________________________________________
>>> discuss mailing list
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>>
>>
>> --
>> "[It is not] possible to distinguish between 'numerical' and
>> 'nonnumerical' algorithms, as if numbers were somehow different from
>> other kinds of precise information." - Donald Knuth
>>
>
>
>
> --
> "[It is not] possible to distinguish between 'numerical' and
> 'nonnumerical' algorithms, as if numbers were somehow different from
> other kinds of precise information." - Donald Knuth
>


-- 
*ησямαℓιту ιѕ тнє υηινєяѕαℓ α¢¢єρтє∂ кιηк*

  Jeevachaithanyan Sivanandan
  CyberBeamS Technologies
  http://www.cyberbeams.com
  http://www.jeevanism.wordpress.com
  ph: +919995319639


More information about the discuss mailing list