[smc-discuss] ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം

Jayadevan Raja jayadevanraja at gmail.com
Fri Feb 4 19:08:00 PST 2011


Hello Santhosh and Kevin, what is your opinion regarding the social and
technical benefits I mentioned in the previous email?

2011/2/2 Jayadevan Raja <jayadevanraja at gmail.com>

> നിലവിലുള്ള സ്റ്റാന്‍ഡേഡിന്റെ അപാകതകള്‍ വളരെ വലുതാണെങ്കില്‍, അവയെ മാറ്റാന്‍
> തീര്‍ത്തും പുതിയ ഒരു സമീപനം നല്ലതാണെങ്കില്‍, പുതിയ ഒരു സ്റ്റാന്‍ഡേഡ്
> അത്യാവശ്യം ആണല്ലൊ...
>
> യുണികോഡിന്റെ തുടക്കത്തിലെ ലക്ഷ്യങ്ങളില്‍നിന്നു് ഇപ്പോഴത്തെ അവസ്ഥ എത്ര മാറി,
> തുടക്കത്തിലെ ലക്ഷ്യങ്ങളുടെ പിഴവുകള്‍ ഏവ, മുതലായ കാര്യങ്ങള്‍
> പരിശോധിക്കണ്ടതല്ലെ?
>
>
>
> നിലവിലുള്ള യുണികോഡിന്റെ ചില പിശകുകള്‍
>
> (1) CJK ക്കും ലാറ്റിനും വളരെ ഏറെ കോംപോസിറ്റ് കാരക്റ്ററുകളുണ്ടു്. ഇവയെല്ലാം
> ഒഴിവാക്കപ്പെട്ടാല്‍, 16 ബിറ്റില്‍ എല്ലാ ലിപികളേയും ഉള്‍പ്പെടുത്താം. ലോകത്തു്
> പ്രധാന ലിപികള്‍ (Writing Systems) കുറച്ചു് നൂറുകളല്ലെ ഉള്ളൂ.
> (2) എല്ലാ കാരക്റ്ററിനും ഒരൊറ്റ യുനീക്‍ റെപ്രസന്റേഷന്‍ കൊടുത്താല്‍
> (പ്രീകംപോസ്ഡ് ഫോം ഒന്നും ഇല്ലെങ്കില്‍) ലാളിത്യം ഉണ്ടാവും
> (3) 16 ബിറ്റ് തന്നെ ആണെങ്കില്‍ ഒരു യുനീക്‍ എങ്കോഡിങ് കൊടുക്കാം. UTF8,
> UTF16LE, UTF16BE, UTF32LE, UTF32BE മുതലായ പല എങ്കോഡിങ്ങുകളുടെ ആവശ്യം
> ഉണ്ടാവില്ല. കണ്‍ഫ്യൂഷന്‍ ഒഴിവാവും.
> (4) ചരിത്രപരം ആയ തെറ്റുകളെ തിരുത്താം. ഉദാഹരണത്തിനു് 1,2,3,... ഇന്ത്യന്‍
> സംഭാവനയാണു്. ഇന്തൊ-അറബി എന്നറിയപ്പെടുന്നു. പക്ഷെ, യുണികോഡില്‍ ഇതു് ബേസിക്‍
> ലാറ്റിനാണു്! സത്യത്തില്‍ ബേസിക്‍ ലാറ്റിന്‍ ഇതല്ലെ: I, II, III, IV, V, ...?
>
>
>
> സാങ്കേതിക പ്രയോജനങ്ങള്‍
>
> (1) ഈ ലാളിത്യം ടെക്‍സ്റ്റ് കംപ്രഷന്‍ വളരെ എളുപ്പം ആക്കും.
> (2) അഡാപ്റ്റീവ് ഹാമിങ്ങ് കോഡ് ഉപയോഗിച്ചു് ടെക്‍സ്റ്റ് കംപ്രസ് ചെയ്യാനുള്ള
> ഹാര്‍ഡ്വെയറിന്റെ കോംപ്ലക്സിറ്റി കുറവായിരിക്കും.
> (3) നോണ്‍-ഇംഗ്ലീഷ് പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജ് ഡിസൈന്‍ എളുപ്പം ആവും
> (ഡിസൈന്‍-ലാളിത്യം കാരണം).
>
>
>
> സാമൂഹിക പ്രയോജനങ്ങള്‍
>
> (1) സാമൂഹിക-പ്രതിബദ്ധതയുള്ള വികേന്ദ്രീകൃത ജനാധിപത്യപര ടീം
> (2) കോര്‍പറേറ്റ് ആധിപത്യത്തില്‍നിന്നു് വിടുതല്‍
> (3) നോണ്‍-ഇംഗ്ലീഷ് പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജുകള്‍ സാധാരണക്കാര്‍ക്കു് എളുപ്പം
> ആയിരിക്കും.
>
>
>
> ഇന്‍കമിങ്ങ് ബിറ്റ്സ്ട്രിങ്ങിനെ നമുക്കു് എങ്ങിനെ വേണമെങ്കിലും
> ഇന്റര്‍പ്രെറ്റ് ചെയ്യാം. അതു് ടെക്‍സ്റ്റായൊ ഇമേജായൊ പാട്ടായൊ എങ്ങിനെ
> വേണമെങ്കിലും. നമ്മുടെ 'ഒരുകോഡ്' ടെക്‍സ്റ്റായി ഇന്റര്‍പ്രെറ്റ് ചെയ്താല്‍
> സന്തോഷേട്ടന്‍ അന്നു് പറഞ്ഞ ആ വെബ്-സൈറ്റ് ഉദാഹരണത്തില്‍ ഉള്ള ആ പ്രശ്നം
> ഉണ്ടാവില്ലല്ലൊ.
>
>
> 2011/2/2 sooraj kenoth <soorajkenoth at gmail.com>
>
> മുന്‍പ് ഒരവസരത്തില്‍ നാഗര്‍ജ്ജുനയുമായി സംസാരിച്ചപ്പോള്‍, യുണീക്കോഡിനെ
>> കുറിച്ച് എന്തോ ഒരു പരാമര്‍ശമുണ്ടായിരുന്നു. അന്ന് അദ്ദേഹം ഈ
>> പ്രശ്നത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
>>
>> --
>> Regards
>> Sooraj Kenoth
>>
>> "Be the Change You Wish to See in the World", M. K. Gandhi
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> --
> Thanking You,
> Jayadevan V
>



-- 
Thanking You,
Jayadevan V
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110204/1c613f3a/attachment-0002.htm>


More information about the discuss mailing list