[smc-discuss] Malayalam of Source code?

Sebin Jacob sebinajacob at gmail.com
Sat Feb 19 11:39:37 PST 2011


On 19 February 2011 23:16, Junise Safvan <junisesafvan at gmail.com> wrote:

> On Sat, Feb 19, 2011 at 10:18 PM, Jayadevan Raja
> <jayadevanraja at gmail.com> wrote:
> >
> > മൂലികം അല്ലെ ഏറ്റവും ലളിതം?
>
> I think we can wind up this thread here. വല്ലാതെ കാട് കയറിപോകുന്നു.....
>

കാടുകയറാതെ ഒന്നും നടക്കില്ല. എന്തും ഇട്ടുതല്ലാന്‍ എളുപ്പമാണു്.

കഴിഞ്ഞ ദിവസം ജിനേഷുമായി സംസാരിച്ചപ്പോള്‍ ജിനേഷ് പങ്കുവച്ച ഒരാശങ്ക, നാം ഇതു്
ആര്‍ക്കുവേണ്ടിയാണു് പരിഭാഷപ്പെടുത്തുന്നതു് എന്നു മറന്നുപോകുന്നുവോ എന്നതാണു്.
ഇംഗ്ലീഷില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രയാസമില്ലാത്ത ഒരാളെയല്ല, നാം
മുന്നില്‍ കാണുന്നതു്. മലയാളത്തില്‍ മാത്രം ഉപയോഗിക്കാന്‍ പോകുന്ന ഒരാളെയാണു്.
അങ്ങനെയുള്ളയാള്‍ക്കു് പെട്ടെന്നു് ഈ വാക്കു് കേട്ടാല്‍ ഇന്നതാണു്
ഉദ്ദേശിക്കുന്നതു് എന്നുമനസ്സിലാകാന്‍ പോകുന്നുണ്ടോ എന്ന ചിന്ത ആദ്യം വരണം. ആ
നിലയ്ക്കു് ഞാനെഴുതിയതടക്കം, ഇവിടെ വന്ന മിക്ക പരിഭാഷകളും പോര എന്നാണു്
ജിനേഷിന്റെ വാദം.

പക്ഷെ എന്റെ അഭിപ്രായത്തില്‍ സൂത്രം ഉപയോഗിച്ചുള്ള ഇപ്പോഴത്തെ ബ്രെയിന്‍
സ്ട്രോമിങ് കൊള്ളാം. സൂത്രമൂലം എന്ന കോയിനേജും ഇഷ്ടമായി. സൂത്രമൂലത്തിനു് +1
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110220/5e7ade46/attachment-0002.htm>


More information about the discuss mailing list