[smc-discuss] Malayalam of Source code?

Sebin Jacob sebinajacob at gmail.com
Sun Feb 6 10:39:43 PST 2011


2011/2/6 Jayadevan Raja <jayadevanraja at gmail.com>

> മൂലികം ആണു് ഏറ്റവും നല്ലതു്. മൂലരൂപവും കൊള്ളാം.
>

മൂലരൂപം എന്നതിനു് basic form എന്നല്ലേ അര്‍ത്ഥം. അനില്‍ പറഞ്ഞ അര്‍ത്ഥത്തില്‍
മൂലിക വലിയ തെറ്റില്ല. പക്ഷെ അതിനൊരു സംസ്കൃതച്ചുവയില്ലേ? ആയുര്‍വേദ ഔഷധങ്ങളുടെ
ഒക്കെ പേരിലാണു് സാധാരണം മൂലിക കാണാറുള്ളതു്.

ഇവിടെ നമ്മള്‍ പരിഗണിക്കേണ്ട ഒരു കാര്യം, നാം ഒരു മലയാളവാക്കിനു്
നിലവിലില്ലാത്ത പുതിയ അര്‍ത്ഥം കല്‍പ്പിച്ചുകൊടുക്കുകയാണു്. കേള്‍ക്കാന്‍
ഇമ്പമുള്ള വാക്കു് വ്യാപകമായി ഉപയോഗിക്കപ്പെടാനും നിലനില്‍ക്കാനും സാധ്യത
കൂടുതലാണു്. കട്ടിയുള്ളതോ ദീര്‍ഘമായതോ ആയ വാക്കുകള്‍ കണ്ടാല്‍ അതിലും ഭേദം
ഇംഗ്ലീഷ് തന്നെ ഉപയോഗിക്കുകയല്ലേ എന്നുവയ്ക്കാനും സാധ്യതയുണ്ടു്.
രണ്ടുവാക്കുകള്‍ കൂട്ടിച്ചേര്‍ത്ത സമസ്തപദങ്ങളെക്കാള്‍ ഒറ്റവാക്കുകളാവും
നല്ലതു് എന്നാണു് എന്റെ അഭിപ്രായം. അതിനാല്‍ പൊരുളിനോടാണു് കൂടുതല്‍ താത്പര്യം.
പൊരുള്‍ കഴിഞ്ഞാല്‍ ഉള്‍ക്കുറി, ഉറവക്കുറി എന്നീ വാക്കുകള്‍ ഞാന്‍
നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ ലോജിക്‍ മുകളില്‍ പറഞ്ഞിട്ടുണ്ടു്. എങ്കിലും അവ
രണ്ടും പുതിയ കോയിനേജുകളാണു്. പുതിയ കോയിനേജിനേക്കാള്‍ എപ്പോഴും നല്ലതു്
നിലവില്‍ ഭാഷയില്‍ ഉപയോഗത്തിലിരിക്കുന്ന വാക്കിനു പുതിയ അര്‍ത്ഥം നല്‍കുക
തന്നെയാവും.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110207/0ce53879/attachment-0003.htm>


More information about the discuss mailing list