[smc-discuss] ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം

Jayadevan Raja jayadevanraja at gmail.com
Wed Feb 2 19:34:00 PST 2011


നിലവിലുള്ള സ്റ്റാന്‍ഡേഡിന്റെ അപാകതകള്‍ വളരെ വലുതാണെങ്കില്‍, അവയെ മാറ്റാന്‍
തീര്‍ത്തും പുതിയ ഒരു സമീപനം നല്ലതാണെങ്കില്‍, പുതിയ ഒരു സ്റ്റാന്‍ഡേഡ്
അത്യാവശ്യം ആണല്ലൊ...

യുണികോഡിന്റെ തുടക്കത്തിലെ ലക്ഷ്യങ്ങളില്‍നിന്നു് ഇപ്പോഴത്തെ അവസ്ഥ എത്ര മാറി,
തുടക്കത്തിലെ ലക്ഷ്യങ്ങളുടെ പിഴവുകള്‍ ഏവ, മുതലായ കാര്യങ്ങള്‍
പരിശോധിക്കണ്ടതല്ലെ?



നിലവിലുള്ള യുണികോഡിന്റെ ചില പിശകുകള്‍

(1) CJK ക്കും ലാറ്റിനും വളരെ ഏറെ കോംപോസിറ്റ് കാരക്റ്ററുകളുണ്ടു്. ഇവയെല്ലാം
ഒഴിവാക്കപ്പെട്ടാല്‍, 16 ബിറ്റില്‍ എല്ലാ ലിപികളേയും ഉള്‍പ്പെടുത്താം. ലോകത്തു്
പ്രധാന ലിപികള്‍ (Writing Systems) കുറച്ചു് നൂറുകളല്ലെ ഉള്ളൂ.
(2) എല്ലാ കാരക്റ്ററിനും ഒരൊറ്റ യുനീക്‍ റെപ്രസന്റേഷന്‍ കൊടുത്താല്‍
(പ്രീകംപോസ്ഡ് ഫോം ഒന്നും ഇല്ലെങ്കില്‍) ലാളിത്യം ഉണ്ടാവും
(3) 16 ബിറ്റ് തന്നെ ആണെങ്കില്‍ ഒരു യുനീക്‍ എങ്കോഡിങ് കൊടുക്കാം. UTF8,
UTF16LE, UTF16BE, UTF32LE, UTF32BE മുതലായ പല എങ്കോഡിങ്ങുകളുടെ ആവശ്യം
ഉണ്ടാവില്ല. കണ്‍ഫ്യൂഷന്‍ ഒഴിവാവും.
(4) ചരിത്രപരം ആയ തെറ്റുകളെ തിരുത്താം. ഉദാഹരണത്തിനു് 1,2,3,... ഇന്ത്യന്‍
സംഭാവനയാണു്. ഇന്തൊ-അറബി എന്നറിയപ്പെടുന്നു. പക്ഷെ, യുണികോഡില്‍ ഇതു് ബേസിക്‍
ലാറ്റിനാണു്! സത്യത്തില്‍ ബേസിക്‍ ലാറ്റിന്‍ ഇതല്ലെ: I, II, III, IV, V, ...?



സാങ്കേതിക പ്രയോജനങ്ങള്‍

(1) ഈ ലാളിത്യം ടെക്‍സ്റ്റ് കംപ്രഷന്‍ വളരെ എളുപ്പം ആക്കും.
(2) അഡാപ്റ്റീവ് ഹാമിങ്ങ് കോഡ് ഉപയോഗിച്ചു് ടെക്‍സ്റ്റ് കംപ്രസ് ചെയ്യാനുള്ള
ഹാര്‍ഡ്വെയറിന്റെ കോംപ്ലക്സിറ്റി കുറവായിരിക്കും.
(3) നോണ്‍-ഇംഗ്ലീഷ് പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജ് ഡിസൈന്‍ എളുപ്പം ആവും
(ഡിസൈന്‍-ലാളിത്യം കാരണം).



സാമൂഹിക പ്രയോജനങ്ങള്‍

(1) സാമൂഹിക-പ്രതിബദ്ധതയുള്ള വികേന്ദ്രീകൃത ജനാധിപത്യപര ടീം
(2) കോര്‍പറേറ്റ് ആധിപത്യത്തില്‍നിന്നു് വിടുതല്‍
(3) നോണ്‍-ഇംഗ്ലീഷ് പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജുകള്‍ സാധാരണക്കാര്‍ക്കു് എളുപ്പം
ആയിരിക്കും.



ഇന്‍കമിങ്ങ് ബിറ്റ്സ്ട്രിങ്ങിനെ നമുക്കു് എങ്ങിനെ വേണമെങ്കിലും ഇന്റര്‍പ്രെറ്റ്
ചെയ്യാം. അതു് ടെക്‍സ്റ്റായൊ ഇമേജായൊ പാട്ടായൊ എങ്ങിനെ വേണമെങ്കിലും. നമ്മുടെ
'ഒരുകോഡ്' ടെക്‍സ്റ്റായി ഇന്റര്‍പ്രെറ്റ് ചെയ്താല്‍ സന്തോഷേട്ടന്‍ അന്നു് പറഞ്ഞ
ആ വെബ്-സൈറ്റ് ഉദാഹരണത്തില്‍ ഉള്ള ആ പ്രശ്നം ഉണ്ടാവില്ലല്ലൊ.


2011/2/2 sooraj kenoth <soorajkenoth at gmail.com>

> മുന്‍പ് ഒരവസരത്തില്‍ നാഗര്‍ജ്ജുനയുമായി സംസാരിച്ചപ്പോള്‍, യുണീക്കോഡിനെ
> കുറിച്ച് എന്തോ ഒരു പരാമര്‍ശമുണ്ടായിരുന്നു. അന്ന് അദ്ദേഹം ഈ
> പ്രശ്നത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
>
> --
> Regards
> Sooraj Kenoth
>
> "Be the Change You Wish to See in the World", M. K. Gandhi
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Thanking You,
Jayadevan V
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110203/a83a79c2/attachment-0002.htm>


More information about the discuss mailing list