[smc-discuss] Typewriter Malayalam keyboard layout

Sebin Jacob sebinajacob at gmail.com
Wed Sep 22 23:51:07 PDT 2010


>
> പുതിയ വിന്യാസത്തില്‍ വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ ഇവയാണു്.
>
> ൧. അ ടൈപ്പ് ചെയ്ത ശേഷം ദീര്‍ഘം ടൈപ്പ് ചെയ്താല്‍ ആ ലഭിക്കും. ഇതു് ശരിയായ
> രീതിയല്ലെങ്കിലും സിഡാക്‍ വികസിപ്പിച്ച ആസ്കിയിലുള്ള റെമിങ്ടണ്‍ കീബോര്‍ഡില്‍
> ഇങ്ങനെയൊരു സൌകര്യം ലഭ്യമായിരുന്നതിനാല്‍ അതു പുനഃസ്ഥാപിക്കുകയാണു് ചെയ്തതു്.
> ഇതിന്റെ ചുവടുപിടിച്ചു് ചെയ്ത മറ്റൊരു മാറ്റം ഇ+ീ=ഈ, ഉ+ൂ=ഊ, എ+േ=ഏ,ഒ+ാ=ഓ
> എന്നിങ്ങനെകൂടി സെറ്റ് ചെയ്തതാണു്. ആ, ഈ, ഊ, ഏ, ഓ എന്നിവ നേരിട്ട് ടൈപ്പ്
> ചെയ്യാനുള്ള സൌകര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണു് ഈ അധികസൌകര്യം
> ലഭ്യമാക്കിയിരിക്കുന്നതു്.
>
സിഡാക്‍ കീബോര്‍ഡിലെ മറ്റുചില വൈചിത്ര്യങ്ങള്‍ കൂടി ശ്രദ്ധയില്‍പെട്ടു.
അതനുസരിച്ചു് ഇത്രയും കൂടി ചേര്‍ക്കുന്നു.
എ+ാ = ഏ, ഇ + ാ = ഈ , ഉ + ാ = ഊ

(ഇങ്ങനെയും വ്യാകരണമാകാം എന്നുകണ്ടുപിടിച്ചവനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍
വെടിവച്ചുകൊന്നേനെ.)



> ൨. ലയുടെ ചില്ലും (ല്‍) ഉകാരത്തിന്റെ ചിഹ്നവും (ു) ചേര്‍ത്താല്‍ ഌ ലഭിക്കും.
> ഇതുതന്നെ, ഊവിന്റെ (ൂ) ചിഹ്നമായാല്‍ ൡ ലഭിക്കും.
>
> ൩. ഋവിനൊപ്പം ഉകാരത്തിന്റെ ചിഹ്നം (ു) ചേര്‍ത്താല്‍ ൠ ലഭിക്കും.
>
> ൪. "ഫ"യുടെ ഒപ്പം വിസര്‍ഗ്ഗം ചേര്‍ത്താല്‍ പ്രശ്ലേഷം (ഽ) ലഭിക്കും.
>
> ൫. ൌ ചിഹ്നം യഥാസ്ഥാനത്തു തന്നെ ലഭിക്കുന്നതു കൂടാതെ ലിപി പരിഷ്കരണത്തിനു്
> ശേഷമുള്ള ൗ ചിഹ്നവും കൂടി പുതിയ ലേഔട്ടില്‍ ചേര്‍ത്തു. ഇതു് ഇംഗ്ലീഷ്
> കീബോര്‍ഡിലെ അധികചിഹ്നത്തിന്റെ സ്ഥാനത്താണു് ലഭ്യമാക്കിയിരിക്കുന്നതു്.
>
> ഇതിത്രയും പുതുതായി കൂട്ടിച്ചേര്‍ത്തവയാണു്.
>

പുതുക്കിയ കീബോര്‍ഡ് ഇതോടൊപ്പം. /usr/share/m17n എന്ന ഫോള്‍ഡറില്‍ ഇതു്
ചേര്‍ത്ത ശേഷം ലോഗൌട്ട് ചെയ്തു് റീലോഗിന്‍ ചെയ്യുക. എന്നിട്ടു് ടെസ്റ്റ്
ചെയ്യുക.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100923/b0b670d1/attachment-0003.htm>


More information about the discuss mailing list