[smc-discuss] SMC യുടേത് അപക്വമായ നിലപാട് എന്ന് ആരോപണം.

ashik salahudeen aashiks at gmail.com
Sun Feb 27 03:49:34 PST 2011


ഈ മുറിയിലൊരാന നില്‍ക്കുന്നു.

ഇവിടെ ഇത്രേം മുടിനാരു കീറേണ്ട ആവശ്യമുണ്ടോ ? "സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങ്" എന്ന് പേരുള്ള നമ്മുടെ ഈ കൂട്ടായ്മയുടെ പേരിന് ഒരു
സാമാന്യ പ്രയോഗത്തിലിരിക്കുന്ന എന്തോ അര്‍ത്ഥമുണ്ടെന്ന് വരുത്തി ഇതിലെ
പ്രോഗ്രാമ്മര്‍മാരും അല്ലാത്തവരുമായി സംഭാവന ചെയ്തവരുടെ ശ്രമങ്ങളെ
കുറച്ച് കാണിക്കാനുള്ള ഒരു ശ്രമം ആണെന്നേ എനിക്കു തോന്നുന്നുള്ളൂ.

വളരെ വ്യക്തമായ ഭാഷയില്‍ ഇതിനു മുന്നെ ഈ വേദിയില്‍ നടന്ന ഈമെയില്‍
സംഭാഷണങ്ങള്‍ ഞാന്‍ വായിച്ച് നോക്കി. എങ്ങനെ നോക്കിയാലും മറ്റൊരര്‍ത്ഥം
കല്‍പിക്കാന്‍ കഴിയാത്ത ഭാഷയിലാണ് സന്തോഷും ജോസഫും തമ്മില്‍ നടന്ന
സംഭാഷണം. ഇതെല്ലാം കഴിഞ്ഞ് ഒരു പൊതു വേദിയില്‍ പോയി മറ്റ് പലതും വിളിച്ചു
പറയുന്നത് ഒരു നല്ല ഏര്‍പ്പാടായി തോന്നുന്നില്ല.

ഇതിന് മുന്നെ പല വേദികളിലും മലയാളം കമ്പ്യൂട്ടിങ്ങിനെ കുറിച്ചും
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ കുറിച്ചും ഞാനുള്‍പ്പെടെ പലരും
സംസാരിച്ചിട്ടുണ്ട്. പല കുറി. അപ്പോഴൊന്നും അവിടെ
ഉണ്ടായിരുന്നവര്‍ക്കാര്‍ക്കും "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്"
എന്നത് ഒരു കൂട്ടായ്മയുടെ പേരാണ് എന്നതിനെകുറിച്ച് ഒരു സംശയവും
ഉണ്ടായതായി കണ്ടിട്ടില്ല.

ഒരുപാടു പേര്‍ യാതൊരു ഫലേച്ഛയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു
കൂട്ടായ്മയാണ്. ആ പ്രവര്‍ത്തനം കൊണ്ട് നമുക്ക് സന്തോഷവും
മറ്റുള്ളവര്‍ക്ക് ഉപകാരവുമേ ഉണ്ടായിട്ടുള്ളൂ. അനില്‍കുമാര്‍, താങ്കള്‍
ഉപകാരം ഒന്നും ചെയ്തില്ലെങ്കിലും അപമാനിക്കരുത്

-- 
ആഷിക് എസ്.


More information about the discuss mailing list