[smc-discuss] ഇംഗ്ലീഷിലെ ഇസഡ്

sooraj kenoth soorajkenoth at gmail.com
Sat Feb 26 03:42:45 PST 2011


>>> അതു കൊള്ളാം.(ഞാൻ ചിലതു നിർമിച്ചിട്ടുണ്ട്.പുറത്തെടുക്കാൻ സമയമായില്ല
>>> എന്നു കരുതുന്നു ) അപ്പോൾ വേണ്ടാത്ത അക്ഷരങ്ങളെ പുറംതള്ളേണ്ട ജോലിയും
>>
>> പുതിയ അക്ഷരങ്ങള്‍ ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടാകാം. അതു് നല്ല കാര്യം തന്നെ.
>> എന്നാല്‍ ചില അക്ഷരങ്ങള്‍ പുറംതള്ളുക എന്നതുകൊണ്ടു് എന്താണു്
>> ഉദ്ദേശിക്കുന്നതു് എന്നു് മനസിലായില്ല. നമ്മുടെ ഫോണ്ടുകളില്‍നിന്നു്
>> മാറ്റിക്കളയുക എന്നാണെങ്കില്‍ അതു് നല്ലതാണെന്നു തോന്നുന്നില്ല. അല്ല,
>> ഉപയോഗിക്കാതിരിക്കുക എന്നാണെങ്കില്‍ അതു് സംഭവിച്ചുകൊണ്ടിരിക്കുന്ന
>> കാര്യമാണു്. ഇങ്ങനെയല്ലാതെ നമുക്കു് അക്ഷരങ്ങളെ പുറതള്ളാനാകുമോ?

> തള്ളലും കൊള്ളലും , നിര്‍മ്മിക്കലും ജനങ്ങള്‍ക്കു വിട്ടേയ്ക്കുക ,
> നിലനില്‍ക്കുന്നവയെ ഭാഷയുടെ ജൈവികതയിലൂന്നി പിന്തുണയ്ക്കുക എന്നതേ
> നമുക്കു ചെയ്യാനുള്ളൂ

അപ്പോള്‍ നമ്മള്‍ ഇന്നുപയോഗിക്കുന്ന ലിപി എങ്ങനെ ഉണ്ടായി എന്ന് പറയാമോ?
ഇത് എതെങ്കിലും സംഘടിതശക്തിയില്‍ നിന്നായിരിക്കുനമോ അതോ ചില വാക്കുകള്‍
പോലെ മറ്റു ഭാഷയില്‍ നിന്ന് കടം കൊണ്ടതോ?

-- 
Regards
Sooraj Kenoth
Zyxware Technologies
"Be the Change You Wish to See in the World", M. K. Gandhi


More information about the discuss mailing list