[smc-discuss] എങ്ങനെ `ങ്ങ`
Santhosh Thottingal
santhosh.thottingal at gmail.com
Fri Apr 15 20:48:38 PDT 2011
2011/4/16 V. Sasi Kumar <sasi.fsf at gmail.com>:
> വിഷയവുമായി ബന്ധമില്ലെങ്കിലും ചര്‍ച്ചയുടെ തുടര്‍ച്ചയെന്ന നിലയ്ക്കു്
> മറ്റൊരു പഴയ രീതിയുടെ കാര്യം ചോദിക്കട്ടെ. പണ്ടു് ര്‍ എന്ന ചില്ലിനെ
> സൂചിപ്പിക്കാന്‍ അക്ഷരത്തിന്റെ മുകളില്‍ ഒരു 'ഗോപി' ചിഹ്നം ഇടുന്ന
> പതിവുണ്ടായിരുന്നു. ഉദാഹരണത്തിനു് തുടര്‍ച്ച എന്നെഴുതാനായി തുടച്ച
> എന്നെഴുതിയിട്ടു് ച്ചയുടെ മുകളിലായി ഗോപി ചിഹ്നം ഇടുന്ന പതിവുണ്ടായിരുന്നു.
> ഇതു് എഴുത്തിലും അച്ചടിയിലും ഉണ്ടായിരുന്നു എന്നാണു് ഓര്‍മ്മ. ഇതു് ലിപി
> പരിഷ്ക്കരണ സമയത്തു് ഇല്ലാതായതാവാം. പഴയ കൃതികള്‍ OCR ചെയ്യുമ്പോള്‍ ഇതു്
> ആവശ്യമായി വരില്ലേ? ഇതെക്കുറിച്ചുള്ള വിദഗ്ദ്ധാഭിപ്രായം എന്താണു്? മുമ്പു
> പറഞ്ഞ ലിപിരൂപങ്ങളെക്കുറിച്ചുള്ള വിക്കി ഉണ്ടാകുമ്പോള്‍ ഇതും
> കണക്കിലെടുക്കണമെന്നു തോന്നുന്നു.
രേഫം എന്ന അക്ഷരത്തെക്കുറിച്ചാണു് ശശി സാര്‍ പറയുന്നതു്. ഈ രീതിയില്‍ ര്,
ര്‍ എന്നിവ എഴുതുന്നതു് വളരെ വ്യാപകമായിത്തന്നെ ഇന്നും കാണാം.
തിരഞ്ഞെടുപ്പു് സമയത്തു് കണ്ട എത്രയോ ചുവരെഴുത്തുകളില്‍ സ്ഥാനാര്‍ത്ഥി
എന്നതു് രേഫം ഉപയോഗിച്ചെഴുതിയിരിക്കുന്നതു് ഞാന്‍ കണ്ടു. ലിപി പരിഷ്കാരം
അച്ചടിയെ ബാധിച്ചത്ര കൈയെഴുത്തിനെ ബാധിച്ചിട്ടില്ല എന്നതാണെന്റെ
നിരീക്ഷണം.
യുണിക്കോഡ് രേഫത്തിനെ പ്രത്യേക അക്ഷരമായി പരിഗണിച്ചു്, പുതിയ കോഡ്
പോയിന്റ് കൊടുത്തിട്ടുണ്ടു്. ഇതു നമ്മള്‍ വളരെ എതിര്‍ത്തതാണു്.
എഴുത്തുരീതിയിലെ ഒരു ശൈലിയായി കണക്കാക്കി ഫോണ്ടു് ഡിസൈനര്‍മാര്‍ക്കു്
വിട്ടുകൊടുക്കണം എന്നതാണു് നമ്മള്‍ പറഞ്ഞതു്. പ്രത്യേക കോഡ് പോയിന്റ്
വന്നതുകൊണ്ടു് രേഫമില്ലാത്ത സ്ഥാനാര്‍ത്ഥിയും , രേഫമുള്ള
സ്ഥാനാര്‍ത്ഥിയും രണ്ടു പേരായി. ഒരു ഭാര്യ രണ്ടു ഭാര്യമാരായി.
കെവിന്‍ ഇതിനെപ്പറ്റി എഴുതിയതു് ഇവിടെ:
http://kevinsiji.wordpress.com/what-reph-should-be/
If the font supports Repha <RA><VIRAMA><CONSONANT | CONJUNCT>
=> <REPH (CONSONANT | CONJUNCT)>
fallback (if the font not supports repha) <RA><VIRAMA><CONSONANT |
CONJUNCT> => <RA><VIRAMA><ZWJ><CONSONANT |
CONJUNCT> => <CHILLU RA><CONSONANT | CONJUNCT>
ps: MALAYALAM SIGN CANDRABINDU എന്ന പുതിയ അക്ഷരം മലയാളത്തില്‍ വരാന്‍
പോകുന്നു എന്നെല്ലാവരും അറിഞ്ഞുകാണുമല്ലോ? കല്പാത്തിയിലെ ഒരു
പ്രസ്സുകാര്‍ ഒരു പുസ്തകത്തില്‍ മലയാളം അക്ഷരങ്ങളുടെ കൂടെ ദേവനാഗരി
ലിപിയിലെ ചന്ദ്രബിന്ദു - ँ അച്ചടിച്ചു എന്നതാണു് തെളിവു്.
-Santhosh
More information about the discuss
mailing list