[smc-discuss] SMC യുടേത് അപക്വമായ നിലപാട് എന്ന് ആരോപണം.

Ranjith S ranjith.sajeev at gmail.com
Sat Feb 26 22:42:24 PST 2011


ഈ കൂട്ടായ്മയെ കുറിച്ചു് ഈ വേദിയിലറിയിക്കാതെ ആരും സംസാരിക്കരുതു് എന്നു്
ആഗ്രഹിക്കുന്നവരാകാം നമ്മളില്‍ പലരും. എന്നാല്‍ അത്തരമൊരു വ്യവസ്ഥ
നടപ്പിലാക്കുന്നതു് പ്രായോഗികമല്ലെന്നു് മാത്രമല്ല, നമ്മുടെ പ്രവര്‍ത്തനം
വ്യാപിപ്പിക്കുന്നതിനു് സഹായകവുമല്ല.

ആരെങ്കിലും സംസാരിച്ചാല്‍ അതിനുമുന്‍പോ ശേഷമോ ഈ വേദിയില്‍ അറിയിക്കുന്നത്
നല്ലകാര്യമല്ലേ?

അതുവഴി ഈ വേദിയിലുള്ള മറ്റുള്ളവര്‍ക്കും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു്
(എസു് എം സി) യെപ്പറ്റി പരാമര്‍ശിക്കുന്ന ഇടങ്ങളെപ്പറ്റിയും അവിടെ നടക്കുന്ന
ചര്‍ച്ചകളെപ്പറ്റിയും അറിയാന്‍ സാധിക്കുമല്ലോ?

കൂടുതല്‍ കാര്യക്ഷമമായി ഇടപെടാനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഇത്
സഹായിക്കുകയില്ലേ?

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു് - എന്ന ഭാഷാപ്രയോഗത്തെപ്പറ്റി പറഞ്ഞാല്‍
ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. സ്വതന്ത്രമായി മലയാളം കമ്പ്യൂട്ടറില്‍
ഉപയോഗിക്കുക എന്നോ?
മലയാളം കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നതിനെ ആരെങ്കിലും തടയാന്‍ തുനിയുമോ?
അതില്‍ സ്വാതന്ത്ര്യത്തിന്റെ പ്രശ്നം ഉണ്ടോ?
അപ്പോള്‍ സ്വതന്ത്രമലയാളം അസ്വതന്ത്രമലയാളം എന്നിങ്ങനെ തരം തിരിക്കാമോ?


Regards,

*Ranjith Siji*
Walking Ants Technologies
http://ranjith.zfs.in
http://walkingants.com

Chat Google Talk: ranjith.sajeev Skype: ranjith.sajeev
Contact Me [image: Linkedin] <http://in.linkedin.com/in/ranjithsiji>[image:
Facebook] <http://facebook.com/ranjithsiji>[image:
Flickr]<http://flickr.com/photos/ranjithsiji>[image:
Twitter] <http://twitter.com/ranjithsiji>[image:
DeviantART]<http://ranjithsiji.deviantart.com/>[image:
Slideshare] <http://www.slideshare.net/ranjithsiji>[image:
del.icio.us]<http://delicious.com/ranjithsiji>[image:
Google Buzz] <http://www.google.com/profiles/ranjith.sajeev>





2011/2/27 Santhosh Thottingal <santhosh.thottingal at gmail.com>

> 2011/2/27 Anilkumar KV <anilankv at gmail.com>:
> > പ്രീയപ്പെട്ട കൂട്ടുകാരെ,
> > അതേ സമയം. "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു് " എന്നതു്  മൂന്നു് വാക്കുകള്‍
> > ചേര്‍ന്ന, ഒരു പ്രവര്‍ത്തനത്തെ കുറിക്കുന്ന ഒരു ഭാഷാപ്രയോഗം കൂടിയാണു്.
> നമ്മുടെ
> > കൂട്ടായ്മയെ സൂചിപ്പിക്കന്നതു് പോലെ തന്നെ, നമ്മളടക്കം നടത്തുന്ന
> > പ്രവര്‍ത്തനത്തെ സൂചിപ്പിക്കാനും, ഈ ഭാഷാപ്രയോഗത്തെ മലയാളികള്‍
> ഉപയോഗിക്കുന്നു.
> > എന്നാല്‍ "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു്" എന്നതു് നമ്മുടെ കൂട്ടായ്മയെ
> > സൂചിപ്പിക്കുവാന്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളുവെന്ന നിലപാടു്, ആ
> > ഭാഷാപ്രയോഗത്തെ കുത്തകവല്‍ക്കരിക്കാനുള്ള മനോഭാവമാണു്. സന്തോഷും, ജോസഫു്
> > തോമസും നടത്തിയ കത്തിടപാടില്‍ അത്തരമൊരു അപക്വമായ നിലപാടാണു് സന്തോഷു്
> > സ്വീകരിച്ചിരിക്കുന്നതു്.  അതു് "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു്"
> > മുന്നോട്ടു് വെക്കുന്ന സന്ദേശത്തിനു് വിരുദ്ധമാണു്.
>
> ഒരിക്കലുമല്ല. smc യെന്നല്ല, ഏതൊരു പ്രൊജക്ടും ഒരു പേരു
> സ്വീകരിക്കുന്നതു് അതിന്റെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട
> വാക്കുകളുപയോഗിച്ചാണു്. 2002 ല്‍ ബൈജു ഈ പേരു് ഉപയോഗിച്ചു് കൂട്ടായ്മ
> തുടങ്ങിയപ്പോള്‍ ഈ പേരു് അനന്യമായിരുന്നു. മലയാളം കമ്പ്യൂട്ടിങ്ങ് എന്നതു
> തന്നെ ആളുകള്‍ കേട്ടു തുടങ്ങാത്ത കാലം , 8 വര്‍ഷങ്ങള്‍ക്കു ശേഷം ,
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്നതു് ഒരു "പ്രവര്‍ത്തനത്തെ
> സൂച്ചിപ്പിക്കുന്ന വാക്ക്"  ആയി തോന്നിത്തുടങ്ങിയെങ്കില്‍ അതു് smc യുടെ
> വിജയമാണു്.  അതിന്റെ ജനകീയതയെയാണു് സൂചിപ്പിക്കുന്നതു്. ഇവിടെ കൌതുകകരമായ
> ഒരു കാര്യം അനില്‍ അല്ലെങ്കില്‍ dakf ആണു് ഈ പേരു്  ആ അര്‍ത്ഥത്തില്‍
> ഉപയോഗിക്കാന്‍ ശ്രമിക്കുന്നതു്. ഇതിനുമുമ്പു് സര്‍ക്കാറിന്റെ മലയാളം
> കമ്പ്യൂട്ടിങ്ങ് പരിപാടി പോലും ഈ പേരു് ഒരിക്കലും ഉപയോഗിച്ചിട്ടില്ല.
>
> പേരു് കുത്തകവത്കരിക്കുക എന്നതൊക്കെ വളരെ ബാലിശമായ ആരോപണമാണു്.
> വിജയകരമായ ഒരു പ്രൊജക്ടിന്റെ പേരു് , 8 വര്‍ഷത്തിനു ശേഷം ,  വേറെ
> രീതിയില്‍ കുറച്ചു പേര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുകയും ആ പ്രൊജക്ടിന്റെ
> ഐഡന്റിറ്റിയെ ലഘൂകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതു് നല്ല കാര്യമായി
> എനിക്കു തോന്നുന്നില്ല. പ്രത്യേകിച്ചും വര്‍ഷങ്ങളായി ഈ വേദിയിലുള്ള
> അനില്‍ അതിനു് ഇപ്പോള്‍ തുനിയുന്നതിന്റെ കാരണവും എനിക്കു
> മനസ്സിലാവുന്നില്ല.
>
> പ്രൊജക്ടിന്റെ പേരു സംരക്ഷിക്കുന്നതും  , പ്രൊജക്ടു് മുന്നോടു
> വെയ്ക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആശയവും വിരുദ്ധമാകന്നു എന്ന
> അനിലിന്റെ കണ്ടുപിടിത്തം തമാശയായേ എനിക്കു കാണാന്‍ കഴിയുന്നുള്ളൂ.
> കുത്തകവത്കരണമല്ല, പ്രൊജക്ടിന്റെ ഐഡന്റിറ്റിയും, ഞാന്‍ smc  അംഗം  എന്ന
> ഓരോ അംഗത്തിന്റെയും അഭിമാനത്തിന്റെയും സംരക്ഷണം. അതുമാത്രം.
> അതംഗീകരിക്കാന്‍ അനിലിനാവുന്നില്ലെങ്കില്‍ വളരെ ഖേദകരമാണു്.
>
> > ഈ കൂട്ടായ്മയുമായി, പ്രവര്‍ത്തിക്കുന്ന നമ്മളോരുത്തരും അറിഞ്ഞോ, അറിയാതേയോ
> > സ്വീകരിക്കുന്ന ഇത്തരം അപക്വമായ നിലപാടുകള്‍ നമ്മുടെ കൂട്ടായ്മയുടെ
> > നിലപാടാകേണ്ടതില്ല. നമ്മുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താനും,
> > നമ്മളോരുത്തതിലുമുണ്ടായേക്കാവുന്ന, തെറ്റായ പ്രവണതകളെ മാറ്റിയെടുക്കാനും,
> > ഭാഷാ, വൈജ്ഞാനിക, സാംസ്കാരിക, സാമൂഹ്യരംഗങ്ങളില്‍ ഇടപെടുന്ന ധാരാളംപേര്‍ ഈ
> > കൂട്ടായ്മയിലേക്കു് കടന്നുവരണം. അതിനുള്ള സന്ദേശമാണു് ഞാന്‍ കോട്ടയത്തെ
> > പ്രസ്തുത പരിപാടിയില്‍ കൊടുത്തതു്.
> >
> > ഈ കൂട്ടായ്മയെ കുറിച്ചു് ഈ വേദിയിലറിയിക്കാതെ ആരും സംസാരിക്കരുതു് എന്നു്
> > ആഗ്രഹിക്കുന്നവരാകാം നമ്മളില്‍ പലരും. എന്നാല്‍ അത്തരമൊരു വ്യവസ്ഥ
> > നടപ്പിലാക്കുന്നതു് പ്രായോഗികമല്ലെന്നു് മാത്രമല്ല, നമ്മുടെ പ്രവര്‍ത്തനം
> > വ്യാപിപ്പിക്കുന്നതിനു് സഹായകവുമല്ല. അത്തരമൊരു വ്യവസ്ഥ ഈ
> > കൂട്ടായ്മയ്ക്കുണ്ടെന്നു് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരതു്
> > പുനഃപരിശോധിക്കേണ്ടതാണു്.
>
> smc യെക്കുറിച്ചു് ഈ വേദിയിലറിയാതെ ആരും സംസാരിക്കരുതു് എന്ന രീതിയില്‍
> എന്തിനാണു് വ്യാഖ്യാനിക്കുന്നതു്?  അങ്ങനെയല്ല പറയുന്നതു്. പൊതു
> വേദികളില്‍ (സ്വകാര്യവേദികളിലല്ല), smc എന്ന പ്രൊജക്ടിനെ
> പ്രതിനിധീകരിച്ചു്, അല്ലെങ്കില്‍ smc എന്ന പ്രൊജക്ടിനെക്കുറിച്ചു്
> സംസാരിക്കുമ്പോള്‍ ഈ വേദിയിലറിയിക്കണം എന്നാണു് പറഞ്ഞതു്. അതു് ഇതുവരെ
> അനിലിനു മാത്രമേ പ്രായോഗികമല്ലാതിരുന്നിട്ടുള്ളൂ. ഇത്തരം പരിപാടികള്‍
> വല്ലപ്പോഴും നടക്കുന്നതാണു്. കുറഞ്ഞതു് ഒരാഴ്ച മുമ്പെങ്കിലും
> തയ്യാറെടുപ്പും അറിയിപ്പും ഒക്കെ കഴിഞ്ഞിരിക്കും. അനുവാദത്തിനു
> വേണ്ടിയല്ല ഇവിടെ അറിയിക്കണമെന്നു പറയുന്നതു്. ആ പരിപാടിയില്‍ കൂടുതല്‍
> ആളുകളെ എത്തിക്കാനും, അതിനെ വിജയകരമാക്കാനും ആണു്. കൂടാതെ ഒരു സാമാന്യ
> മര്യാദയും. ഇതു് പ്രായോഗികമല്ലെന്നും പ്രവര്‍ത്തനം
> വ്യാപിപ്പിക്കുന്നതിനു് സഹായകരമാവില്ലെന്നും പറയുന്നതു് എന്തു
> യുക്തിയാണു്?
>
> > അതേസമയം തന്നെ, നമ്മുടെ കൂട്ടായ്മയെ അടിസ്ഥാനരഹിതമായി
> > അപകീര്‍ത്തിപ്പെടുത്തുവാന്‍ എതെങ്കിലും ഭാഗത്തുനിന്നും ശ്രമമുണ്ടായാല്‍
> > നമ്മളതിനെ കൂട്ടായി ചെറുത്തു് തോല്‍പ്പിക്കേണ്ടതാണു്.
>
> ഈ വിഷയത്തെക്കുറിച്ചു് ഈ ലിസ്റ്റില്‍ ചര്‍ച്ച നടന്നപ്പോള്‍
> മിണ്ടാതിരുന്നു് , dakf പ്രസിഡന്റ് ഞാനുന്നയിച്ച ആവശ്യം അംഗീകരിക്കുകയും
> dakf മെയിലിങ്ങ് ലിസ്റ്റില്‍ പറയുകയും ചെയ്ത ശേഷം, ഒരു പൊതു വേദിയില്‍
> smc യെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതു് അനിലാണു്.
> ഇക്കാര്യത്തില്‍ , ഞാനുന്നയിച്ച ആവശ്യത്തില്‍ എന്തെങ്കിലും അഭിപ്രായ
> ഭിന്നത അനിലിനുണ്ടായിരുന്നെങ്കില്‍ ഈ വേദിയില്‍ ഉന്നയിക്കാമായിരുന്നു,
> dakf ല്‍ പറയാമായിരുന്നു. വ്യക്തിപരമായി എന്നെ പരിചയമുള്ളതുകൊണ്ടു്
> എന്നോടു നേരിട്ടു പറയാമായിരുന്നു. ഇതൊന്നും ചെയ്യാതെ ഒരു പൊതുവേദിയില്‍
> അപകീര്‍ത്തിപ്പെടുത്തുന്ന പ്രസംഗം നടത്തിയതു് അനിലാണു്.
> ഇതാണോ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹങ്ങളുടെ പ്രവര്‍ത്തനങ്ങളൊക്കെ
> അറിയുന്ന അനിലിന്റെ നിലപാടു്? ഇതിനെ അപക്വം എന്നെന്തുകൊണ്ടു്
> വിശേഷിപ്പിച്ചുകൂടാ?
>
> എന്തൊക്കെ പരിമിതികളാണു് smc  യ്ക്കുള്ളതു്? എന്തുകൊണ്ടു് അനില്‍ അതു് ഈ
> വേദിയില്‍ പറയുന്നില്ല? എന്തുകൊണ്ടു് നമുക്കൊരുമിച്ച അവ പരിഹരിക്കാന്‍
> ശ്രമിച്ചുകൂടാ?  ഇതൊക്കെ ഇവിടെപ്പറയാതെ പൊതുവേദിയില്‍ മാത്രം
> പറയുന്നതുകൊണ്ടു് അനിലിനെന്തു ഗുണമാണുള്ളതു്?
>
> കോട്ടയത്തെ പരിപാടിയില്‍ അനില്‍ പ്രസംഗിച്ചതു് smc യുടെ പരിമിതികളെയും
> "അപക്വമായ" നിലപാടിനെക്കുറിച്ചോ അതോ നമ്മുടെ നേട്ടങ്ങളെക്കുറിച്ചും ഈ
> വേദിയിലേക്കു് കൂടുതല്‍ വരേണ്ടതിനെക്കുറിച്ചോ? ഇനിയും ജനകീയമാവേണ്ട ഒരു
> കൂട്ടായ്മയെക്കുറിച്ചു് അതിനെ പരിചയപ്പെടുത്തുമ്പോള്‍ അനില്‍
> പ്രസംഗിക്കേണ്ടതു്  അടിസ്ഥാന രഹിതമായ ആരോപണങ്ങളോ അതോ സംഘടനയുടെ
> പ്രാധാന്യത്തെയും നേട്ടങ്ങളെക്കുറിച്ചുമോ?
>
> അനില്‍, വളരെ പക്വമായ ചര്‍ച്ചയിലൂടെ ഒരാഴ്ച മുന്നെ സമവായത്തിലെത്തിയ ഒരു
> വിഷയത്തില്‍ വീണ്ടും വിവാദമുണ്ടാക്കുന്ന പ്രസംഗം നടത്തിയതു് അനിലാണു്.
> വിലയേറിയ സമയം, അതാരുടെതായാലും , ഇതുപോലത്തെ പ്രതിലോമകരമായ
> നിലപാടുകള്‍കൊണ്ടു് പാഴാക്കരുതെന്നു് അപേക്ഷിക്കുനു. അനില്‍ വര്‍ഷങ്ങളായി
> ഈ വേദിയില്‍ നടത്തുന്ന ക്രിയാത്മകമായ ചര്‍ച്ചകളില്‍ സന്തോഷിക്കുന്ന
> ഒരാളാണു് ഞാന്‍ . അതു വീണ്ടും അതുപൊലെ തുടരുമെന്നു പ്രതീക്ഷിക്കട്ടെ.
>
> -സന്തോഷ്
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110227/3fda673c/attachment-0001.htm>


More information about the discuss mailing list