[smc-discuss] English Malayalam Dictionary - Firefox extension
Dr.Mahesh Mangalat
mangalat at yahoo.com
Mon Apr 18 06:55:32 PDT 2011
നന്ദി, സന്തോഷ്.
ഞാന്‍ നോക്കിയ ഒരു വാക്കിനും അര്‍ത്ഥം ലഭ്യമല്ല.
ഇത് മെച്ചപ്പെടുത്താനെന്താണ് ചെയ്യേണ്ടത്?
Dr.Mahesh Mangalat,Dept. of Malayalam,M.G.Govt. Arts College,NEW MAHE. 673 311. India.
Mangalat,S.K.B.S.Road,MAHE.673 310.India. www.mangalat.org
--- On Mon, 4/18/11, Santhosh Thottingal <santhosh.thottingal at gmail.com> wrote:
From: Santhosh Thottingal <santhosh.thottingal at gmail.com>
Subject: [smc-discuss] English Malayalam Dictionary - Firefox extension
To: "Discussion list of Swathanthra Malayalam Computing" <discuss at lists.smc.org.in>
Date: Monday, April 18, 2011, 11:51 AM
നമ്മുടെ ഇംഗ്ളീഷ് മലയാളം നിഘണ്ടു ഫയര്‍ഫോക്സില്‍ ഉപയോഗിക്കുന്നതെങ്ങനെ
എന്നു http://wiki.smc.org.in/Dictionary പേജില്‍ ചേര്‍ത്തിട്ടുണ്ടു്.
ഇംഗ്ലീഷ് മലയാളം നിഘണ്ടു ഒരു ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ രൂപത്തിലും
നിങ്ങള്‍ക്കുപയോഗിക്കാം. ഏതെങ്കിലും വെബ് പേജിലെ ഒരു വാക്കിന്റെ
അര്‍ത്ഥമറിയാന്‍ ആ വാക്കു് തിരഞ്ഞെടുത്തു്, റൈറ്റ് ക്ലിക്ക് ചെയ്തു്
Lookup "<your word>" എന്ന മെനു ക്ലിക്കു ചെയ്താല്‍ മതി. ഈ സൌകര്യം
സജ്ജീകരിക്കുന്ന വിധം താഴെക്കൊടുത്തിരിക്കുന്നു.
1. എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക:
http://downloads.mozdev.org/dict/dict-0.6.81.xpi എന്ന ലിങ്കു്
ഫയര്‍ഫോക്സില്‍ തുറക്കുക. ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അനുവാദം കൊടുക്കുക.
ഇന്‍സ്റ്റാളേഷനു ശേഷം ഫയര്‍ഫോക്സ് അടച്ചു തുറക്കുക.
2. ഒരു പുതിയ ടാബ് എടുത്ത്, അഡ്രസ് ആയി "about:config" എന്നു ടൈപ്പു
ചെയ്യുക. കിട്ടുന്ന പേജില്‍ filter എന്നതിനു്
"extensions.dict.defaultserver" എന്നുകൊടുക്കുക.
3. extensions.dict.defaultservername എന്നതെടുത്തു് അതിനെ
silpa.org.in എന്നാക്കുക.
4. extensions.dict.defaultserverport എന്നതു് 2628 ആണെന്നുറപ്പുവരുത്തുക.
ഇത്രയും ചെയ്തുകഴിഞ്ഞാല്‍ എക്സ്ടന്‍ഷന്‍ ഉപയോഗസജ്ജമായി. ഏതെങ്കിലും
വാക്കു തെരഞ്ഞെടുത്തു്, Lookup എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ഒരു
പുതിയ ജാലകം തുറന്നു് ആ വാക്കിന്റെ അര്‍ത്ഥം കാണിക്കുന്നതാണു്.
നിലവില്‍ 3 നിഘണ്ടുക്കളില്‍ നിന്നാണു് ഒരു വാക്കിന്റെ അര്‍ത്ഥം കാണിക്കുക.
1.മലയാളം അര്‍ത്ഥം, 2.ഹിന്ദി അര്‍ത്ഥം, 3.ഇംഗ്ലീഷില്‍ തന്നെയുള്ള അര്‍ത്ഥം
നന്ദി
സന്തോഷ് തോട്ടിങ്ങല്‍
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss at lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110418/b9c3d6ee/attachment-0003.htm>
More information about the discuss
mailing list