[smc-discuss] Fwd: Democratic Alliance with Prabodhachandran Nair

Anivar Aravind anivar.aravind at gmail.com
Mon Sep 20 23:50:30 PDT 2010


---------- Forwarded message ----------
From: MAHESH MANGALAT <maheshmangalat at gmail.com>
Date: 2010/9/21
Subject: Re: Democratic Alliance with Prabodhachandran Nair
To: Anivar Aravind <anivar.aravind at gmail.com>
Cc: Joseph Thomas <thomasatps at gmail.com>, Hussain KH
<hussain.rachana at gmail.com>, "Dr.B.Ekbal" <ekbalb at gmail.com>, Ashok S
<ashokan.nkl at gmail.com>, DAKF Ekm <dakf at googlegroups.com>,
smc-discuss at googlegroups.com, "Dr.Mahesh Mangalat"
<mangalat at yahoo.com>


ജോസഫ് തോമസിന്റെ എഴുത്തിലെ നിഷ്കളങ്കത അമ്പരപ്പിക്കുന്നതാണു്.

പ്രബോധചന്ദ്രന്‍നായരുടെ ചരിത്രപരമായ സ്ഥാനം അറിയാവുന്ന ആര്‍ക്കും
അദ്ദേഹത്തെ ഇതുപോലുള്ള വേദിയില്‍ മുഖ്യാതിഥിയായി ക്ഷണിക്കാനാകില്ല. കേരള
സര്‍വ്വകലാശാലയിലെ ഭാഷാശാസ്ത്രവകുപ്പിന്റെ മേധാവി എന്ന പദവിയും
അദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധങ്ങളുമാണു്
മലയാളഭാഷാകമ്പ്യൂട്ടിംഗുമായുള്ള കാര്യങ്ങളില്‍ പ്രസ്തുതവ്യക്തിയുടെ
ഇടപെടല്‍ സാദ്ധ്യമാക്കിയതു്. ഏതെങ്കിലും കാലത്തു് അദ്ദേഹം
കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിച്ചിരുന്ന ഉപയോക്താവായിരുന്നോ എന്നു്
സംശയമാണു്. ആയിരുന്നെങ്കില്‍ ഒരു കാരണവശാലും തികച്ചും തെറ്റാണു് എന്നു്
ഭാഷാശാസ്ത്രത്തിന്റെയും സാങ്കേതികയുടെയും യുക്തികള്‍ വിശദീകരിച്ചു്
വ്യക്തമാക്കിയ കാര്യങ്ങള്‍ എതിര്‍ക്കാന്‍ അദ്ദേഹം
തയ്യാറാകുമായിരുന്നില്ല. അതിനെതിരെ അസംബന്ധനിര്‍ദ്ദേശങ്ങള്‍
അവതരിപ്പിക്കുമായിരുന്നില്ല. അദ്ദേഹത്തോടൊപ്പം ഈ
അട്ടിമറിപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരാരും മലയാളം
ഉപയോക്തളായിരുന്നില്ല. അതിനാല്‍ അവര്‍ അവരുടെ അധികാരം ഉപയോഗിച്ചു്
നടത്തിയ കുതിരത്തപ്പാല്‍ നടപ്പിലാക്കല്‍ ഭരണപരിഷ്കാരം
ഏര്‍പ്പെടുത്തുകയായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. ഇതിനു്
ഭാഷാകമ്പ്യൂട്ടിംഗിന്റെ ചരിത്രത്തില്‍ നിഷേധാത്മകസ്ഥാനമേ ഉള്ളൂ. ഒട്ടും
സത്യസന്ധമല്ലാത്ത നിരവധി പ്രവര്‍ത്തനങ്ങളിലൂടെ അധികാരപ്രമത്തതയോടെ അവര്‍
നടത്തിയ നിഷ്ഠുരതകളുടെ ഫലം അനിവര്‍ എടുത്തു പറഞ്ഞിട്ടുണ്ടല്ലോ.

ഭാഷാപണ്ഡിതന്മാരും വിദഗ്ദ്ധരുമായി നടന്ന കൂടിയാലോചനയെത്തുടര്‍ന്ന്
ചില്ലക്ഷരം ആറ്റോമിക്കായി എന്‍കോഡ് ചെയ്യണം എന്നതാണു് സര്‍ക്കാരിന്റെ
അഭിപ്രായം എന്നു് കേരളമുഖ്യമന്ത്രി ഒപ്പിട്ട ഒരു കത്തു് യൂനിക്കോഡ്
കണ്‍സോര്‍ഷ്യത്തിനു് അയച്ചു കൊടുത്തിരുന്നു. അങ്ങനെ ഒരു വിശദമായ
കൂടിയാലോചന നടന്നിരുന്നില്ല എന്നതാണു് വാസ്തവം. ഇതിന്റെയൊക്കെ പിന്നില്‍
പ്രവര്‍ത്തിച്ച ഒരു വ്യക്തി സ്വന്തം പിഴവുകള്‍ തിരിച്ചറിഞ്ഞു്
തിരുത്തുവാന്‍ തയ്യാറാവേണ്ടതാണു്. സ്വന്തം തെറ്റുകള്‍ ഏറ്റുപറയാനുള്ള
ബുദ്ധിപരമായ സത്യസന്ധത കാണിക്കുകയെങ്കിലും വേണം.

മലയാളഭാഷ സ്വന്തം അധികാരം ഉപയോഗിച്ചു്  തോന്നുംപടി
അട്ടിമറിക്കാനുള്ളതാണെന്ന ധാരണയുള്ളവര്‍ക്കു് മാനസാന്തരം
വരുത്താനായിരുന്നു മുഖ്യാതിഥിയാക്കിയതെങ്കില്‍ ആ നിഷ്കളങ്കത,
സമകാലികകേരളത്തിലെ അത്യപൂര്‍വ്വമായ പ്രതിഭാസമായി പരിഗണിക്കാനാണു് ഞാന്‍
ഇഷ്ടപ്പെടുന്നതു്.

ഡോ.മഹേഷ് മംഗലാട്ട്



-- 
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth


More information about the discuss mailing list