[smc-discuss] ഇംഗ്ലീഷിലെ ഇസഡ്

Anivar Aravind anivar.aravind at gmail.com
Fri Feb 25 22:05:38 PST 2011


ലിപിയുടെ ജൈവികത , അതിന്റെ പ്രയോഗത്തിലാണു്.   ടെക്നോളജി , ലിപിയുടെ
ഉപയോഗത്തിനു തടസ്സമാവരുതു് എന്നതാണ് നമ്മള്‍ പുലര്‍ത്തിപ്പോന്ന അഭിപ്രായം
. സര്‍ക്കാരിന്റെ  ലിപിപരിഷ്കരണം പോലെ  ഭാഷയുടെ ജൈവികതയെ മുറിക്കുന്ന
സാങ്കേതിക ഇടപെടലുകള്‍ക്ക്  നാം മുതിരേണ്ടതില്ല. തനതുലിപിയിലും
ടൈപ്പ്റൈറ്റര്‍ ലിപിയിലുമുള്ള അക്ഷരരൂപങ്ങള്‍ സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിന്റെ പാക്കേജിലുണ്ട് .

തള്ളലും കൊള്ളലും , നിര്‍മ്മിക്കലും ജനങ്ങള്‍ക്കു വിട്ടേയ്ക്കുക ,
നിലനില്‍ക്കുന്നവയെ ഭാഷയുടെ ജൈവികതയിലൂന്നി പിന്തുണയ്ക്കുക എന്നതേ
നമുക്കു ചെയ്യാനുള്ളൂ

അനിവര്‍

On 2/26/11, V. Sasi Kumar <sasi.fsf at gmail.com> wrote:
> On Sat, 2011-02-26 at 01:12 +0530, James Austin wrote:
>> അതു കൊള്ളാം.(ഞാൻ ചിലതു നിർമിച്ചിട്ടുണ്ട്.പുറത്തെടുക്കാൻ സമയമായില്ല
>> എന്നു കരുതുന്നു ) അപ്പോൾ വേണ്ടാത്ത അക്ഷരങ്ങളെ പുറംതള്ളേണ്ട ജോലിയും
>> നമ്മുടേതായി കാണെണ്ടേ?വേണം എന്നുതന്നെയാണു എന്റെ ഉറച്ച വിശ്വാസം.
>
> പുതിയ അക്ഷരങ്ങള്‍ ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടാകാം. അതു് നല്ല കാര്യം തന്നെ.
> എന്നാല്‍ ചില അക്ഷരങ്ങള്‍ പുറംതള്ളുക എന്നതുകൊണ്ടു് എന്താണു്
> ഉദ്ദേശിക്കുന്നതു് എന്നു് മനസിലായില്ല. നമ്മുടെ ഫോണ്ടുകളില്‍നിന്നു്
> മാറ്റിക്കളയുക എന്നാണെങ്കില്‍ അതു് നല്ലതാണെന്നു തോന്നുന്നില്ല. അല്ല,
> ഉപയോഗിക്കാതിരിക്കുക എന്നാണെങ്കില്‍ അതു് സംഭവിച്ചുകൊണ്ടിരിക്കുന്ന
> കാര്യമാണു്. ഋ എന്ന സ്വരത്തിനു് പണ്ടൊരു ദീര്‍ഘരൂപം ഉണ്ടായിരുന്നു. അതു്
> വളരെക്കാലമായി ഉപയോഗത്തിലില്ല. അതുപോലെതന്നെയാണു് "ക്ലിപ്തം" എന്നു്
> ഇപ്പോഴെഴുതുന്ന വാക്കിലെ മുന്‍പു് ഉപയോഗിച്ചുകൊണ്ടിരുന്ന ആദ്യത്തെ സ്വരം.
> അടുത്ത കാലത്തും അക്ഷരങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ടു്. അദ്ധ്യാപകനില്‍
> ഇപ്പോള്‍ ദ ഇല്ലല്ലോ. വെറും അധ്യാപകനായി. ദ്ധ എന്ന കൂട്ടക്ഷരം മിക്കവാറും
> ഇല്ലാതായിരിക്കുന്നു. ഇങ്ങനെയല്ലാതെ നമുക്കു് അക്ഷരങ്ങളെ പുറതള്ളാനാകുമോ?
>
> ശശി
>
> --
> V. Sasi Kumar
> Free Software Foundation of India
> http://swatantryam.blogspot.com
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth


More information about the discuss mailing list