[smc-discuss] English Malayalam Dictionary - Firefox extension

Santhosh Thottingal santhosh.thottingal at gmail.com
Tue Apr 19 08:41:28 PDT 2011


2011/4/18 Dr.Mahesh Mangalat <mangalat at yahoo.com>
>
> നന്ദി, സന്തോഷ്.
> ഞാന്‍ നോക്കിയ ഒരു വാക്കിനും അര്‍ത്ഥം ലഭ്യമല്ല.
>
> ഇത് മെച്ചപ്പെടുത്താനെന്താണ് ചെയ്യേണ്ടത്?

കേരള സര്‍ക്കാറിന്റെ സ്വതന്ത്ര നിഘണ്ടു ആണു് മലയാളത്തില്‍ പകര്‍പ്പവകാശ
പ്രശ്നങ്ങളില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒരേ ഒരു നിഘണ്ടു
[http://malayalam.kerala.gov.in/index.php/Dictionary]. മലയാളം
വിക്ഷ്ണറി സ്വതന്ത്ര നിഘണ്ടുവാണെങ്കിലും വിക്ഷ്ണറിയുടെ സൈറ്റില്‍
പോയിത്തന്നെ [http://ml.wiktionary.org] വായിക്കാനേപറ്റൂ(api
limitations). സര്‍ക്കാര്‍ പുറത്തുവിട്ട ഈ നിഘണ്ടു വളരെ ചെറുതാണു്.
പതിനായിരത്തോളം വാക്കേ ഇതിലുള്ളൂ. സ്വതന്ത്ര ലൈസന്‍സോടെ ഈ നിഘണ്ടു
വിപുലീകരിക്കുന്നതിനോ, നിലവിലുള്ള മറ്റു ബൃഹത് നിഘണ്ടുക്കള്‍
സ്വതന്ത്രമാക്കുന്നതിനോ ഉള്ള സഹായങ്ങളെ സ്വാഗതം ചെയ്യുന്നു.

സര്‍ക്കാറിന്റെ "ഭാഷാമിത്രം" മലയാളം കമ്പ്യൂട്ടിങ്ങ് ടൂളുകള്‍
(http://tools.malayalam.kerala.gov.in/ ) സ്വതന്ത്രമാക്കാന്‍ കുറേ
കാലമായി നമ്മള്‍ ആവശ്യപ്പെടുന്നതാണു്. നടന്നിട്ടില്ല.
സീഡാക്കിന്റെ http://www.malayalamresourcecentre.org/mrc/dictionary/index.html
എന്ന സൈറ്റിലുള്ള നിഘണ്ടു സ്വതന്ത്രമാക്കാന്‍
ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവരതിനു തയ്യാറല്ല.



Thanks
Santhosh Thottingal


More information about the discuss mailing list