[smc-discuss] Malayalam of Source code?

Santhosh Thottingal santhosh.thottingal at gmail.com
Sun Feb 6 00:40:45 PST 2011


2011/2/6 Anilkumar KV <anilankv at gmail.com>:

> ഉറവിടം, മൂലരൂപം, സ്രോതസ്സു് എന്നിവയൊക്കെ Source code - നു് അനുയോജ്യമായ
> പദങ്ങളാണു്.

ഉറവിടവും സ്രോതസ്സും ഒരു സ്ഥലത്തെയാണു് സൂചിപ്പിക്കുന്നതു്. "എവിടെ
നിന്ന്" എന്ന ചോദ്യത്തിന്റെ ഉത്തരത്തെ.
മൂലരൂപം- ഒരു ഫോര്‍മാറ്റിനെ സൂചിപ്പിക്കുന്നു. ഒറിജിനല്‍ ഫോര്‍മാറ്റ് എന്നൊക്കെ...

ഒരു പ്രോഗ്രാമിന്റെ അന്തസത്ത എന്തു് , അടിസ്ഥാനമെന്തു് എന്നൊക്കെയുള്ള
അര്‍ത്ഥത്തിലാണു് പൊരുള്‍ നിര്‍ദ്ദേശിച്ചതു്.

(തമിഴില്‍ സോഫ്റ്റ്‌വെയറിനു് മെന്‍പൊരുള്‍ എന്നു പറയും.(മെന്‍ - soft,നനുത്ത...)
മെന്‍പൊരുള്‍ കുറിയാളര്‍, മെന്‍പൊരുള്‍ പണിയാളര്‍ എന്നൊക്കെ
സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരെ വിളിക്കും
Free Software - கட்டற்ற மென்பொருள்
Hardware - வன்பொருள் വന്‍പൊരുള്‍ )

-സന്തോഷ്


More information about the discuss mailing list