[smc-discuss] SMC യുടേത് അപക്വമായ നിലപാട് എന്ന് ആരോപണം.

Sebin Jacob sebinajacob at gmail.com
Sat Feb 26 00:15:46 PST 2011


2011/2/26 Ranjith S <ranjith.sajeev at gmail.com>

> OK
>
> എല്ലാവരും നല്ല നല്ല ഉത്പന്നങ്ങള്‍ ഉണ്ടാക്കൂ. അവതരിപ്പിക്കൂ....
> എന്നിട്ട് പ്രസംഗിക്കൂ.....
>
> നല്ല ആശയം.
> നാവടക്കൂ പണിയെടുക്കൂ അല്ലേ ???
>

അങ്ങനെ ആരു് എവിടെയാണു് പറഞ്ഞതു്? ഡവലപ്പര്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു്
ആരെങ്കിലും എവിടെയെങ്കിലും സംസാരിക്കുമ്പോള്‍ ആ വിവരം കമ്മ്യൂണിറ്റിയുമായി
പങ്കുവയ്ക്കണമെന്നു് പറയുന്നതില്‍ നാവടക്കല്‍ ഉള്‍പ്പെടുന്നുണ്ടോ?
സംസാരിക്കുന്നതിനു് ആരെങ്കിലും എതിര്‍ നിന്നിട്ടുണ്ടോ?

എസ്എംസി പ്രധാനമായും ഒരു ഡവലപ്പര്‍ കമ്മ്യൂണിറ്റിയാണു്. ഉബുണ്ടു, ഫെഡോറ,
ഡെബിയന്‍ തുടങ്ങിയ പ്രധാന ഡിസ്ട്രിബ്യൂഷനുകളുടെയും കെഡിഇ, ഗ്നോം എന്നീ
പണിയിടങ്ങളുടെയും ഫയര്‍ഫോക്സ് ബ്രൌസറിന്റെയും അപ് സ്ട്രീം മെയിന്റെയ്‌നര്‍
കൂടിയാണു് എസ്എംസി. കൂടാതെ ശില്‍പ്പ പോലെയുള്ള അന്താരാഷ്ട്ര പ്രോജക്ടിനും
എസ്എംസിയാണു് തുടക്കം കുറിച്ചതു്. ആ നിലയ്ക്കു് ഫ്രീ സോഫ്റ്റ്‌വെയര്‍ ഇക്കോ
സിസ്റ്റത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡവലപ്പര്‍ കമ്മ്യൂണിറ്റിയെന്നും
എസ്എംസിയെ പറയാം.

ഇതില്‍ പല സംഘടനകളിലും ഉള്ളവര്‍ കാണും. ഡവലപ്പര്‍ കമ്മ്യൂണിറ്റിയില്‍ കൂടുതല്‍
ബഹുമാനം കിട്ടുക ഡവലപ്പര്‍മാര്‍ക്കാവും. എന്നുകരുതി മറ്റുള്ളവര്‍ക്കു്
ശബ്ദമില്ലാതെയാവുന്നില്ല.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110226/a9cf4c44/attachment-0003.htm>


More information about the discuss mailing list