[smc-discuss] SMC യുടേത് അപക്വമായ നിലപാട് എന്ന് ആരോപണം.

Adarsh VK adarshpillai at gmail.com
Fri Feb 25 09:16:16 PST 2011


എസ് എം സി യുടെ പ്രയത്നങ്ങള്‍ അവിടെ അല്ല എവിടെയും അവതരിപ്പിക്കുന്നത്
എതിര്‍ക്കേണ്ട ആവശ്യമില്ല. എന്നാല്‍ ആ‍ പരിപാടിയുടെ പേരും പിന്നെ അവതരണരീതിയും
ഒക്കെ ഒരു തരം ഔദ്യോഗികസ്‌പര്‍ശം രുചിക്കാവുന്ന രീതിയില്‍ അവതരിപ്പിക്കുന്നത്
നല്ല കീഴ്വഴക്കമാകില്ല. എസ് എം സി യുടെ വളരെ സക്രീയരായ പ്രവര്‍ത്തകരുടെ
മനോവീര്യം കെടുത്താനേ ഇത് ഉപകരിക്കൂ. എതായാലും ഈ മേഖലയില്‍ വളരെയേറെ
ക്രീയാത്മകമായ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച പോലെ മറ്റ് സമാന സംഘങ്ങളും അവരുടേതായ
രീതിയില്‍ എന്തെങ്കിലും ഒക്കെ ഡവലപ്പ് ചെയ്യട്ടെ അത് അവര്‍ക്ക്
അവതരിപ്പിക്കുകയും ചെയ്യാം. ചുരുക്കത്തില്‍ തികച്ചും ആരോഗ്യകരമായ ഒരു മത്സരം
ഉണ്ടാകണം.
ഇല്ലെങ്കില്‍ പണിയെല്ലാം ചെയ്യാന്‍ ഒരു കൂട്ടരും അത് പറഞ്ഞ് മേനി നടിക്കാന്‍
മറ്റൊരു കൂട്ടരും. സാമാന്യജനം രണ്ടാമത്തെ കൂട്ടരെ ഒരു പക്ഷെ ആദ്യത്തെ കൂട്ടരായി
തെറ്റിദ്ധരിച്ചേക്കാം. ഒറ്റ നോട്ടത്തില്‍ അതില്‍ തെറ്റില്ല എങ്കിലും എന്തോ ഒരു
ശരികേടില്ലേ.

അനിവര്‍ പറഞ്ഞത് പോലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് എന്നത് ഒറ്റയ്ക്ക്
ഒറ്റയ്ക്ക് എടുക്കുമ്പോള്‍ മൂന്ന് വ്യത്യസ്ത വാക്കുകളാണ്, എന്നാല്‍ ഒന്നായി
ഉപയോഗിക്കുമ്പോള്‍ നമ്മള്‍ അറിയുന്ന എസ് എം സി തന്നെ.




വികെ ആദര്‍ശ്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110225/ea7c9b31/attachment-0003.htm>


More information about the discuss mailing list