[smc-discuss] SMC യുടേത് അപക്വമായ നിലപാട് എന്ന് ആരോപണം.

Anivar Aravind anivar.aravind at gmail.com
Thu Feb 24 20:45:58 PST 2011


Dear manoj,

Thanks for playing devils advocate role here.
Are you pointing that problem lies with the name of 8 year old project
  which empowered malayalam computing landscape , and even brought gov
attention to this area!  Dont forget that even the slogan of govt's
malayalam computing campaign is a mashup of smc's slogan.  And they
clearly says "we need to promote free softwares and malayalam
computing" . So no hypothetical condition arises here

And linguistically the term swathantra malayalam computing become a
noun by practice in last few years to denote this group . projects
such as wikimedia that marking contemporary history is the proof of
that.

Anivar

A

On 2/25/11, Manoj M Prabhakaran <manojmp at gmail.com> wrote:
> To play the Devil's advocate maybe (and with the disclaimer that I
> haven't read all the threads Anivar pointed to), IMHO it would have
> been much less problematic if the group's name was say "Swathanthra
> Malayalam Computing Forum" or "Swathanthra Malayalam Computing
> Sangham" or some such.
>
> Swathanthra Malayalam computing by itself is arguably a fairly natural
> name for an amalgamation of the concepts of free (as in freedom) and
> Malayalam computing. One can imagine the Kerala government saying "we
> need to promote swathanthra Malayalam computing" and that wouldn't be
> about this group alone.
>
> regards,
> Manoj
>
> 2011/2/24 Adarsh VK <adarshpillai at gmail.com>:
>> +1
>>
>> On 25-Feb-2011 8:36 AM, "Anivar Aravind" <anivar.aravind at gmail.com> wrote:
>>> പ്രിയ ശിവഹരി,
>>>
>>> നിരവധി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകളും സംഘടനാരൂപങ്ങളും
>>> നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട് . ഓരോ ഇത്തരം
>>> പ്രൊജറ്റുകളെയുംപറ്റി നമ്മള്‍ സംസാരിക്കുമ്പോള്‍ ആ പ്രൊജക്റ്റിനെ/സംഘടനയെ
>>> വേര്‍തിരിച്ചറിയാന്‍ നമ്മളുപയോഗിക്കുന്നതു് അതിന്റെ പേരാണ് . അതാണ് ആ
>>> കൂട്ടായ്മയുടെ വ്യക്തിത്വം നിലനിര്‍ത്തുന്നതു് .
>>>
>>> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ പ്രതിനിധീകരിച്ച് നമ്മുടെ
>>> കൂട്ടത്തില്‍ ആരെങ്കിലും ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അത്
>>> കൂട്ടായ്മാ ലിസ്റ്റില്‍ അറിയിച്ചിരിക്കണമെന്ന് നമ്മള്‍
>>> വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട് . അതു പോലെ പരിപാടികഴിഞ്ഞ് അതെക്കുറിച്ച്
>>> ഒരു ചെറിയ കുറിപ്പും നമ്മളെയെല്ലാം അറിയിക്കേണ്ടതാണ് . അതു് നമ്മുടെ
>>> കൂട്ടത്തിന്റെ വ്യക്തിത്വം നിലനിര്‍ത്തുന്നതിനും മറ്റു ശക്തികള്‍
>>> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങെന്ന പേരുപയോഗിച്ച് നമ്മുടെ വ്യക്തിത്വം
>>> കവര്‍ന്നെടുക്കാതിരിക്കാനും ഉള്ള സാമൂഹിക ജാഗ്രതയുടെ ഭാഗമാണ് . ഈ
>>> ഗ്രൂപ്പിന്റെ പെര്‍മിഷനെടുത്തേ മറ്റുള്ളിടത്തു സംസാരിക്കാവൂ എന്നല്ല , ഈ
>>> ഗ്രൂപ്പിലുള്ളവരോട്, നമ്മളെയെല്ലാവരെയും പ്രതിനിധീകരിച്ച് ഞാന്‍
>>> ഇന്നയിടത്ത് സംസാരിക്കുന്നുണ്ടെന്ന അറിയിപ്പാണതു് . ഇത്തരത്തിലുള്ള
>>> അറിയിപ്പുകളാണ് പ്രൊജക്റ്റിന്റെ പ്രതിനിധീകരിക്കുന്നവരെയും
>>> അല്ലാത്തവരെയും വേര്‍തിരിക്കുന്നതു് .
>>>
>>> അനിലിന്റെ ഭാഗത്തുനിന്ന് ഇത്തരം അറിയിപ്പുകളോ റിപ്പോര്‍ട്ടിങ്ങോ
>>> കുറെക്കാലമായി ഉണ്ടാവാറില്ല . അതായതു് ഈ ഗ്രൂപ്പിനെ ആരും അത്തരം
>>> മീറ്റിങ്ങുകളില്‍ പ്രതിനിധീകരിച്ചിട്ടില്ലെന്നാണ് നമ്മുടെ അറിവ് .അതേസമയം
>>> നിലനില്‍ക്കുന്ന "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്" പുതുതായി
>>> രൂപീകരിക്കപ്പെട്ടു എന്നൊക്കെയുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍
>>> വായിക്കുമ്പോള്‍ സ്വാഭാവികമായും ഈ ഗ്രൂപ്പംഗങ്ങള്‍ എന്താണ്
>>> സംഭവിച്ചതെന്ന് ആശങ്കാകുലരാവുകയും ചെയ്യും. അതു് അനാവശ്യമായ
>>> പ്രശങ്ങളിലെത്താതിരിക്കാന്‍ വലിയ പാടുപെടുകയും ചെയ്യും .
>>> ഈ ത്രെഡില്‍ ഇത്തരം വിവരങ്ങള്‍ ചര്‍ച്ചചെയ്തതാണ്
>>>
>>> http://lists.smc.org.in/pipermail/discuss-smc.org.in/2010-September/011507.html
>>>
>>> ഡിഎകെഫിന്റെ പ്രോഗ്രാം നോട്ടീസു ഫോര്‍വേഡ് ചെയ്യപ്പെട്ടപ്പോള്‍ ഈ
>>> കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സന്തോഷ് ജോസഫ് തോമസിനെഴുതിയിരുന്നു
>>>
>>> http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012389.html
>>>
>>> അതിനു വിശദമായിത്തന്നെ അദ്ദേഹം മറുപടിയെഴുതിരുന്നു. അതിവിടെ
>>>
>>> http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012390.html
>>>
>>> സന്തോഷിന്റെ അതിനോടുള്ള മറുപടി ഇവിടെ
>>>
>>> http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012393.html
>>>
>>> അതിനോട് ജോസഫ് തോമസ് അനുകൂലമായി പ്രതികരിക്കുകയും ഇതു് ഡിഎകെഫ്
>>> ഭാവിയില്‍ ശ്രദ്ധിക്കുമെന്നു ഉറപ്പുതരികയും ആ സെഷന്റെ പേര് "സ്വതന്ത്ര
>>> സോഫ്റ്റ്‌വെയറില്‍ മലയാളം കമ്പ്യൂട്ടിങ്ങു്," എന്നുമാറ്റുകയും ചെയ്തു .
>>>
>>> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കമ്മ്യൂണിറ്റി പ്രൊജറ്റുകളില്‍ ഓരോ
>>> ഡെവലപ്പര്‍ക്കുമുള്ള പ്രധാന പ്രതിഫലം സ്വന്തംപ്രയത്നത്തിന്റെ ഉടമസ്ഥതയും
>>> അതു നല്‍കുന്ന പേരുമാണ് . ഈ പ്രൊജക്റ്റിലെ ഡെവലപ്പറാണ് താന്‍ എന്നതു്
>>> അങ്ങനെയുള്ള അഭിമാനം ഓരോരുത്തര്‍ക്കും നല്‍കുന്നതാണ് . അതിനെ മലയാളികളും
>>> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തു് പ്രവര്‍ത്തിക്കുന്നവരും പരസ്പരം
>>> അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതാണ്.
>>> ഈ രംഗത്തിന്റെ വളര്‍ച്ചയ്ക്കും കൂടുതല്‍ പേരുടെ പങ്കാളിത്തത്തിനും ഈ
>>> അംഗീകാരം വളരെ പ്രധാനമാണ്. ഈ ഗ്രൂപ്പിനെ പ്രതിധീകരിച്ചല്ലാതെ
>>> സംസാരിക്കുന്നവര്‍ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കരുതെന്നും ഈ
>>> പ്രൊജക്റ്റിനെ പരാമര്‍ശിക്കുമ്പോള്‍ മാത്രം ഇതിന്റെ പേരുപയോഗിക്കുക എന്ന
>>> രീതി സ്വീകരിക്കണമെന്നുമാണ് സന്തോഷ് ആവശ്യപ്പെട്ടതും .
>>>
>>> ഇതിനെ വിവാദമാക്കാന്‍ ശ്രമിക്കുന്നതെന്താണെന്നറിയില്ല . എന്തായാലും
>>> കുത്തകവല്‍ക്കരണം അപക്വം എന്നൊക്കെയുള്ള ആരോപണങ്ങള്‍ അനില്‍ അങ്ങനെ
>>> പറഞ്ഞിട്ടുണ്ടെങ്കില്‍ ബാലിശമായെന്നു പറയാതെ വയ്യ. ഉദാഹരണത്തിന്
>>> KSSPയെക്കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നതു് കേവലം മലയാള
>>> ഭാഷയിലെ നാലു വാക്കുകള്‍ മാത്രമാണെന്നും ആ സംഘത്തെ കുറിക്കാന്‍ മാത്രമേ
>>> അതു് ഉപയോഗിക്കാവൂ എന്നതു് അതിന്റെ കുത്തകവല്‍ക്കരണമാണെന്നും
>>> പറയുന്നതിന്റെ തമാശ ആലോചിച്ചു നോക്കൂ. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
>>> പോലുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത സംഘനാ രൂപങ്ങളെയും അവയുടെ സംഭാവനയെയും
>>> അംഗീകരിക്കുയും പ്രചരിപ്പിക്കുകയും പങ്കാളിത്തം വര്‍ദ്ധിപ്പി ചെയ്യുക
>>> എന്ന വലിയൊരു ഉത്തരവാദിത്വം അതിന്റെ ഉപയോക്താക്കളായ കേരളത്തിലെ സിവില്‍
>>> സമൂഹത്തിനും പ്രചാരകരായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ക്കും
>>> ഉണ്ട് . അതിനു പകരം അതിനെ ഇകഴ്താനും അതിന്റെ വ്യക്തിത്വത്തെ അപഹസിക്കാനും
>>> ശ്രമിക്കുന്നതു് തീര്‍ച്ചയായും പ്രതിലോമകരമായ പ്രവര്‍ത്തനമാണ്
>>>
>>>
>>> അനിവര്‍ അരവിന്ദ്
>>>
>>>
>>>
>>> On 2/24/11, Sivahari Nandakumar <sivaharivkm at gmail.com> wrote:
>>>> സുഹൃത്തുക്കളേ,
>>>> കഴിഞ്ഞ ദിവസം കോട്ടയത്ത് ദര്‍ശന കള്‍ച്ചറല്‍ സെന്ററും സ്വതന്ത്ര വിജ്ഞാന
>>>> ജനാധിത്യ സഖ്യവും ചേര്‍ന്ന് സംഘടിപ്പിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍,
>>>> മലയാളം
>>>> കംപ്യൂട്ടിങ്ങ് സെമിനാറില്‍ പങ്കെടുത്തു. അവിടെ ശ്രീ അനില്‍കുമാര്‍ മലയാളം
>>>> കംപ്യൂട്ടിങ്ങിലെ കൂട്ടായ്മകള്‍ക്കുള്ള പരിമിതികളെക്കുറിച്ച്
>>>> സംസാരിച്ചപ്പോള്‍
>>>> SMC യുടേത് അപക്വമായ നിലപാട് ആണ് എന്ന് ആരോപിച്ചു. സ്വതന്ത്ര മലയാളം
>>>> കംപ്യൂട്ടിങ്ങ് എന്നത് നമ്മുടെ ഈ ഗ്രൂപ്പിനെ സൂചിപ്പിക്കുവാന്‍ മാത്രമേ
>>>> ഉപയോഗിക്കാവൂ എന്ന് SMC ആവശ്യപ്പെട്ടുവെന്നും, സ്വതന്ത്ര മലയാളം
>>>> കംപ്യൂട്ടിങ്ങ്
>>>> എന്നത് മലയാളത്തിലെ മൂന് വാക്കുകള്‍ ചേര്‍ന്ന് ഉണ്ടാകുന്ന മറ്റൊരു മലയാളം
>>>> വാക്കാണെന്നും, അതിനെ കുത്തകവത്കരിക്കുന്നത് SMC പോലെയുള്ള
>>>> കൂട്ടായ്മകള്‍ക്ക്
>>>> ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
>>>>
>>>> SMC അങ്ങിനെ ആവശ്യപ്പെട്ടിട്ടുണ്ടോ? എന്താണ് സത്യാവസ്ഥ?
>>>>
>>>> --
>>>> with warm regards
>>>> Sivahari Nandakumar
>>>> Appropriate Technology Promotion Society
>>>> Eroor, Vyttila 09446582917
>>>> <http://sivaharicec.blogspot.com>
>>>>
>>>
>>>
>>> --
>>> "[It is not] possible to distinguish between 'numerical' and
>>> 'nonnumerical' algorithms, as if numbers were somehow different from
>>> other kinds of precise information." - Donald Knuth
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
>
> --
> http://theory.cs.uiuc.edu/~mmp
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>

-- 
Sent from my mobile device

"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth


More information about the discuss mailing list