[smc-discuss] Enhanced Inscript Keyboard - Review

Santhosh Thottingal santhosh.thottingal at gmail.com
Sun Jan 9 02:45:29 PST 2011


ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (BIS) പ്രസിദ്ധീകരിച്ച കരട് കീ
ബോര്‍ഡ് ലേ ഔട്ട്‌ പരിശോധനയ്ക്കായി http://malayalam.kerala.gov.in ല്‍
ഇട്ടിരിക്കുന്നു.
    * QWERTY & Enhanced INSCRIPT Keyboard layout  -
http://malayalam.kerala.gov.in/images/8/80/Qwerty_enhancedinscriptkeyboardlayout.pdf
    * QWERTY & Inscript Keyboard layout -
http://malayalam.kerala.gov.in/images/f/fc/Qwerty_inscriptkeyboardlayout.pdf
    * Amendment to ISCII -
http://malayalam.kerala.gov.in/images/8/86/Amendment_iscii.pdf

നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന കരട് ലേയൌട്ടിനെക്കുറിച്ചു് നമ്മള്‍ ഒരു
വിശകലനം നടത്തുകയും, അതു് http://wiki.smc.org.in/CDAC-Inscript-Critique
എന്ന നമ്മുടെ വിക്കിതാളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
അതില്‍ നിന്നും ചെറിയ ചില മാറ്റങ്ങളോടെയാണു്  പുതിയ കരടു രൂപം
ഇറക്കിയിട്ടുള്ളതു്. അതുകൊണ്ടു് വീണ്ടും പരിശോധിക്കുകയും അഭിപ്രായങ്ങളും
വിമര്‍ശങ്ങളും രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.
ഇതിലേക്കു്  നിങ്ങളുടെ സമയവും സഹായവും പ്രതീക്ഷിക്കുന്നു. പ്രതികരണങ്ങള്‍
വികിയില്‍ എഴുതി നമുക്ക് ഐടി മിഷനെ അറിയിക്കാവുന്നതാണു്.

xkb, scim, m17n തുടങ്ങിയവയിലെ ഇന്‍ക്സ്ക്രിപ്റ്റ് കീബോര്‍ഡുകള്‍
നമ്മളാണു് മെയിന്റെയിന്‍ ചെയ്യുന്നതെന്നതുകൊണ്ടു് ഇതു്
പ്രാധ്യാന്യമുള്ളതാണു്.

നന്ദി
സന്തോഷ്


More information about the discuss mailing list