[smc-discuss] ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം

കെവി & സിജി kevinsiji at gmail.com
Thu Feb 10 18:45:41 PST 2011


2011/2/3 Jayadevan Raja <jayadevanraja at gmail.com>:
> നിലവിലുള്ള സ്റ്റാന്‍ഡേഡിന്റെ അപാകതകള്‍ വളരെ വലുതാണെങ്കില്‍, അവയെ മാറ്റാന്‍
> തീര്‍ത്തും പുതിയ ഒരു സമീപനം നല്ലതാണെങ്കില്‍, പുതിയ ഒരു സ്റ്റാന്‍ഡേഡ്
> അത്യാവശ്യം ആണല്ലൊ...
>
> യുണികോഡിന്റെ തുടക്കത്തിലെ ലക്ഷ്യങ്ങളില്‍നിന്നു് ഇപ്പോഴത്തെ അവസ്ഥ എത്ര മാറി,
> തുടക്കത്തിലെ ലക്ഷ്യങ്ങളുടെ പിഴവുകള്‍ ഏവ, മുതലായ കാര്യങ്ങള്‍
> പരിശോധിക്കണ്ടതല്ലെ?
>
>
>
> നിലവിലുള്ള യുണികോഡിന്റെ ചില പിശകുകള്‍
>
> (1) CJK ക്കും ലാറ്റിനും വളരെ ഏറെ കോംപോസിറ്റ് കാരക്റ്ററുകളുണ്ടു്. ഇവയെല്ലാം
> ഒഴിവാക്കപ്പെട്ടാല്‍, 16 ബിറ്റില്‍ എല്ലാ ലിപികളേയും ഉള്‍പ്പെടുത്താം. ലോകത്തു്
> പ്രധാന ലിപികള്‍ (Writing Systems) കുറച്ചു് നൂറുകളല്ലെ ഉള്ളൂ.

ഈ കാര്യത്തിൽ അതാതു ഭാഷാവിദഗ്ദ്ധർ തീരുമാനിയ്ക്കട്ടെ.
ഭാഷാവിദഗ്ദ്ധരല്ലാത്ത വിദേശികൾ തീരുമാനങ്ങളെടുക്കുന്നതാണല്ലോ
യൂണീക്കോഡിന്റെ ഏറ്റവും വലിയ പ്രശ്നം.

> (2) എല്ലാ കാരക്റ്ററിനും ഒരൊറ്റ യുനീക്‍ റെപ്രസന്റേഷന്‍ കൊടുത്താല്‍
> (പ്രീകംപോസ്ഡ് ഫോം ഒന്നും ഇല്ലെങ്കില്‍) ലാളിത്യം ഉണ്ടാവും
> (3) 16 ബിറ്റ് തന്നെ ആണെങ്കില്‍ ഒരു യുനീക്‍ എങ്കോഡിങ് കൊടുക്കാം. UTF8,
> UTF16LE, UTF16BE, UTF32LE, UTF32BE മുതലായ പല എങ്കോഡിങ്ങുകളുടെ ആവശ്യം
> ഉണ്ടാവില്ല. കണ്‍ഫ്യൂഷന്‍ ഒഴിവാവും.

യുണീക്കോഡ് എന്തിനു വിവിധ പ്ലെയ്നുകൾ ഉണ്ടാക്കി?

> (4) ചരിത്രപരം ആയ തെറ്റുകളെ തിരുത്താം. ഉദാഹരണത്തിനു് 1,2,3,... ഇന്ത്യന്‍
> സംഭാവനയാണു്. ഇന്തൊ-അറബി എന്നറിയപ്പെടുന്നു. പക്ഷെ, യുണികോഡില്‍ ഇതു് ബേസിക്‍
> ലാറ്റിനാണു്! സത്യത്തില്‍ ബേസിക്‍ ലാറ്റിന്‍ ഇതല്ലെ: I, II, III, IV, V, ...?

ശരിയാണു്, ഒരു സ്വതന്ത്രസ്റ്റാൻഡേഡ് ഉണ്ടാക്കുമ്പോൾ, പൂർണ്ണമായും
പുതുതായി തുടങ്ങുന്ന അവസരത്തിൽ, ആസ്കിയെ അടിസ്ഥാനമാക്കി എടുക്കേണ്ടതില്ല.
അപ്പോൾ ഈ പ്രശ്നവും പരിഹരിയ്ക്കപ്പെടും.

കെവി.


More information about the discuss mailing list