[smc-discuss] എങ്ങനെ `ങ്ങ`
manoj k
manojkmohanme03107 at gmail.com
Fri Apr 15 20:05:27 PDT 2011
കാര്‍ത്തിക എന്നത് സമാനരീതിയില്‍ ഇപ്പോഴും പലയിടത്തും ഉപയോഗിച്ച് കാണുന്നുണ്ട്.
2011, ഏപ്രില്‍ 16 8:15 രാവിലെ ന്, V. Sasi Kumar <sasi.fsf at gmail.com> എഴുതി:
> വിഷയവുമായി ബന്ധമില്ലെങ്കിലും ചര്‍ച്ചയുടെ തുടര്‍ച്ചയെന്ന നിലയ്ക്കു്
> മറ്റൊരു പഴയ രീതിയുടെ കാര്യം ചോദിക്കട്ടെ. പണ്ടു് ര്‍ എന്ന ചില്ലിനെ
> സൂചിപ്പിക്കാന്‍ അക്ഷരത്തിന്റെ മുകളില്‍ ഒരു 'ഗോപി' ചിഹ്നം ഇടുന്ന
> പതിവുണ്ടായിരുന്നു. ഉദാഹരണത്തിനു് തുടര്‍ച്ച എന്നെഴുതാനായി തുടച്ച
> എന്നെഴുതിയിട്ടു് ച്ചയുടെ മുകളിലായി ഗോപി ചിഹ്നം ഇടുന്ന പതിവുണ്ടായിരുന്നു.
> ഇതു് എഴുത്തിലും അച്ചടിയിലും ഉണ്ടായിരുന്നു എന്നാണു് ഓര്‍മ്മ. ഇതു് ലിപി
> പരിഷ്ക്കരണ സമയത്തു് ഇല്ലാതായതാവാം. പഴയ കൃതികള്‍ OCR ചെയ്യുമ്പോള്‍ ഇതു്
> ആവശ്യമായി വരില്ലേ? ഇതെക്കുറിച്ചുള്ള വിദഗ്ദ്ധാഭിപ്രായം എന്താണു്? മുമ്പു
> പറഞ്ഞ ലിപിരൂപങ്ങളെക്കുറിച്ചുള്ള വിക്കി ഉണ്ടാകുമ്പോള്‍ ഇതും
> കണക്കിലെടുക്കണമെന്നു തോന്നുന്നു.
>
> ശശി
> --
> V. Sasi Kumar
> Free Software Foundation of India
> Blog: http://swatantryam.blogspot.com
ഈ *ങ്ങ* പ്രശ്നം ഫോണ്ട് ഉണ്ടാകുന്നവരുടേയും അതു ഉപയോഗിക്കുന്നവരുടേയും
സ്വാതന്ത്രത്തില് കവിഞ്ഞ് സാങ്കേതികമായും വല്ല പ്രശ്നമുണ്ടോ ?
രണ്ടിന്റേയും യൂണീക്കോഡ് Character encoding ഒന്നല്ലേ !
സ്വതന്ത്രമായ ഒരു ഫോണ്ടില്‍ 'ങ്ങ' പ്രശ്നം ആയി വരുകയാണെങ്കില്‍ അത് ഫോര്‍ക്ക്
ചെയ്ത് നമുക്ക്/ഉപയോക്താവിന് അത് ഇഷ്ടമുള്ളരീതിയില്‍ മാറ്റാമല്ലോ.
Manoj.K/മനോജ്.കെ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110416/253a063f/attachment-0003.htm>
More information about the discuss
mailing list