[smc-discuss] SMC യുടേത് അപക്വമായ നിലപാട് എന്ന് ആരോപണം.

Ranjith S ranjith.sajeev at gmail.com
Sun Feb 27 03:13:38 PST 2011


ചുരുക്കി പറഞ്ഞാല്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു് എന്നതു് മലയാളം
കമ്പ്യൂട്ടിംഗിനു് സ്വതന്ത്ര സങ്കേതങ്ങളൊരുക്കല്‍, നിലവിലുള്ള സ്വതന്ത്ര
സങ്കേതങ്ങള, മലയാളത്തില്‍ സജ്ജമാക്കല്‍ തുടങ്ങി ഒരു കൂട്ടം പ്രവര്‍ത്തനങ്ങളെ
സൂചിപ്പിക്കുന്നു

എന്ന അര്‍ത്ഥത്തിലെടുക്കാമോ? പലപ്പോഴും വലിയ തെറ്റിദ്ധാരണകള്‍ക്കിടയാവുകയില്ലേ?


ഇതിന് മലയാളത്തിലെ സ്വതന്ത്ര‌ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങള്‍ എന്നെല്ലാം
പറയുന്നതല്ലേ നല്ലത് ?

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു്  എന്ന ഭാഷാ പ്രയോഗത്തിന് മേല്‍പറഞ്ഞ അര്‍ത്ഥം
കുറച്ച് അപൂര്‍ണ്ണമായി അനുഭവപ്പെടുന്നു.

സാധാരണ ‍ജനങ്ങളോട് ഇതു പറഞ്ഞിട്ട് എന്തു മനസ്സിലായി എന്നു ചോദിച്ചുനോക്കിയാല്‍
അറിയാം
എല്ലാവരും അത്തരം ഒരു സര്‍വ്വേ പരീക്ഷിക്കാമോ ?

Regards,

*Ranjith Siji*
Walking Ants Technologies
http://ranjith.zfs.in
http://walkingants.com






2011/2/27 Anilkumar KV <anilankv at gmail.com>

> 2011/2/27 Ranjith S <ranjith.sajeev at gmail.com>
>
> > ആരെങ്കിലും സംസാരിച്ചാല്‍ അതിനുമുന്‍പോ ശേഷമോ ഈ വേദിയില്‍ അറിയിക്കുന്നത്
> നല്ലകാര്യമല്ലേ?
> >
> > അതുവഴി ഈ വേദിയിലുള്ള മറ്റുള്ളവര്‍ക്കും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു്
> (എസു് എം സി) യെപ്പറ്റി പരാമര്‍ശിക്കുന്ന ഇടങ്ങളെപ്പറ്റിയും അവിടെ നടക്കുന്ന
> ചര്‍ച്ചകളെപ്പറ്റിയും അറിയാന്‍ സാധിക്കുമല്ലോ?
> > കൂടുതല്‍ കാര്യക്ഷമമായി ഇടപെടാനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഇത്
> സഹായിക്കുകയില്ലേ?
>
> സഹായകമാകാം. ഇവിടെയുള്ളവര്‍ക്കു്  കൂടുതല്‍ പ്രചോദനവുമാകും. പക്ഷെ അവ
> വ്യവസ്ഥയാക്കുന്നതിലാണു് വിയോജിപ്പു്.
>
> വിക്കി പ്രസ്ഥാനങ്ങളറിയാതെ, അവയെ കുറിച്ചു് എത്ര പരിപാടികള്‍ നടക്കുന്നുണ്ടു്
> ? കേരള ശാസ്ത്ര സാഹിത്യ പരിഷത്തു് അറിയാതെ അവരെ കുറിച്ചൊരു പരിപാടി
> നടത്തരുതെന്നു് പരിഷത്തു് ശഠിക്കുന്നതായിട്ടു് കേട്ടിട്ടുണ്ടോ ?
>
>
> > സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു് - എന്ന ഭാഷാപ്രയോഗത്തെപ്പറ്റി പറഞ്ഞാല്‍
> ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. സ്വതന്ത്രമായി മലയാളം കമ്പ്യൂട്ടറില്‍
> ഉപയോഗിക്കുക എന്നോ?
> > മലയാളം കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നതിനെ ആരെങ്കിലും തടയാന്‍ തുനിയുമോ?
> അതില്‍ സ്വാതന്ത്ര്യത്തിന്റെ പ്രശ്നം ഉണ്ടോ?
> > അപ്പോള്‍ സ്വതന്ത്രമലയാളം അസ്വതന്ത്രമലയാളം എന്നിങ്ങനെ തരം തിരിക്കാമോ?
>
> ചുരുക്കി പറഞ്ഞാല്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗു് എന്നതു് മലയാളം
> കമ്പ്യൂട്ടിംഗിനു് സ്വതന്ത്ര സങ്കേതങ്ങളൊരുക്കല്‍, നിലവിലുള്ള സ്വതന്ത്ര
> സങ്കേതങ്ങള, മലയാളത്തില്‍ സജ്ജമാക്കല്‍ തുടങ്ങി ഒരു കൂട്ടം പ്രവര്‍ത്തനങ്ങളെ
> സൂചിപ്പിക്കുന്നു
>
>
> 2011/2/27 Sebin Jacob <sebinajacob at gmail.com>
>
> > അതൊരു ഭാഷാപ്രയോഗമല്ല, ഒരു പ്രോജക്ടാണു് എന്നു പറയുന്നതു് അതുകൊണ്ടാണു്.
> പ്രോജക്ടിനു് വ്യതിരിക്തത വേണം എന്നതുകൊണ്ടാണു് അതു് ജനറിക്‍ ആയി
> ഉപയോഗിക്കരുതെന്നു് പറയുന്നതും.
>
> അതു് ഒരു ഭാഷാ പ്രയോഗം കൂടിയാണു്.
>
> > ഇതു പോലെയുള്ള ചെറിയ പ്രശ്നങ്ങളില്‍ ആര്‍ക്കും ഒരു ഗുണവുമില്ലാത്ത
> വിമര്‍ശനങ്ങളുന്നയിച്ചു് എന്തുനേട്ടമാണു് അനില്‍കുമാര്‍ ഡിഎകെഎഫിനു്
> ഉണ്ടാക്കുന്നതെന്നു് അറിയില്ല. ഡിഎകെഎഫിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ അതു്
> ഏതെങ്കിലും തരത്തില്‍ സാധൂകരിക്കുന്നുണ്ടോ? ഇല്ലെന്നാണു് എന്റെ മനസ്സിലാക്കല്‍.
> തര്‍ക്കത്തിനായി പറയുകയല്ല, വ്യക്തമാകാത്തതിനാല്‍ ചോദിക്കുകയാണു്.
>
> ഞാനുന്നയിച്ച കാര്യം ചെറിയ പ്രശ്നമല്ല. ഇവിടെ എസു് എം സിക്കു് വേണ്ടിയാണു്
> കാര്യങ്ങള്‍ പറയുന്നതു്. മറ്റൊരു മുന്‍വിധിയോടുകൂടി കാര്യങ്ങളെ കാണേണ്ടതില്ല.
>
> - അനില്‍
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110227/0e2bf6bd/attachment-0003.htm>


More information about the discuss mailing list