[smc-discuss] എങ്ങനെ `ങ്ങ`

V. Sasi Kumar sasi.fsf at gmail.com
Fri Apr 15 19:45:53 PDT 2011


 വിഷയവുമായി ബന്ധമില്ലെങ്കിലും ചര്‍ച്ചയുടെ തുടര്‍ച്ചയെന്ന നിലയ്ക്കു്
മറ്റൊരു പഴയ രീതിയുടെ കാര്യം ചോദിക്കട്ടെ. പണ്ടു് ര്‍ എന്ന ചില്ലിനെ
സൂചിപ്പിക്കാന്‍ അക്ഷരത്തിന്റെ മുകളില്‍ ഒരു 'ഗോപി' ചിഹ്നം ഇടുന്ന
പതിവുണ്ടായിരുന്നു. ഉദാഹരണത്തിനു് തുടര്‍ച്ച എന്നെഴുതാനായി തുടച്ച
എന്നെഴുതിയിട്ടു് ച്ചയുടെ മുകളിലായി ഗോപി ചിഹ്നം ഇടുന്ന പതിവുണ്ടായിരുന്നു.
ഇതു് എഴുത്തിലും അച്ചടിയിലും ഉണ്ടായിരുന്നു എന്നാണു് ഓര്‍മ്മ. ഇതു് ലിപി
പരിഷ്ക്കരണ സമയത്തു് ഇല്ലാതായതാവാം. പഴയ കൃതികള്‍ OCR ചെയ്യുമ്പോള്‍ ഇതു്
ആവശ്യമായി വരില്ലേ? ഇതെക്കുറിച്ചുള്ള വിദഗ്ദ്ധാഭിപ്രായം എന്താണു്? മുമ്പു
പറഞ്ഞ ലിപിരൂപങ്ങളെക്കുറിച്ചുള്ള വിക്കി ഉണ്ടാകുമ്പോള്‍ ഇതും
കണക്കിലെടുക്കണമെന്നു തോന്നുന്നു.
 
 ശശി
-- 
V. Sasi Kumar
Free Software Foundation of India
Blog: http://swatantryam.blogspot.com




More information about the discuss mailing list